Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചൈനയുമായി സംഘർഷം മൂർച്ഛിക്കുന്നതിനിടെ ഇന്ത്യയുടെ പീരങ്കി പരീക്ഷണം; ഇന്ത്യ പരീക്ഷിച്ചത് അമേരിക്കയിൽ നിന്ന് വാങ്ങിയ എം 777 പീരങ്കികൾ; പരീക്ഷണം പൊഖ്‌റാനിൽ; പീരങ്കികൾ വിന്യസിക്കുക അരുണാചലിലും ലഡാക്കിലും

ചൈനയുമായി സംഘർഷം മൂർച്ഛിക്കുന്നതിനിടെ ഇന്ത്യയുടെ പീരങ്കി പരീക്ഷണം; ഇന്ത്യ പരീക്ഷിച്ചത് അമേരിക്കയിൽ നിന്ന് വാങ്ങിയ എം 777 പീരങ്കികൾ; പരീക്ഷണം പൊഖ്‌റാനിൽ; പീരങ്കികൾ വിന്യസിക്കുക അരുണാചലിലും ലഡാക്കിലും

പൊഖ്‌റാൻ : അമേരിക്കയിൽ നിന്ന് വാങ്ങിയ രണ്ട് ലഘുപീരങ്കികൾ രാജസ്ഥാനിലെ പൊഖ്‌റാനിൽ വച്ച് ഇന്ത്യ പരീക്ഷിച്ചു. എം777 എ2 എന്ന, ഭാരം കുറഞ്ഞതും ദീർഘദൂര ശേഷിയുള്ളതുമായ പീരങ്കികളാണ് പരീക്ഷിച്ചത്. പീരങ്കിയുടെ വേഗം, ദൈർഘ്യം, ശക്തി, മറ്റുവിവരങ്ങൾ എന്നിവയാണ് പരിശോധിച്ചതെന്ന് സൈനിക വക്താവ് അറിയിച്ചു. ചൈനീസ് അതിർത്തിയിൽ പ്രത്യേകിച്ചും അരുണാചൽ പ്രദേശിലും ലഡാക്കിലുമാണ് ഈ പീരങ്കികൾ വിന്യസിക്കുക.

പരീക്ഷണങ്ങൾ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുമെന്ന് സൈനിക വക്താവ് അറിയിച്ചു. നിലവിൽ പരീക്ഷണങ്ങൾ വിജയകരമായാണ് മുന്നോട്ടുപോകുന്നത്. അധികം വൈകാതെ ഇന്ത്യൻ കരസേനയുടെ യുദ്ധമുഖത്തേക്ക് ഇവയെത്തുമെന്നും സൈനിക വക്താവ് പറഞ്ഞു.

മൂന്നുദശകത്തെ കാത്തിരിപ്പിനു ശേഷമാണ് കരസേനയ്ക്കു കരുത്തു പകർന്ന് യുഎസ് നിർമ്മിത ആധുനിക പീരങ്കികൾ എത്തിയത്. 1980കളുടെ മധ്യത്തിലെ ബോഫോഴ്സ് വിവാദം മൂലം കരസേനയുടെ ആധുനികീകരണ പദ്ധതികളെല്ലാം മരവിച്ച നിലയിലായിരുന്നു.

ഭാരക്കുറവാണ് എം 777 പീരങ്കികളുടെ പ്രത്യേകത. സാധാരണ പീരങ്കികൾ റോഡ് മാർഗം കൊണ്ടു പോവുകയാണെങ്കിൽ ഇവ ഹെലികോപ്റ്ററിൽ കൊണ്ടുപോകാൻ കഴിയും. 30 കിലോമീറ്ററാണു പീരങ്കികളുടെ ദൂരപരിധി. കഴിഞ്ഞവർഷം നവംബർ 30നാണ് ഇന്ത്യയും യുഎസും തമ്മിൽ 5,000 കോടി രൂപയുടെ 145 എം 777 ലഘുപീരങ്കികൾ വാങ്ങാനുള്ള കരാർ ഒപ്പുവച്ചത്.

അമേരിക്കയിൽ നിന്ന് എം 777 പീരങ്കികളാണ് ഇന്ത്യ വാങ്ങുക. 145 പീരങ്കികൾ വാങ്ങുന്നതിൽ 25 എണ്ണം അമേരിക്കയിൽ നിർമ്മിച്ച് ഇന്ത്യയിലെത്തിക്കും. ബാക്കി 120 എണ്ണം മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്ത്യയിൽത്തന്നെ നിർമ്മിക്കാനാണ് പ്രതിരോധ വകുപ്പിന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP