Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ ടീമിന്റെ പരിശീലകൻ രവിശാസ്ത്രി തന്നെ; നിയമനം സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതി അംഗീകരിച്ചു; കൺസൾട്ടന്റുകളായി ദ്രാവിഡിനേയും സഹീറിനേയും നിയമിക്കുന്നത് ശാസ്ത്രിയുമായുള്ള ചർച്ചയ്ക്കുശേഷം

ഇന്ത്യൻ ടീമിന്റെ പരിശീലകൻ രവിശാസ്ത്രി തന്നെ; നിയമനം സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതി അംഗീകരിച്ചു; കൺസൾട്ടന്റുകളായി ദ്രാവിഡിനേയും സഹീറിനേയും നിയമിക്കുന്നത് ശാസ്ത്രിയുമായുള്ള ചർച്ചയ്ക്കുശേഷം

മുംബൈ: പ്രധാന പരിശീലകനായുള്ള രവി ശാസ്ത്രിയുടെ നിയമനത്തിന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതി അംഗീകാരം നൽകിയതോടെ ഇക്കാര്യത്തിൽ അനിശ്ചിതത്വം ഒഴിവായി. അതേസമയം, സപ്പോർട്ടിങ് സ്റ്റാഫുകളെ നിയശ്ചയിക്കുന്നത് രവി ശാസ്ത്രിയുമായി ചർച്ച നടത്തിയശേഷം മതിയെന്നാണ് തീരുമാനമെന്ന് സമിതി അധ്യക്ഷൻ വിനോദ് റായി പറഞ്ഞു. ജൂലൈ 22 മുതലാണ് ശാസ്ത്രിയുടെ നിയമനം.

മുൻ താരങ്ങളായ രാഹുൽ ദ്രാവിഡിനേയും സഹീർ ഖാനേയും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കൺസൽട്ടന്റുകളാക്കാനുള്ള തീരുമാനത്തിൽ വ്യക്തമായ നിലപാട് അറിയിച്ചില്ല. ഇക്കാര്യം ശാസ്ത്രിയുമായി ചർച്ചചെയ്ത് തീരുമാനിക്കും. ശാസ്ത്രിയുടെ വേതനം, സപ്പോർട്ടിങ് സ്റ്റാഫുകളുടെ നിയമനം എന്നിവ തീരുമാനിക്കുന്നതിനായി നാലംഗ സമിതിയേയും നിയോഗിച്ചു. സുപ്രീംകോടതി നിയോഗിച്ച അഡ്‌മിനിസ്‌ട്രേറ്റർമാരുടെ യോഗത്തിലാണ് തീരുമാനങ്ങൾ. എഡുലുജി, ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാബ് ചൗധരി എന്നിവർ അംഗങ്ങളായ കമ്മിറ്റി ജൂലൈ 19ന് വീണ്ടും യോഗം ചേരും. ഈ കമ്മിറ്റിയുടെ ശുപാർശകൾ ജൂലൈ 22ന് ഭരണസമിതിക്ക് സമർപ്പിക്കും.

ഇന്ത്യൻ ടീമിന്റെ ബാറ്റിങ്, ബോളിങ് വിഭാഗങ്ങളിൽ ഉപദേശവും പരിശീലനവും നൽകാൻ രാഹുൽ ദ്രാവിഡ്, സഹീർ ഖാൻ എന്നിവരെ നിയമിച്ച നടപടിയിൽ രവിശാസ്ത്രി അതൃപ്തി അറിയിച്ചിരുന്നു. തന്റെ അധികാരപരിധിയിലേക്ക് ഇടപെട്ടുവെന്നായിരുന്നു രവി ശാസ്ത്രിയുടെ ആക്ഷേപം. എന്നാൽ, തങ്ങളുടെ നടപടി ശക്തമായ ഭാഷയിൽ ന്യായീകരിച്ച് സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി എസ്.ലക്ഷ്മൺ ത്രയം രംഗത്തെത്തിയതോടെ സംഭവം വലിയ ചർച്ചയാവുകയും ചെയ്തു.

രവി ശാസ്ത്രിയെ പരിശീലകനായി നിയമിക്കുന്നതിന് ക്രിക്കറ്റ് ഉപദേശക സമിതി സമർപ്പിച്ച മുഴുവൻ ശുപാർശകളും സ്വീകരിച്ചതായി ഭരണസമിതി വ്യക്തമാക്കി. മറ്റ് പരിശീലകരെ സംബന്ധിച്ച് ശാസ്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനിക്കും. പരിശീലക ടീമിന്റെ നിർണായകമായ മൂന്ന് നിയമനങ്ങൾ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, മുഖ്യപരിശീലകനുമായി കൂടിയാലോചിച്ച ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കൂവെന്നും ഭരണസമിതി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP