Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്തിനാ ചേട്ടാ വെറുതേ വായിൽ തോന്നിയത് പറഞ്ഞോണ്ടിരിക്കുന്നത്; തെളിവെടുപ്പിനായി അബാദ് പ്ലാസയിൽ എത്തിയപ്പോൾ ലൈവ് റിപ്പോർട്ട് നൽകിയ ചാനൽ പ്രവർത്തകനോട് അരിശത്തോടെ ദിലീപിന്റെ ചോദ്യം

എന്തിനാ ചേട്ടാ വെറുതേ വായിൽ തോന്നിയത് പറഞ്ഞോണ്ടിരിക്കുന്നത്; തെളിവെടുപ്പിനായി അബാദ് പ്ലാസയിൽ എത്തിയപ്പോൾ ലൈവ് റിപ്പോർട്ട് നൽകിയ ചാനൽ പ്രവർത്തകനോട് അരിശത്തോടെ ദിലീപിന്റെ ചോദ്യം

കൊച്ചി: നടി ആക്രമിക്കപ്പെട്ടതിന്റെ ഗൂഢാലോചന കേസിൽ പൊലീസ് നടൻ ദിലീപിനെയും കൊണ്ട് തെളിവെടുപ്പ് നടത്തുകയായിരുന്നു ഇന്ന്. ദിലീപിനെ തെളിവെടുപ്പിനായി കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലെത്തിൽ എത്തിച്ചിരുന്നു. ഗൂഢാലോചന നടന്നുവെന്ന് പൊലീസ് പറയുന്ന 410ാം നമ്പർ മുറിയിലാണ് താരത്തെ എത്തിച്ചത്. എന്നാൽ ചാനൽ ക്യാമറകൾക്ക് മുമ്പിൽ നടന്ന തെളിവെടുപ്പ് ദിലീപിനെ ശരിക്കും അരിശം കൊള്ളിച്ചു.

താരത്തെ വിടാതെ ചാനൽ കാമറകൾ പിന്തുടരുകയാണ് ചെയ്തത്. എന്തിനാ ചേട്ടാ വെറുതേ വായിൽ തോന്നിയത് പറഞ്ഞോണ്ടിരിക്കുന്നത് എന്നതായിരുന്നു താരത്തിന്റെ ചോദ്യം. ഏഷ്യാനെറ്റ് ലേഖകൻ ലൈവ് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് റിപ്പോർട്ടർക്കെതിരെ തിരഞ്ഞ് താരം ഇങ്ങനെ ചോദിച്ചത്. നേരത്തെ തെളിവെടുപ്പ് നടത്താനായി തൊടുപുഴയില് ദിലീപിനെ കൊണ്ടുവന്നെങ്കിലും ജനക്കൂട്ടം ദിലീപിനെ പുറത്തിറക്കിയതേയില്ല. പുറത്തിറങ്ങിയിരുന്നെങ്കിൽ ദിലീപിന്റെ ജീവനുതന്നെ ഭീഷണി ഉണ്ടാകുമായിരുന്നു എന്നുപോലും തോന്നിക്കുന്ന രീതിയിലാണ് ജനങ്ങൾ കൂക്കിവിളിച്ചതും തടിച്ചുകൂടിയതും.

എറണാകുളം അബാദ് പ്ലാസയിൽ പൊതുജനത്തെ കടത്തിവിടാതെയാണ് പൊലീസ് രംഗം കൈകാര്യം ചെയ്തത്. എങ്കിൽപോലും ഹോട്ടലിന് പുറത്ത് എംജി റോഡ് സ്തംഭിച്ചുപോകുംവിധമുള്ള ആൾക്കൂട്ടമാണുണ്ടായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP