ജനപ്രിയതാരം കാർണിവല്ലിൽ മുറി ബുക്ക് ചെയ്തത് ഒത്തുതീർപ്പ് ചർച്ചയ്ക്ക്; കാവ്യയെ ചോദ്യം ചെയ്യില്ലെന്ന് ഉറപ്പാക്കാനുള്ള മാനസികാവസ്ഥ മുതലെടുത്ത് കെണിയൊരുക്കി; ഉന്നതനുമായി നീക്കുപോക്കുണ്ടാക്കാനെത്തിയ താരത്തെ കുടുക്കിയത് തന്ത്രങ്ങളിലൂടെ; അത്താണിയിലെ മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസ് സാക്ഷ്യം വഹിച്ചത് സിനിമയെ വെല്ലുന്ന തിരക്കഥയ്ക്ക്; ദിലീപ് അറസ്റ്റിലായതിന് പിന്നിലെ കഥ ഇങ്ങനെ
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട ഗൂഡോലചനക്കേസിൽ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത് സിനിമയിലെ ക്ലൈമാക്സുകളേയും വെല്ലുന്ന തിരക്കഥയിൽ തന്നെ. തൃശൂരിലെ അത്താണിയിലുള്ള മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു കുടുക്കിയത്. ഒരിക്കലും അറസ്റ്റോ ചോദ്യം ചെയ്യലോ ഒന്നും ദിലീപ് സ്വപ്നത്തിൽ പോലും കരുതിയില്ല. ആലുവയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ആശയ വിനിമയത്തിനായാണ് ദിലീപ് ഇവിടെ എത്തിയത്. കേസിൽ താൻ കുടുങ്ങില്ലെന്ന് ഉറപ്പിച്ചായിരുന്നു വരവ്. എന്നാൽ സംഭവിച്ചത് മറ്റൊന്നും. കാർണിവൽ ഗ്രൂപ്പിന്റേതാണ ഈ ഗസ്റ്റ് ഹൗസ്.
പ്രമുഖ മൾട്ടിപ്ലക്സ് സിനിമാശാലയുടെ ഗ്രൂപ്പിന്റേത് കൂടിയാണ് ഈ ഗസ്റ്റ് ഹൗസ്. ഇവർക്ക് മാധ്യമ സ്ഥാപനവും ഉണ്ട്. ഈ ഗ്രൂപ്പുമായി ദിലീപിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ഗസ്റ്റ് ഹൗസിൽ ദിലീപ് ഇടയ്ക്ക് താമസിക്കാറുമുണ്ടായിരുന്നുവത്രേ. എന്നാൽ പൊലീസും ഈ ഗ്രൂപ്പുമായുള്ള ബന്ധം ദിലീപ് അറിയാതെ പോയി. ഈ ചതിയാണ് ദിലീപിനെ കുടുക്കിയത്. വിതരണക്കാരുടെ സംഘടനയുടെ തലപ്പത്തേക്ക് ദിലീപിനെ എത്തിക്കുന്നതിൽ ഈ ഗസ്റ്റ് ഹൗസുകളുടെ ഉടമകളും നിർണ്ണായക പങ്ക് വഹിച്ചിരുന്നു. ചാലക്കുടിയിലെ ദിലീപിന്റെ ഡി സിനാമാസിന്റെ തൊട്ടടുത്ത മേഖലയിലാണ് ഈ ഗസ്റ്റ് ഹൗസ്. എല്ലാം തന്നിൽ നിന്ന് മാറുന്നുവെന്ന് ദിലീപ് കരുതിയ സാഹചര്യത്തിലായിരുന്നു പൊലീസ് തന്ത്രപരമായ നീക്കങ്ങൾ നടത്തിയത്.
കേസിലെ ഒത്തു തീർപ്പ് ചർച്ചയ്ക്ക് ചില പൊലീസുകാർ ദിലീപിനെ സമീപിച്ചു. ഇത് സത്യസന്ധമായ ഇടപെടലാണെന്ന് ജനപ്രിയ നായകൻ കരുതി. ഇതിന് പൊലീസ് ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചത് ദിലീപിന്റെ കൂടി സൗകര്യമുള്ള ഗ്രൂപ്പിന്റെ ഗസ്റ്റ് ഹൗസായിരുന്നു. ആരുടേയും കണ്ണിൽപ്പെടാതെയുള്ള ചർച്ചയായിരുന്നു ലക്ഷ്യമിട്ടത്. കാവ്യാ മാധവന്റെ ചോദ്യം ചെയ്യൽ ഒഴിവാക്കിക്കുകയായിരുന്നു ലക്ഷ്യം. പൊലീസ് ഉദ്യോഗസ്ഥനെ പൂർണ്ണമായും വിശ്വാസത്തിലെടുത്ത് ഈ ഗസ്റ്റ് ഹൗസിൽ മുറി ബുക്ക് ചെയ്തതും ദിലീപായിരുന്നു. കൃത്യസമയത്ത് ദിലീപ് എത്തുകയും കൂടിക്കാഴ്ച തുടങ്ങുകയും ചെയ്തു. അപ്പോഴാണ് ചതിക്കപ്പെട്ട കാര്യം ദിലീപ് പറഞ്ഞത്. അതുകൊണ്ട് തന്നെ ഡിജിപി ഓഫീസിലിരുന്നുള്ള ലോക്നാഥ് ബെഹ്റയുടെ ചോദ്യങ്ങളോട് ദിലീപ് പതറുകയും ചെയ്തു. ഇത് അറസ്റ്റിലേക്കും കാര്യങ്ങളെത്തിച്ചു.
വളരെ കരുതലോടെയാണ് പൊലീസ് ഇടപെടൽ നടത്തിയത്. നടിയെ ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് പൊലീസ് വരുത്ി തീർത്തു. ആലുവ എസ് പിയുടെ ചില പ്രതികരണം പോലും തെറ്റിധാരണ പരത്താനായിരുന്നു. അന്വേഷണത്തിന് ചുക്കാൻ പിടിച്ച എസ് പി കോളനി സന്ദർശനം തുടങ്ങിയതോടെ ഗൂഢാലോചനക്കേസിൽ അന്വേഷണം തീർന്നുവെന്ന് ദിലീപും കരുതി. തനിക്കെതിരെ ആർക്കും ഒരു തെളിവും കിട്ടിയില്ലെന്ന് ദിലീപ് തന്നെ പലരോടും പറഞ്ഞിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് പൊലീസുമായി ഒത്തുതീർപ്പിന് നടൻ ശ്രമിച്ചത്. കാവ്യയെ ചോദ്യം ചെയ്യലിൽ നിന്ന് രക്ഷിക്കാനായിരുന്നു ഇത്. മഞ്ജു വാര്യരെ പൊലീസ് ചോദ്യം ചെയ്തുവെന്ന പ്രചരണം പോലും ഇതിന് വേണ്ടിയുള്ള മുന്നൊരുക്കമായിരുന്നു.
എന്നാൽ പൊലീസിന്റെ തന്ത്രം ദിലീപിനെ കുടുക്കുകയായിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ എങ്ങനേയും സ്വാധീനിച്ച് കേസിന്റെ സ്ഥിതി അറിയാനും ഇടപെടൽ നടത്താനുമായിരുന്നു ശ്രമം. തൃശൂരിലെ അത്താണിയിലെ ഗസ്റ്റ് ഹൗസിലേക്ക് ദിലീപ് എത്തിയത് അങ്ങനെയാണ്. ഈ ഇടപെടലിനെ കുറിച്ച് പൊലീസ് ഗസ്റ്റ് ഹൗസിലെ ബന്ധപ്പെട്ടവരെ അറിയിച്ചു. താമസക്കാരെ മുഴുവൻ അവിടെ നിന്ന് മാറ്റാനും നിർദ്ദേശിച്ചു. ദിലീപ് വിളിക്കുമ്പോൾ ചോദിക്കുന്ന മുറി അനുവദിക്കണം. ബാക്കിയെല്ലാം പൊലീസിന് ഇതായിരുന്നു നിർദ്ദേശം. ഇത് അക്ഷരാർത്ഥത്തിൽ മാനേജ്മെന്റ് പാലിച്ചു. ദിലീപിന് മുറി അനുവദിക്കുകയും ചെയ്തു.
ദിലീപ് എത്തുന്നതിന് മുമ്പ് തന്നെ ഗസ്റ്റ് ഹൗസിലെ മറ്റ് മുറികളിലെല്ലാം പൊലീസ് ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു ഇത്. പറഞ്ഞതു പോലെ ഗസ്റ്റ് ഹൗസിലെത്തിയ ദിലീപിന്റെ ശ്രദ്ധയിൽ ഇതൊന്നും പെട്ടില്ല. പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ചർച്ചയക്കിടെ എല്ലാം മാറിമറിഞ്ഞു. ഒത്തു തീർപ്പ് ചർച്ച ചോദ്യം ചെയ്യലായി. അപ്രതീക്ഷിതമായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ പ്രത്യക്ഷരായി. വിഡീയോ കോൺഫറൻസിലൂടെ ഡിജിപി ലോക്നാഥ് ബെഹ്റയുമെത്തി.
സിബിഐ സ്റ്റൈലിൽ പൊലീസ് ഒരുക്കിയ കുടുക്ക് താരത്തെ തളർത്തി. ഈ ഗസ്റ്റ് ഹൗസിലെ ദിലീപിന്റെ ഓരോ നീക്കവും സിസിടിവി ക്യാമറയിലും ചിത്രീകരിച്ചിട്ടുണ്ട്. ഇതെല്ലാം വേണ്ടിവന്നാൽ കേസിൽ ദിലീപിനെതിരായ തെളിവായി മാറുകയും ചെയ്തു. ഇവിടെ മണിക്കൂറുകളോളം ദിലീപിനെ ചോദ്യം ചെയ്തു. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുമായി മാത്രമേ പങ്കുവച്ചിരുന്നുള്ളൂ. അന്വേഷണ സംഘത്തിലുള്ളവർ പോലും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് എല്ലാം അറിഞ്ഞത്. മൊഴിയെടുക്കലിന്റെ വിശദാംശങ്ങൾ അറിഞ്ഞതോടെ അറസ്റ്റിന് മുഖ്യമന്ത്രി പച്ചക്കൊടി കാട്ടി.
അതിന് ശേഷമാണ് ദിലീപിനെ കസ്റ്റഡിയിൽ എടുത്ത കാര്യം പുറംലോകം അറിഞ്ഞത്. ഇതോടെ മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസിൽ നിന്ന് ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് മാറ്റി. അവിടെ നിന്ന് മജിസ്ട്രേട്ടിന്റെ വീട്ടിലേക്കും. പിന്നെ ആലുവ സബ് ജയിലിലേക്കും. ഈ സാഹചര്യത്തിലാണ് ദിലീപിനെ കുടുക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥയിലൂടെയാണെന്ന ആരോപണം സഹോദരൻ അനൂപ് ഉന്നയിച്ചതും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍