Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ പാർലമെന്റിലും നിയമസഭകളിലും ഇന്ന് വോട്ടെടുപ്പ്; കോവിന്ദ് വിജയം ഉറപ്പിച്ചെന്ന ആത്മവിശ്വാസത്തിൽ ബിജെപി പക്ഷം; മനസാക്ഷി വോട്ടിൽ നേട്ടം പ്രതീക്ഷിച്ച് മീരാകുമാറും; അടുത്ത പ്രസിഡന്റ് ആരെന്ന് വ്യാഴാഴ്ച അറിയാം

രാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ പാർലമെന്റിലും നിയമസഭകളിലും ഇന്ന് വോട്ടെടുപ്പ്; കോവിന്ദ് വിജയം ഉറപ്പിച്ചെന്ന ആത്മവിശ്വാസത്തിൽ ബിജെപി പക്ഷം; മനസാക്ഷി വോട്ടിൽ നേട്ടം പ്രതീക്ഷിച്ച് മീരാകുമാറും; അടുത്ത പ്രസിഡന്റ് ആരെന്ന് വ്യാഴാഴ്ച അറിയാം

ന്യൂഡൽഹി: രാജ്യത്തിന്റെ 14-ാം രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന്. എൻ.ഡി.എ. സ്ഥാനാർത്ഥിയായി രാംനാഥ് കോവിന്ദും പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർത്ഥിയായി മീരാകുമാറുമാണു മത്സരരംഗത്ത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ബാലറ്റ് പേപ്പറുകളും എത്തിച്ചശേഷം 20-ന് ഡൽഹിയിലാണു വോട്ടെണ്ണൽ. പുതിയ രാഷ്ട്രപതി 25-ന് പ്രണബ് മുഖർജിയുടെ പിൻഗാമിയായി അധികാരമേൽക്കും. പാർലമെന്റ് സെൻട്രൽ ഹാളിലാണു സത്യപ്രതിജ്ഞാച്ചടങ്ങ്.

ആകെ വോട്ട് മൂല്യം 10,98,903 ആണ്. ഇതിന്റെ 62 ശതമാനം കോവിന്ദിന് അനുകൂലമാണ്. വിപ്പ് ബാധകമല്ലാത്ത തെരഞ്ഞെടുപ്പിൽ 'മനഃസാക്ഷി വോട്ട്' ചെയ്യാനാണ് എതിർസ്ഥാനാർത്ഥി മീരാകുമാറിന്റെ ആഹ്വാനം. യു.പി.എയിൽപെടില്ലെങ്കിലും ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന തൃണമൂൽ കോൺഗ്രസ്, ഇടതുപാർട്ടികൾ, എൻ.സി.പി, ബി.എസ്‌പി, എസ്‌പി അടക്കം 17 പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ മീരാകുമാറിനുണ്ട്. തെരഞ്ഞെടുക്കപ്പെട്ട 776 പാർലമെന്റംഗങ്ങളും 4,120 എംഎ‍ൽഎമാരുമാണു വോട്ടർമാർ. നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കു വോട്ടവകാശമില്ല.

പാർലമെന്റിലെ 62-ാം നമ്പർ മുറി ഉൾപ്പെടെ 32 രാജ്യത്ത് പോളിങ് ബൂത്തുകളുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവർ ഈ മുറിയിലെ ആറാം നമ്പർ ടേബിളിലാണു വോട്ട് രേഖപ്പെടുത്തുക. കേരള നിയമസഭയിൽ 664-ാം നമ്പർ മുറിയാണ് ഇതിനായി ക്രമീകരിക്കുക.

ഡൽഹിയിൽ വോട്ട് ചെയ്യാൻ അനുമതി തേടിയിട്ടുള്ള എംഎ‍ൽഎമാർക്കായി പാർലമെന്റ് മന്ദിരത്തിലെ ബൂത്തിൽ ഇതിനു സൗകര്യമൊരുക്കിയിട്ടുണ്ട്. ബിജെപി. അധ്യക്ഷൻ അമിത് ഷാ അടക്കം അഞ്ചു പേർ ഇതിന് അനുമതി നേടിയിട്ടുണ്ട്. യഥാക്രമം ഗോവ, ഉത്തർപ്രദേശ് മുഖ്യമന്ത്രിമാരായ മനോഹർ പരീക്കർ, യോഗി ആദിത്യനാഥ് എന്നിവർ എംപി. സ്ഥാനം രാജിവച്ചിട്ടില്ലെങ്കിലും അതത് നിയമസഭയിലാകും വോട്ട് ചെയ്യുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP