Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത യുവാവിന് പൊലീസ് മർദ്ദനത്തിൽ സംസാരശേഷി നഷ്ടമായി; ഇരവിപുരം സ്റ്റേഷനിൽ വച്ച് സിഐയുടെ നേതൃത്വത്തിൽ ഇൻജക്ഷൻ നൽകിയതായും ആക്ഷേപം; മജിസ്‌ട്രേറ്റിന്റെ സമയോചിത ഇടപെടൽ മൂലം മൊഴി രേഖപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് ഗുരുതരാവസ്ഥയിൽ

ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത യുവാവിന് പൊലീസ് മർദ്ദനത്തിൽ സംസാരശേഷി നഷ്ടമായി; ഇരവിപുരം സ്റ്റേഷനിൽ വച്ച് സിഐയുടെ നേതൃത്വത്തിൽ ഇൻജക്ഷൻ നൽകിയതായും ആക്ഷേപം; മജിസ്‌ട്രേറ്റിന്റെ സമയോചിത ഇടപെടൽ മൂലം മൊഴി രേഖപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് ഗുരുതരാവസ്ഥയിൽ

കൊല്ലം: പൊലീസിന്റെ മൂന്നാം മുറയിൽ യുവാവിന്റെ സംസാരശേഷി നഷ്ടമായിതായി ആക്ഷേപം. ഇരവിപുരം സി .ഐ പങ്കജാക്ഷന്റെ നേതൃത്വത്തിൽ നടത്തിയ ക്രൂരമർദ്ദത്തിലാണ് കൊല്ലം മുഖത്തല താഴം പണവീട്ടിൽ ദിനേശിന് (28) സംസാരശേഷി നഷ്ടമായി എന്നാണ് പരാതി ഉയർന്നിട്ടുള്ളത്.

മർദ്ദനത്തിന് ശേഷം പൊലീസുകാർ യുവാവിന്റെ ശരീരത്തിൽ മരുന്ന് കുത്തിവച്ചതായും ബന്ധുക്കൾ പറയുന്നു. മർദ്ദനത്തിനു പിന്നാലെ പൊലീസ് ഇയാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതോടെ അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലാണ് യുവാവിന് ചികിത്സ ലഭിക്കാൻ സഹായകമായത്.

കഴിഞ്ഞ അഞ്ചിനാണ് സംഭവം. കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലിലെ ജീവനക്കാരനായ ദിനേശ് ഇതേ ഹോസ്പിറ്റലിലെ ജീവനക്കാരിയായ യുവതിയുമായി അടുപ്പത്തിലായിരുന്നു. വിവാഹത്തിൽ വരെ എത്തിയ ബന്ധത്തിന് പെൺകുട്ടിയുടെ വീട്ടുകാർ എതിർപ്പായിരുന്നു. ബന്ധുക്കൾ ഈ ബന്ധത്തിൽ നിന്നും പിൻതിരിപ്പിക്കാൻ ആവുന്ന ശ്രമം നടത്തിയിട്ടും യുവതി തയ്യാറായില്ല. ഇതിനിടെ് ദിനേശിനെതിരെ യുവതിയുടെ മാതാവ് ഇരവിപുരം സ്റ്റേഷനിൽ പരാതി നൽകി.

യുവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു എന്നായിരുന്നു പരാതി. ഇതിനെ തുടർന്ന് ഇരവിപുരം സി .ഐ കേസെടുക്കുകയും ദിനേശിനെ റിമാൻഡ് ചെയ്യുകയും ചെയ്തു. പതിനാലു ദിവസം കഴിഞ്ഞ് ജൂലൈ അഞ്ചിന് ദിനേശ് ജാമ്യത്തിലിറങ്ങി. അന്ന് രാത്രിയിൽ പൊലീസുകാരെത്തി സ്റ്റേഷൻ വരെ വരണമെന്ന് പറഞ്ഞ് ദിനേശിനെ കൂട്ടിക്കൊണ്ട് പോയി.

ഇരവിപുരം സി .ഐ ഓഫീസിലെത്തിയ ദിനേശിനെ സി.ഐ പങ്കജാക്ഷൻ യുവതിയുടെ നഗ്‌ന ഫോട്ടോ എടുത്തിട്ടുണ്ടോ എന്ന് ചോദിച്ച് മർദ്ദിക്കുകയായിരുന്നു. പിന്നീട് ഇയാളെ ബാത്ത് റൂമിൽ കൊണ്ടുപോകുകയും അവിടെ ഉപയോഗിക്കുന്ന ബ്രഷ് എടുത്ത് മുഖത്ത് തേക്കുകയും തറയിൽ കിടത്തി ചൂരൽ ഉപയോഗിച്ച് പാദങ്ങളിൽ അടിക്കുകയും ചെയ്‌തെന്ന് ദിനേശ് മജിസ്‌ട്രേട്ട് മുൻപാകെ കൊടുത്ത മൊഴിയിൽ പറയുന്നു.

അഞ്ചാം തീയതി കസ്റ്റഡിയിലെടുത്ത യുവാവിനെ എട്ടാം തീയതി വൈകിട്ടാണ് മജിസ്‌ട്രേട്ട് മുമ്പാകെ പൊലീസ് ഹാജരാക്കുന്നത്. യുവാവിനെ കണ്ട ഉടൻ മജിസ്‌ട്രേട്ട് പ്രതിയെ മർദ്ദിച്ചിട്ടുണ്ടോ എന്ന് പൊലീസിനോട് ചോദിച്ചു. ഇത് നിഷേധിച്ച പൊലീസുകാരോട് പുറത്ത് നിൽക്കാൻ പറയുകയും യുവാവിനോട് സംഭവിച്ച കാര്യങ്ങൾ വിവരിക്കാൻ പറയുകയുമായിരുന്നു. സംസാരിക്കാൻ ഏറെ ബുദ്ധിമുട്ടി ഇയാൾ മജിസ്‌ട്രേട്ട് മുൻപാകെ കാര്യങ്ങൾ പറഞ്ഞു.

മൊഴിയെടുത്തതിന് ശേഷം വിദഗ്ദ്ധ ചികിത്സ നൽകാൻ മജിസ്‌ട്രേട്ട് നിരദ്ദേശിക്കുകയായിരുന്നു. റിമാൻഡ് ചെയ്ത യുവാവിനെ കൊല്ലം സബ് ജയിലിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി. ഇതിനിടെ ജാമ്യം ലഭിച്ച യുവാവിനെ ചികിത്സയ്ക്കായി കൊല്ലം ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിൽ ബന്ധുക്കൾ എത്തിച്ചപ്പോഴാണ് സംസാരശേഷി നഷ്ടപ്പെട്ടെന്ന് സ്ഥിരീകരിക്കുന്നത്. അവിടെ നിന്നും കൊല്ലം ജില്ലാ ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുകയാണ് ഇയാൾ.

പൊലീസ് രണ്ടാമത് ദിനേശിനെ കസ്റ്റഡിയിലെടുത്ത് ക്രൂരപീഡനം നടത്തിയത്, സ്‌നേഹത്തിലായിരുന്ന യുവതിയുടെ ബന്ധുക്കളുടെ നിർദ്ദേശ പ്രകാരമാണെന്നാണ് ദിനേശിന്റെ മാതാപിതാക്കൾ ആരോപിക്കുന്നത്. ആദ്യ കേസിൽ നിന്നും ജാമ്യത്തിലിറങ്ങിയതിന് ശേഷം ജയിലിൽ കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതിയുമായി ഗൂഢാലോചന നടത്തി എന്ന കേസിലാണ് ദിനേശിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കള്ളക്കേസ് ചുമത്തി അകത്തിടുകയും ക്രൂരമർദ്ദനത്തിനിരയാക്കി സംസാരശേഷി നഷ്ടമാക്കുകയും ചെയ്ത ഇരവിപുരം സി .ഐ പങ്കജാക്ഷൻ ഉൾപ്പെടെയുള്ള പൊലീസുകാർക്കെതിരെ നിയമ നടപടികൾക്കായി ഒരുങ്ങുകയാണിവർ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP