Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഹകരണ ബാങ്ക് കെഎസ്ആർടിസിക്ക് വായ്പ നൽകിയതിൽ പാർട്ടി അംഗങ്ങളുടെ വിമർശനം മുഖവിലയ്‌ക്കെടുക്കാതെ പി ജയരാജൻ; ഭരണപരമായ കാര്യങ്ങളിൽ ജീവനക്കാർ ഇടപെടേണ്ട; സ്വകാര്യത സൂക്ഷിക്കേണ്ട ബാങ്കിൽനിന്ന് വിവരങ്ങൾ ചോരുന്നത് അത്രനല്ല കാര്യമല്ല; ജില്ലാ സഹകരണ ബാങ്ക് നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണെന്നും ജില്ലാ സെക്രട്ടറി

സഹകരണ ബാങ്ക് കെഎസ്ആർടിസിക്ക് വായ്പ നൽകിയതിൽ പാർട്ടി അംഗങ്ങളുടെ വിമർശനം മുഖവിലയ്‌ക്കെടുക്കാതെ പി ജയരാജൻ; ഭരണപരമായ കാര്യങ്ങളിൽ ജീവനക്കാർ ഇടപെടേണ്ട; സ്വകാര്യത സൂക്ഷിക്കേണ്ട ബാങ്കിൽനിന്ന് വിവരങ്ങൾ ചോരുന്നത് അത്രനല്ല കാര്യമല്ല; ജില്ലാ സഹകരണ ബാങ്ക് നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണെന്നും ജില്ലാ സെക്രട്ടറി

കണ്ണൂർ: ജില്ലാ സഹകരണ ബാങ്ക് കെ.എസ്.ആർ.ടി.സി.ക്ക് വായ്പ നൽകിയതിനെതിരെ പാർട്ടി അംഗങ്ങൾക്കിടയിൽ നിന്നുയർന്ന വിമർശനത്തെ കാര്യമാക്കാതെ നിലപാട് പ്രഖ്യാപിച്ച് സി.പി.എം. ജില്ലാബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ എന്ന പാർട്ടി അനുകൂല സംഘടനയിലെ അംഗങ്ങളെയും ബാങ്കിലെ പാർട്ടി പ്രതിനിധികളെയും പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിൽ ജില്ലാ സെക്രട്ടറി പി ജയരാജനാണ് നിലപാട് വ്യക്തമാക്കിയത്.

ബാങ്കിലെ വിവരങ്ങൾ ചോരുന്നതും അത് വാർത്തകളാകുന്നതിലും ജയരാജൻ കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായാണ് സൂചന. പാർട്ടി ഒന്നിച്ചുനിൽക്കേണ്ടത് ഈ കാലഘട്ടത്തിന് അനിവാര്യമാണെന്ന് ഓർമപ്പെടുത്തിയാണ് പി.ജയരാജൻ സംസാരിച്ചത്. വാർത്ത ചോരുന്നതിനെക്കുറിച്ചായിരുന്നു ആദ്യവിമർശനം. ബാങ്കുകളെന്നാൽ സ്വകാര്യത ഏറെ സൂക്ഷിക്കേണ്ട സ്ഥലമാണ്. അത്തരമൊരു സ്ഥലത്തുനിന്ന് വിവരങ്ങൾ ചോരുന്നത് അത്രനല്ലകാര്യമല്ല. ജില്ലാ സഹകരണ ബാങ്ക് നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണ്. ഈ നിലതുടരുന്നത് ബാങ്കിനുതന്നെയാണ് ദോഷം. അക്കാര്യം ജീവനക്കാർ തിരിച്ചറിയണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

അതേസമയം ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ അംഗം സി.പി.എം. ജില്ലാസെക്രട്ടറിക്കയച്ച കത്തിനെക്കുറിച്ച് അദ്ദേഹം കാര്യമായി ഒന്നും പറഞ്ഞില്ല. പി.ജയരാജനെ പ്രത്യേകമായും ജില്ലാബാങ്കിലെ യൂണിയൻ നേതാക്കളെ മുഖവിലയ്ക്കെടുക്കാത്ത പാർട്ടി നിലപാടിനെയും രൂക്ഷമായി വിമർശിച്ചായിരുന്നു കത്ത്. പേരുവയ്ക്കാതെ എഴുതിയ കത്ത് മുഖവിലയ്ക്കെടുക്കുന്നില്ലെന്ന സന്ദേശം ജയരാജൻ പ്രസംഗത്തിനിടെ നൽകുകയും ചെയ്തു.

കെ.എസ്.ആർ.സി.ക്ക് വായ്പകൊടുത്തതിന് ബാങ്ക് ജീവനക്കാർക്ക് എന്തിനാണ് എതിർപ്പെന്ന് ജയരാജൻ ചോദിച്ചു. സർക്കാരാണ് വായ്പയ്ക്ക് ഗ്യാരന്റിയായി നിന്നത്. സർക്കാരിന്റെ ഗ്യാരന്റിയേക്കാൾ വലിയ ഗ്യാരന്റി എന്താണ് വേണ്ടത്. ജീവനക്കാർ അവരുടെ ജോലിചെയ്യുകയാണ് വേണ്ടത്. ഭരണപരമായ ചുമതലയുള്ളവർ അത് നിർവഹിക്കും. അക്കാര്യത്തിൽ ജീവനക്കാർ ഇടപടേണ്ടതില്ലെന്നും ജയരാജൻ വ്യക്തമാക്കിയതായാണ് വിവരം. വാർത്തയ്ക്ക് വിവരങ്ങൾ ചോർത്തി നൽകുന്നവരുടെ ലക്ഷ്യം വേറെയാണ്. അത് ബാങ്കിന്റെയോ ജീവനക്കാരുടെയോ നന്മയല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അതേസമയം തുറന്ന് ചർച്ചയ്‌ക്കോ അംഗങ്ങളുടെ അഭിപ്രായപ്രകടനങ്ങൾക്കോ യോഗത്തിൽ അവസരം നൽകിയില്ല. അതുകൊണ്ടുതന്നെ പാർട്ടി സെക്രട്ടറിയുടെ നിലപാടിന് വിരുദ്ധമായ അഭിപ്രായപ്രകടനങ്ങൾ ഉയർന്നുവിന്നില്ലെന്നാണ് സൂചന. ബാങ്കിലെ യൂണിയന്റെ ചുമതലയുള്ള കെ.കെ.നാരായണനും യോഗത്തിൽ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP