Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അച്ഛനോടുള്ള സ്‌നേഹം തിരിച്ചറിഞ്ഞ് ബന്ധം വേർപെടുത്തിയപ്പോഴും മകൾക്കായി വാശിപിടിച്ചില്ല; കാവ്യയെ ഭാര്യയാക്കിയപ്പോഴും ജനപ്രിയനായകനൊപ്പം മകൾ ചേർന്നു നിന്നു; പീഡനക്കേസിൽ ദിലീപ് അഴിക്കുള്ളിലാകുമ്പോൾ മീനാക്ഷിയെ ഒപ്പം കൂട്ടാനൊരുങ്ങി അമ്മ; മകൾക്കായി നിയമപോരാട്ടത്തിന് മഞ്ജു വാര്യർ?

അച്ഛനോടുള്ള സ്‌നേഹം തിരിച്ചറിഞ്ഞ് ബന്ധം വേർപെടുത്തിയപ്പോഴും മകൾക്കായി വാശിപിടിച്ചില്ല; കാവ്യയെ ഭാര്യയാക്കിയപ്പോഴും ജനപ്രിയനായകനൊപ്പം മകൾ ചേർന്നു നിന്നു; പീഡനക്കേസിൽ ദിലീപ് അഴിക്കുള്ളിലാകുമ്പോൾ മീനാക്ഷിയെ ഒപ്പം കൂട്ടാനൊരുങ്ങി അമ്മ; മകൾക്കായി നിയമപോരാട്ടത്തിന് മഞ്ജു വാര്യർ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബന്ധം വേർപെടുത്തും മുമ്പ് മാധ്യമങ്ങൾ ഇടപെട്ട് വേർപെടുത്തിയതാണ് ദിലിപിനെയും മഞ്ജുവാര്യരെയും. ഇതിന് ശേഷം ഇവരുടെ മകളായ മീനാക്ഷിയെ കുറിച്ചും മാധ്യമങ്ങളിൽ വാർത്ത നിറഞ്ഞു. മീനാക്ഷി ആർക്കൊപ്പം നിൽക്കുമെന്ന ആശങ്കയ്ക്ക് വകയില്ലെന്ന് ദിലീപും മഞ്ജുവും ഒരേ സ്വരത്തിൽ തന്നെ പറഞ്ഞു. ദിലീപിനോടാണ് മീനാക്ഷിക്ക് ഇഷ്ടം എന്നതുകൊണ്ട് തന്നെ താരത്തിനൊപ്പമാണ് താമസവും. ന്തായാലും രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞപ്പോൾ മകളുടെ പേരിൽ വഴക്കു കൂടാൻ രണ്ട് പേർക്കും താത്പര്യം ഉണ്ടായിരുന്നില്ല. മീനാക്ഷിയെ ദിലീപിനെ ഏൽപിച്ചിട്ടാണ് മഞ്ജു പോന്നത്.

പലരും മഞ്ജു എന്ന അമ്മയെ പഴിച്ചെങ്കിലും മകൾക്ക് അച്ഛനോടുള്ള ഇഷ്ടം അറിയാവുന്ന മഞ്ജു പറഞ്ഞത്. ഇങ്ങനെയായിരുന്നു. മീനാക്ഷി അവളുടെ അച്ഛനെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നും അവർ തമ്മിലുള്ള ബന്ധമെന്താണെന്നും മറ്റാാരെക്കാളും നന്നായി തനിക്കറിയാമെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ദിലീപ് മകൾ മീനാക്ഷിയെ കുറിച്ച് സംസാരിക്കുകയുണ്ടായി. മറ്റേതൊരു അച്ഛനെയും പോലെ തന്റെ മകളെ താൻ ഏറെ സ്നേഹിക്കുന്നു എന്നാണ് ദിലീപ് പറഞ്ഞത്. മീനാക്ഷിയോട് തനിക്ക് അധികം വഴക്കിടാൻ സാധിക്കില്ല. താൻ എന്തു തന്നെ പറഞ്ഞാലും അവൾ അമ്മയുടെ അടുത്തേക്ക് ഓടിപ്പോകുകയൊന്നുമില്ല. എന്നിരിക്കിലും അവളോട് ദേഷ്യപ്പെടാൻ സാധിക്കില്ല. അവൾക്ക് അമ്മയും അച്ഛനും ഞാൻ തന്നെയാണെന്നും ദിലീപ് പറഞ്ഞിരുന്നു.

ദിലീപിന്റെ രണ്ടാ വിവാഹത്തിന് സമ്മതം നൽകിയും മീനാക്ഷിയായിരുന്നു. ഈയിടെ അമേരിക്കൻ പര്യടനത്തിലും ദിലീപിനും കാവ്യയ്ക്കുമൊപ്പം മീനാക്ഷിയും ഉണ്ടായിരുന്നു. എല്ലാ പ്രശ്‌നങ്ങൾക്കും അച്ഛനൊപ്പം നിലയുറപ്പിക്കുന്നതായിരുന്നു മീനാക്ഷിയുടെ നിലപാട്. അതുകൊണ്ട് തന്നെ വിവാഹ മോചനത്തിന് ശേഷവും അച്ഛനൊപ്പം മകൾ നിൽക്കട്ടേയെന്ന് മഞ്ജു വാര്യർ നിലപാട് എടുത്തു. ഇതിനെ മാറ്റി മറിക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ. ദിലീപ് അറസ്റ്റിലായതോടെ ഈ സാഹചര്യം മാറുകയാണ്. മകളെ വിട്ടുകിട്ടാൻ മഞ്ജു സമ്മർദ്ദവും നിയമപോരാട്ടവും തുടങ്ങുമെന്നാണ് സിനിമാ ലോകത്ത് നിന്ന് ലഭിക്കുന്ന സൂചന. മകളുടെ നിലപാട് അറിയാനും ലേഡി സൂപ്പർ സ്റ്റാർ ശ്രമം തുടങ്ങുമെന്നാണ് സൂചന.

കാവ്യയെ ദിലീപ് വിവാഹം ചെയ്തതോടെ മീനാക്ഷി മഞ്ജുവിനൊപ്പം പോകുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ ഇത് നടന്നില്ല. മഞ്ജുവിന്റെ ഭാഗത്ത് നിന്ന് ശ്രമവും ഉണ്ടായില്ല. എന്നാൽ പുതിയ സാഹചര്യത്തിൽ മീനാക്ഷിയെ ഒപ്പം കൂട്ടാൻ മഞ്ജു ശ്രമിക്കുമെന്നാണ് ഏവരും കരുതുന്നത്. നിലവിലെ സാഹചര്യത്തിൽ മകളുടെ സംരക്ഷണത്തിനായി മഞ്ജുവിന് നിയമ പോരാട്ടം നടത്താനാകും. കുടുംബ കോടതിയിൽ ഇതിനായി അപേക്ഷ നൽകിയാൽ മഞ്ജുവിന് മകളെ വി്ട്ടു കിട്ടും. അച്ഛൻ പീഡനക്കേസിൽ പ്രതിയാണ്. രണ്ടാം ഭാര്യയായ കാവ്യയും കാവ്യയുടെ അമ്മ ശ്യാമളയും കേസിൽ സംശയ നിഴലിലും. മാനേജർ അപ്പുണ്ണി, സുഹൃത്ത് നാദിർഷാ തുടങ്ങി ദിലീപിനൊപ്പമുള്ള എല്ലാവരും കേസിൽ പ്രതികളാണ്. അനുജൻ അനൂപിനേയും പൊലീസ് ചോദ്യം ചെയ്തു. ഇത് മഞ്ജുവിന് അനുകൂലമായ നിയമ സാഹചര്യമാണ് ഒരുക്കുന്നത്.

പ്രായപൂർത്തിയാകാത്ത മകൾ ഈ പ്രത്യേക സാഹചര്യത്തിൽ അച്ഛനൊപ്പം നിൽക്കുന്നത് സുരക്ഷിതമല്ലെന്ന അമ്മയുടെ വാദം ഏത് കോടതിയും അംഗീകരിക്കും. പീഡനക്കേസിലെ പ്രതിക്കൊപ്പം കുട്ടിയെ നിൽക്കാൻ അനുവദിക്കുകയുമില്ല. മീനാക്ഷിക്ക് പ്രായപൂർത്തിയാകാത്തതു കൊണ്ട് സ്വന്തമായി തീരുമാനം എടുക്കാനും കഴിയില്ല. ഈ സാഹചര്യത്തിൽ ഏത് കോടതിയും മകളെ മഞ്ജുവിനൊപ്പം വിട്ടയയ്ക്കാൻ സമ്മതം മൂളും. കുട്ടിയെ നോക്കാനുള്ള സാമ്പത്തിക പ്രാപ്തി അമ്മയ്ക്കുണ്ടോയെന്ന് പരിശോധിച്ചാലും കാര്യങ്ങൾ മഞ്ജുവിന് അനുഗ്രഹമാണ്. മഞ്ജു രണ്ടാമത് വിവാഹം ചെയ്യാത്തതും അനുകൂലമാകും. അതുകൊണ്ട് മഞ്ജു നിയമപോരാട്ടത്തിന് തയ്യാറായൽ വിജയം ഉറപ്പാണ്. എന്നാൽ ദിലീപിന്റെ അറസ്റ്റ് വാർത്ത അറിഞ്ഞ ശേഷം മഞ്ജു ആരോടും മനസ്സ് തുറന്നതുപോലുമില്ല. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങളിൽ ഇനിയും വ്യക്തത വന്നിട്ടുമില്ല.

ദിലീപിന് ഉടൻ ജാമ്യം കിട്ടാൻ ഇടയില്ല. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ ഇടപെടൽ മകളുടെ കാര്യത്തിൽ ഉണ്ടാകണമെന്ന ഉപദേശം സുഹൃത്തുക്കൾക്കിടയിൽ സജീവമാണ്. മീനാക്ഷിയെ മാനസികമായി പിന്തുണച്ച് മഞ്ജുവിന്റെ സുഹൃത്തുക്കൾ ബന്ധപ്പെടുന്നുണ്ട്. തളരരുതെന്ന ഉപദേശവും നൽകുന്നു. എന്നാൽ അച്ഛന്റെ അറസ്റ്റ് ആരേയും പോലെ മീനാക്ഷിയേയും വേദനിപ്പിക്കുന്നുണ്ട്. അതുകൊണ്ട് നിയമപോരാട്ടത്തിലേക്ക് മകളെ ഉടൻ വലിച്ചിടാൻ മഞ്ജു തയ്യാറാകില്ല. കാത്തിരുന്ന് തീരുമാനം എടുക്കാനാണ് നീക്കം. മീനാക്ഷിയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി ഒപ്പം കൊണ്ടു വരാൻ ഇനി കഴിയുമെന്നാണ് മഞ്ജു വാര്യരുടെ വിലയിരുത്തൽ. ഇതിനുള്ള കരുനീക്കങ്ങൾ അവർ തുടങ്ങി കഴിഞ്ഞു. കാവ്യയെ കല്ല്യാണം ദിലീപ് കഴിച്ചപ്പോഴും ഇതിന് ശ്രമിച്ചിരുന്നു. മകളുടെ ആവശ്യപ്രകാരമാണ് കാവ്യാ മാധവനെ വിവാഹം ചെയ്തെന്ന് ദിലീപ് വ്യക്തമാക്കുന്നത് ഇതു കൊണ്ട് കൂടിയാരുന്നു. മീനാക്ഷിയുടെ സമ്മതം ശേഷം മാത്രം രണ്ടാം വിവാഹം നടത്തിയതും ഈ ലക്ഷ്യത്തിനായിരുന്നു.

ദിലീപും കാവ്യാ മാധവനും ഹണിമൂൺ ആഘോഷിക്കാൻ ദുബായിൽ എത്തിയപ്പോൾ മീനാക്ഷിയേയും ഒപ്പം കൂട്ടിയിരുന്നു.. വിവാഹം മീനാക്ഷിക്ക് യാതൊരു വിഷമവും ഉണ്ടാക്കില്ലെന്ന് ഉറപ്പിക്കാൻ കൂടിയാണ് ഇത്. മകളെ ഒപ്പം കൂട്ടിയതിലൂടെ ബാഹ്യസമ്മർദ്ദങ്ങളും ചോദ്യം ചെയ്യലുകളും ഒഴിവാക്കാൻ കഴിയുമെന്നും ദിലീപ് കരുതി. ഇനിയെങ്കിലും മകളെ താൻ കൊണ്ടു വ്ന്നില്ലെങ്കിൽ അതിന്റെ ജീവിതം എന്താകുമെന്ന ആശങ്കയാണ് മഞ്ജുവാര്യർക്ക്. അതുകൊണ്ട് തന്നെ നിയമ പോരാട്ടത്തിന് പോലും മഞ്ജു തയ്യാറാണ്. മഞ്ജു വാര്യർ എറണാകുളത്ത് ഒറ്റയ്ക്കാണ് താമസിക്കുന്നത്. മഞ്ജുവിന് മറ്റാരുമായും യാതൊരു ബന്ധവുമില്ല. സിനിമയിൽ പൂർണസമയവും ശ്രദ്ധ കേന്ദ്രീകരിച്ചാണ് മഞ്ജുവാര്യർ കഴിയുന്നത്. അതുകൊണ്ട് തന്നെ മകളെ ഒപ്പം നിർത്തി ഏകാന്തത കുറയ്ക്കാനാണ് മഞ്ജു ആഗ്രഹിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP