Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിക്കിമും ഇന്ത്യയുടേതാണ്, അരുണാചലും ഇന്ത്യയുടേതാണ്, കാശ്മീരും ഇന്ത്യയുടേതാണ്; അത് എന്നും അങ്ങനെ തന്നെയായിരിക്കും: ജിതിൻ ജേക്കബ് എഴുതുന്നു

സിക്കിമും ഇന്ത്യയുടേതാണ്, അരുണാചലും ഇന്ത്യയുടേതാണ്, കാശ്മീരും ഇന്ത്യയുടേതാണ്; അത് എന്നും അങ്ങനെ തന്നെയായിരിക്കും: ജിതിൻ ജേക്കബ് എഴുതുന്നു

ദ്യ തറൈൻ യുദ്ധത്തിൽ തോറ്റോടിയ മുഹമ്മദ് ഗോറി ഇന്ത്യൻ ഭരണാധികാരികളുടെ അനൈക്യം മുതലെടുത്തും, ചതി പ്രയോഗത്താലും രണ്ടാം തറൈൻ യുദ്ധത്തിൽ പൃഥ്വിരാജ് ചൗഹാനെ കീഴടക്കിയ ശേഷം ഇന്ത്യൻ ഭരണം തന്റെ അടിമയായ കുത്തബ്ദ്ധീൻ ഐബക്കിനെ ഏൽപ്പിച്ചിട്ടു സ്വദേശത്തേക്കു മടങ്ങിപോയതായി 7th ക്ലാസ്സിലെ സാമൂഹിക ശാസ്ത്രം പുസ്തകത്തിൽ നമ്മൾ വായിച്ചിട്ടുണ്ട്.

ചൈന ഇന്ത്യയെ ആക്രമിക്കും എന്ന ഭീഷണി മുഴക്കി നിൽക്കുന്ന ഈ സമയത്തു ഇനി പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ ചിലർ പുളകിതരാകും. ആവേശം കൊണ്ട് ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കും. ചൈനയും പാക്കിസ്ഥാനും ഒരുമിച്ചു ഇന്ത്യയെ ആക്രമിക്കുന്നു. കിഴക്കുനിന്നും ചൈനയും, പടിഞ്ഞാറുനിന്നും പാക്കിസ്ഥാനും. റഷ്യയും അമേരിക്കയും ഇടപെടാതെ മാറി നിൽക്കുന്നു. ഇന്ത്യയെ സഹായിക്കാൻ വന്ന ഇസ്രയേലിനെ പാക്കിസ്ഥാൻ പട്ടാളം അടിച്ചോടിക്കുന്നു. പാക്കിസ്ഥാൻ പട്ടാളത്തിന് മുമ്പിൽ ഇസ്രയേൽ കീഴടങ്ങുന്നു. ഇന്ത്യ ചൈനക്ക് മുമ്പിലും.

മോദിയെ ചൈനക്കാർ ജയിലിൽ അടക്കുന്നു. കാശ്മീർ പൂർണമായും പാക്കിസ്ഥാൻ ഏറ്റെടുക്കുന്നു. മുഹമ്മദ് ഗോറി ചെയ്തതുപോലെ ചൈന തങ്ങളുടെ അടിമകളായ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് എന്ന പേരിൽ വിരാജിക്കുന്ന തട്ടിപ്പു സംഘത്തിന് ഇന്ത്യയുടെ ഭരണം കൈമാറുന്നു. ക്ലച്ച് ഊരി ഇന്ത്യയുടെ രാഷ്ട്രത്തലവൻ ആകുന്നു. ജനറൽ ക്ലച് ഊരി റെഡ് വളണ്ടീയേഴ്‌സിന്റെ മാർച്ചിനെ ചെങ്കോട്ടയിൽ അഭിവാദ്യം ചെയ്യുന്നു.

അദാനിയേയും അംബാനിയെയും ടാറ്റ യേയുമൊക്കെ പട്ടിക്കിട്ടുകൊടുക്കുന്നു. ചൂഷകരും മർദകരുമില്ലാത്ത ഇന്ത്യ. കോര്പറേറ്റുകൾ ഇല്ലാത്ത ഇന്ത്യ. ഇസ്രയേലിനെ ലോക ഭൂപടത്തിൽ നിന്ന് തന്നെ തുടച്ചു നീക്കി പാക്കിസ്ഥാൻ.

ചൈനയെയും പാക്കിസ്ഥാനെയും പേടിച്ചു അമേരിക്കൻ പ്രസിഡന്റ് ട്രംപ് ആത്മഹത്യാ ചെയ്യുന്നു. അമേരിക്കയിലും കമ്മ്യൂണിസം വരുന്നു.
ആഹാ എത്ര മനോഹരമായ നടക്കാത്ത സ്വപ്നം അല്ലെ...
1962 ൽ നിങ്ങളെ ഞങൾ യുദ്ധത്തിൽ തോൽപ്പിച്ചതില്ലേ എന്ന് വീമ്പു പറയുന്ന ചൈനക്കാരും അവരുടെ ഇന്ത്യക്കാരായ അടിമകളും ഒന്നോർക്കണം, ഇന്ത്യ എന്ന രാജ്യം അതിന്റെ മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്നവരാണ്. കമ്മ്യൂണിസ്റ്റുകാരെ പോലെ ചിരിച്ചുകൊണ്ട് തലയറക്കുന്നവരും പിന്നിൽ നിന്ന് കുത്തുന്നവരും അല്ല. ചൈനയെ അന്ധമായി വിശ്വസിക്കരുതെന്നും, ചൈനീസ് അതിർത്തിയിൽ സൈനിക വിന്യാസം കൂടുതൽ നടത്തണമെന്നുമുള്ള മുന്നറിയിപ്പുകൾ അവഗണിക്കാൻ നെഹ്രുവിനു ഒറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ. വിശ്വാസം.

ചൈന എന്ന രാജ്യത്തെ ആദ്യം അംഗീകരിച്ചത് ഇന്ത്യ ആണ്. കൊറിയൻ യുദ്ധത്തിൽ ചൈനയെ 'aggressor' എന്ന് മുദ്രകുത്താനുള്ള പ്രമേയത്തെ UN ൽ എതിർത്ത് ഇന്ത്യ ആയിരുന്നു. ഇന്ത്യ - ചൈന ഭായ് എന്ന മുദ്രാവാക്യത്തെ നെഹ്‌റു അന്ധമായി വിശ്വസിച്ചു. നെഹ്രുവിന്റെ സോഷ്യലിസ്റ്റ് ചിന്താഗതികളും ഇതിനു കാരണമായിട്ടുണ്ട്. ഹിറ്റ്‌ലർ കൊന്നതിലും കൂടുതൽ ആളുകളെ കൊന്നൊടുക്കിയ മാവോ എന്ന കമ്മ്യൂണിസ്റ്റ് ക്രിമിനലിനു ലോക രാജ്യങ്ങളുടെ ഇടയിൽ അന്നും ഇന്നും ഒരു ക്രൂരന്റെ പരിവേഷമാണുള്ളത്. നെഹ്‌റു ഒരു ലോകനേതാവായി ഉയരുന്നത് മാവോക്ക് സഹിച്ചില്ല എന്നാണ് പറയപ്പെടുന്നത്. എന്തിനു ഒരു ഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് റഷ്യയെ പോലും മാവോ എതിർത്തു.

1962 ൽ ചൈന പിന്നിൽ നിന്ന് കുത്തിയപ്പോൾ നമ്മൾ ഒട്ടും തയ്യാറായിരുന്നില്ല. സൈനികരെ അതിർത്തികളിൽ വിന്യസിച്ചിട്ടുപോലുമുണ്ടായിരുന്നില്ല . പക്ഷെ അതിൽ നിന്ന് നമ്മൾ ഒത്തിരി പാഠം പഠിച്ചു.

1967 ൽ ചൈന വീണ്ടും ഇന്ത്യയെ തോണ്ടാൻ വന്നു. അന്നവർക്കു മരിച്ചു വീണ സൈനികരെ കൊണ്ടുപോകാൻ ട്രക്കുകൾ തികയാതെ വന്നു. ഇന്ത്യക്കു 88 സൈനികരെ നഷ്ട്ടമായപ്പോൾ ചൈനയുടെ ആൾനാശം 400 ഓ അതിനു മുകളിലോ ആയിരുന്നു. അന്നാണ് ശരിക്കും ഇന്ത്യയുടെ ശക്തി ചൈന തിരിച്ചറിഞ്ഞത്. പിന്നെ നേരിട്ട് തോണ്ടാൻ വന്നിട്ടില്ല. പാക്കിസ്ഥാന് സഹായം കൊടുക്കുക മാത്രമാണ് ചെയ്തത്.

ചൈനയുടെ വലുപ്പമോ ആൾബലമോ, ഈ കൊട്ടി ഘോഷിക്കുന്ന സൈനിക ശക്തിയോ ഒന്നും ഒരു പ്രശ്‌നമല്ല യുദ്ധത്തിൽ. ഇത്തിരി കുഞ്ഞൻ ജപ്പാൻ 1930 കളിൽ ചൈനയെ യുദ്ധത്തിൽ തോൽപ്പിച്ചാണ്. അതും കൂടാതെ ഇന്ത്യൻ സൈന്യം കാശ്മീരിൽ തീവ്രവാദികളെയും പാക്കിസ്ഥാനെയുമൊക്കെ നേരിട്ട് കൂടുതൽ കരുത്തരും അനുഭവ സമ്പന്നരുമാണ്. ഇങ്ങോട്ടു തോണ്ടിയാൽ അതിശക്തമായ തിരിച്ചടി ഉണ്ടാകുമെന്നു ചൈനക്കറിയാം.

പാക്കിസ്ഥാനും ചൈനയുമൊക്കെ ജനാധിപത്യ രാജ്യങ്ങളല്ല. പാക്കിസ്ഥാന്റെ പ്രധാനമന്ത്രി സ്വന്തം ഭാര്യയോടൊപ്പം അന്തി ഉറങ്ങണമെങ്കിൽ വരെ സൈനിക മേധാവിയോട് അനുവാദം ചോദിക്കണം. അതാണ് പാക്കിസ്ഥാന്റെ ജനാധിപത്യം. ഈ രാജ്യങ്ങളിൽ ജനങ്ങളുടെ ഇടയിൽ ഭരണകൂടങ്ങൾക്കെതിരെ അസ്വസ്ഥത പുകയുമ്പോൾ ഇന്ത്യക്കെതിരെ തിരിയുക എന്നത് കാലാകാലങ്ങളായി ഇക്കൂട്ടർ ചെയ്യുന്ന ഒരു തന്ത്രമാണ്. ചോദ്യങ്ങൾക്കു ഉത്തരം ഇല്ലാതെ വരുമ്പോൾ കേരളത്തിലെ മാധ്യമ അവതാരകർ സംഘ്പരിവാറുകാർ ഞങ്ങളെ തെറിവിളിക്കുന്നെ, ഫേക്ക് ക്രിസ്ത്യൻ ID എന്നൊക്കെ വിളിച്ചുകൂവുന്നതുപോലെ ചൈനയും പാക്കിസ്ഥാനും ഇന്ത്യ ഭീഷണിപ്പെടുത്തുന്നെ എന്നങ്ങു വെച്ച് കാച്ചും. അതോടെ ആ രാജ്യങ്ങളിലെ ജനങ്ങളുടെ ശ്രദ്ധ മാറ്റാൻ സാധിക്കും.

ചൈനയിലെ മുസ്ലിം ഭൂരിപക്ഷ മേഖലയായ Xinjiang ൽ മത സ്വാതന്ത്ര്യത്തിനും കൂടുതൽ സ്വയം ഭരണത്തിനും വേണ്ടിയുള്ള മുറവിളി ഉയരുമ്പോൾ ചൈന അയൽ രാജ്യങ്ങളുമായി പ്രശ്‌നങ്ങൾ ഉണ്ടാക്കും. ഒന്നെങ്കിൽ ജപ്പാന് നേരെ അല്ലെങ്കിൽ ഫിലിപ്പൈൻസ് അതുമല്ലെങ്കിൽ വിയറ്റ്‌നാം. ഇന്ത്യ സാധാരണ ഗതിയിൽ ചൈനയുമായി കൊമ്പു കോർക്കാൻ പോകാറില്ല. കഴിയുന്നതും ചർച്ചകളിലൂടെ പ്രശ്‌ന പരിഹാരത്തിനാണ് ശ്രമിക്കാറ്. പക്ഷെ ഇത്തവണ പണി പാളി. ഇന്ത്യ ചൈനയെ നേരിടാൻ തന്നെ ഉറപ്പിച്ചു. ഇപ്പോൾ ഈ വിഷയത്തിൽ നിന്ന് എങ്ങനെയും ഊരേണ്ട ബാധ്യത ചൈനക്കാണ്.

ഇന്ത്യയുടെ ഒരിഞ്ചു ഭൂമി വിട്ടു കൊടുക്കില്ല. അതും കൂടാതെ ഭൂട്ടാനെയും തൊടാനും സമ്മതിക്കില്ല. ഇന്ത്യയുടെ നയം വ്യക്തമാണ്. യുദ്ധം എന്ന് കേൾക്കുമ്പോൾ ഇന്ത്യ പിന്മാറും എന്നാണ് ചൈന കരുതിയത്. പക്ഷെ ഭരണം മാറി എന്ന കാര്യം അവർ മറന്നു പോയി. സമാധാനമെങ്കിൽ സമാധാനം യുദ്ധമെങ്കിൽ യുദ്ധം എന്ന നിലയിൽ ഇന്ത്യ നിൽക്കുമ്പോൾ ചൈനാക്കാന് ഏറ്റവും വലിയ വെല്ലുവിളി. യുദ്ധമുണ്ടായാൽ അതിൽ ഇന്ത്യ ചൈനയെ ശക്തമായി എതിർത്താൽ തകർന്നു തരിപ്പണമാകുന്നത് ചൈന ഊതിപ്പെരുപ്പിച്ച സൈനിക ശക്തിയായിരിക്കും.

ഇസ്രയേലിന്റെ സ്‌പെഷ്യൽ ആയുധങ്ങൾ ഉപയോഗിക്കുന്ന ഇന്ത്യൻ സൈനികരുടെ മുമ്പിൽ പിടിച്ചു നില്ക്കാൻ ചൈന പാടുപെടും. പർവത മേഖലകളിൽ യുദ്ധം ചെയ്തു ഏറെ അനുഭവ സമ്പത്തുള്ള ഇപ്പോൾ കാശ്മീരിൽ വിന്യസിച്ചിരിക്കുന്ന സൈനികരെ ചൈനക്കെതിരെ വിന്യസിച്ചാൽ തന്നെ ചൈനയുടെ കാര്യം പോക്കാണ്. ഇന്ത്യയുടെ ആർമി ചീഫ് പ്രഖ്യാപിച്ചു കഴിഞ്ഞു, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ഇന്ത്യക്കകത്തെ പരനാറികളിൽനിന്നും ഒരുമിച്ചു ആക്രമണം ഉണ്ടയാലും അത് നേരിടാൻ ഇന്ത്യൻ സൈന്യം തയ്യാറാണെന്ന്.

ഇന്ത്യയുമായി യുദ്ധം ചെയ്യുന്നതിന് മുമ്പ് ചൈന ഓർക്കേണ്ട ഒരു കാര്യം 4 ചൈനീസ് സൈനികർക്കു തുല്യമാണ് ഒരു ഇന്ത്യൻ സൈനികൻ. ഇന്ത്യൻ സൈനികരുടെ കരുത്തും, ഇന്ത്യയുടേയും ഇസ്രയേലിന്റെയും സാങ്കേതിക മികവുകൂടിയാകുമ്പോൾ ചൈനക്ക് നാണക്കേട് മാത്രമാകും ഇന്ത്യക്കെതിരെയുള്ള യുദ്ധം കഴിയുമ്പോൾ ഉണ്ടാകുക. കേരളത്തിലെ സഖാക്കൾ ഒരു കാര്യത്തിൽ തയ്യാറായി ഇരിക്കുക. ഇന്ത്യയുമായി യുദ്ധം ഉണ്ടായാൽ ചൈനീസ് പട്ടാളക്കാർക്ക് ഒത്തിരി രക്തം വേണ്ടി വരും. നിങ്ങളിലാണ് അവർക്കു പ്രതീക്ഷ. അവരെ നിരാശരാക്കരുത്.

(ലേഖകൻ ഫെയ്‌സ് ബുക്കിൽ കുറിച്ചത്... ഇത് മറുനാടൻ മലയാളിയുടെ അഭിപ്രായമല്ല)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP