Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രഭാതകർമ്മങ്ങൾക്ക് ആദ്യം വിടുക പൾസറിനെ; സുനി സെല്ലിൽ കയറിയാൽ പിന്നെ തടവുകാരുടെ കൂട്ടയോട്ടം; ഭക്ഷണവും ആദ്യം നൽകും; ജയിലിൽ ആരുമായും സംസാരിക്കാൻ സിനിമാക്കാരുടെ ഡ്രൈവർക്കിപ്പോൾ അവസരമില്ല; ഇനിയും ഒരു വമ്പൻസ്രാവ് കൂടി വലയ്ക്കുള്ളിലാകാനുണ്ടെന്നും വെളിപ്പെടുത്തൽ; കാക്കാനാട്ടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ അയൽവാസി സജിക്ക് പറയാനുള്ളത്

പ്രഭാതകർമ്മങ്ങൾക്ക് ആദ്യം വിടുക പൾസറിനെ; സുനി സെല്ലിൽ കയറിയാൽ പിന്നെ തടവുകാരുടെ കൂട്ടയോട്ടം; ഭക്ഷണവും ആദ്യം നൽകും; ജയിലിൽ ആരുമായും സംസാരിക്കാൻ സിനിമാക്കാരുടെ ഡ്രൈവർക്കിപ്പോൾ അവസരമില്ല; ഇനിയും ഒരു വമ്പൻസ്രാവ് കൂടി വലയ്ക്കുള്ളിലാകാനുണ്ടെന്നും വെളിപ്പെടുത്തൽ; കാക്കാനാട്ടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ അയൽവാസി സജിക്ക് പറയാനുള്ളത്

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: ഇനിയും ഒരു വമ്പൻ സ്രാവു കൂടി വലയ്ക്കുള്ളിൽ അകാൻ ഉണ്ടെന്ന് ആവർത്തിച്ച്് പൾസർ സുനി. കാക്കനാട് സബ്ജയിലിൽ നിന്ന് ഇന്നലെ മോചിതനായ തടവുകാരനോടാണ് മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തിയ വസ്തുത ഒരിക്കൽ കൂടി സുനിൽകുമാർ ആവർത്തിച്ചത്. പൾസറിന്റെ അയൽ വാസികൂടിയായ സജിയാണ് ഇക്കാര്യം വിശദമാക്കിയത്.

പൾസറിന് ജയിലിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സുനിയെ ആദ്യം പ്രഭാതകർമ്മക്കൾക്ക് വിടും. തിരിച്ച് സുനി സെല്ലിൽ കയറിയ ശേഷമാണ് ബാക്കിയുള്ള സെല്ലുകൾ തുറന്ന് മറ്റു തടവുകാരെ പുറത്ത് വിടു. ജയിലിൽ ഏറ്റവും ആദ്യം ഭക്ഷണം കൊടുക്കുന്നതും സുനിക്കാണ്. എപ്പോഴും സുനിയുടെ സെല്ലിന് മുന്നിൽ പൊലീസുണ്ട്. മറ്റു തടവുകാർക്ക് സുനിയുമായി യതൊരുതരത്തിലും ബന്ധപ്പെടാൻ പറ്റാത്ത തരത്തിലുള്ള കർശന നിയന്ത്രമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അടുക്കളപ്പണിയിലായതിനാൽ ഇടക്ക് സംസാരിക്കാൻ കഴിഞ്ഞപ്പോഴാണ് സുനി ഇത് പറഞ്ഞതെന്ന് സജി പറയുന്നു.

കാക്കനാട് ജയിൽ മാതൃക ജയിലൊന്നുമല്ല. നല്ല ഇടി കിട്ടും. ഇപ്പോൾ ഇറങ്ങിയതേ ഉള്ളു.ഇനി അങ്ങോട്ടു പോകാൻ ആഗ്രഹിക്കുന്നുമില്ല.യുവാവ് തൊഴുകൈയോടെ അറിയിച്ചു. ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയപ്പോൾ എന്നേ വിട്ടേരെ ...എന്ന് വിളിച്ച് പറഞ്ഞ് ഇയാൾ വീടിനുള്ളിലേക്ക് ഓടിക്കയറി എതിർപ്പ് വ്യക്തമാക്കുകയും ചെയ്തു. ജയിലിൽ സുനിയെ നേരത്തെ തന്നെ ഏകാന്ത സെല്ലിലേക്ക് മാറ്റിയിരുന്നു. ഇവിടെയാണ് പൊലീസെത്തി സുനിയെ ചോദ്യം ചെയ്യുകയും മറ്റും ചെയ്തത്. നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന പുറത്തുവന്നതോടെയായിരുന്നു ഈ മാറ്റങ്ങൾ. സെല്ലിലെ സഹതടവുകാരോടെല്ലാം സുനി ഗൂഢാലോചനയെ കുറിച്ച് വിശദീകരിച്ചിരുന്നു. ഇതേ തുടർന്നാണ് ഇടപെടലും മാറ്റവും ഉണ്ടായത്.

നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യ പ്രതി പൾസർ സുനിയിൽ നിന്ന് പൊലീസിന് നിർണായക വെളിപ്പെടുത്തലുകൾ ലഭിച്ചിരുന്നു. കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന സുനി സഹ തടവുകാരോട് ആക്രമണത്തെപ്പറ്റിയും അതിനു പിന്നിൽ പ്രവർത്തിച്ചവരെപ്പറ്റിയും പറഞ്ഞതായാണ് സൂചന. ഇതിനൊടുവിലാണ് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സൂചന ലഭിച്ചതിനെ തുടർന്ന് നേരത്തെ സുനിക്കൊപ്പം ജയിൽമുറിയിൽ കഴിഞ്ഞ ചാലക്കുടി സ്വദേശി ജിൻസന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇത് രേഖപ്പെടുത്തുകയും ചെയ്തു.

കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ഗൂഢാലോചന ദിലീപിൽ മാത്രം ചുമത്താൻ പൊലീസ് നീക്കം ഇപ്പോൾ നടക്കുന്നുണ്ട്. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ നൽകിയത് ദിലീപ് നേരിട്ടാണ് എന്ന നിലയിലാണ് പൊലീസ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നതെന്നാണ് സൂചന. ക്വട്ടേഷൻ നൽകിയതുമുതൽ ഈ കൃത്യത്തിൽ പങ്കാളികളായതു ദിലീപും സുനിയും മാത്രമാണ്. എന്നാൽ പിന്നീട് സുനിക്കു പണം നൽകി ഒത്തു തീർപ്പിനു ശ്രമം നടത്തിയത് ദിലീപിന്റെ മാനേജരായ അപ്പുണ്ണിയാണെന്നും കുറ്റപത്രത്തിൽ പറയുമെന്നും സൂചനകളുണ്ട്. ഇതേസമയം അപ്പുണ്ണി അറസ്റ്റിലാകും മുൻപ് ജാമ്യം നേടാൻ ദിലീപ് ശ്രമം തുടങ്ങിയതായാണ് വിവരം. മജിസ്ട്രേട്ട് കോടതി ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തിൽ ഹൈക്കോടതിയിലേയ്ക്കും സുപ്രീംകോടതിയിലേയ്ക്കും നീങ്ങാൻ ഒരുങ്ങുകയാണ് പ്രതിഭാഗം.

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തെ 'ഇന്ത്യയിലെ ആദ്യ റേപ്പ് ക്വട്ടേഷൻ എന്നാണ് ദേശീയമാധ്യമങ്ങൾ ഉൾപ്പെടെ വിശേഷിപ്പിച്ചത്. അപൂർവങ്ങളിൽ അപൂർവമായ പീഡനകേസാണിതെന്ന് നിയമവൃത്തങ്ങൾ വിലയിരുത്തുന്നു. കേസിൽ പതിനൊന്നാം പ്രതിയായ ദിലീപിനെ രണ്ടാം പ്രതിയാക്കിയേക്കുമെന്നാണ് കുറ്റപത്രം. ക്വട്ടേഷനുള്ള അഡ്വാൻസ് തുക സുനിക്ക് നൽകിയത് കണ്ടെടുക്കാൻ പൊലീസ് അന്വേഷണം വ്യാപിപിച്ചു. പൾസർ സുനി തന്നെയാകും കേസിലെ ഒന്നാം പ്രതി. സുനിക്കെതിരെ ആരോപിക്കപ്പെട്ട എല്ലാ കുറ്റവും ദിലീപിലും ചുമത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP