Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വഴിയിൽ കിടന്നുള്ള അടി കടയിലേക്ക് വ്യാപിച്ചു; ലണ്ടൻ ഈസ്റ്റ്ഹാമിലെ മലയാളി ഹോട്ടൽ അടിച്ചു തകർക്കുന്ന വീഡിയോ പുറത്ത്; അടിക്കിടയിൽ ഷട്ടർ ഇട്ടതിനാൽ നാശം കുറഞ്ഞു

വഴിയിൽ കിടന്നുള്ള അടി കടയിലേക്ക് വ്യാപിച്ചു; ലണ്ടൻ ഈസ്റ്റ്ഹാമിലെ മലയാളി ഹോട്ടൽ അടിച്ചു തകർക്കുന്ന വീഡിയോ പുറത്ത്; അടിക്കിടയിൽ ഷട്ടർ ഇട്ടതിനാൽ നാശം കുറഞ്ഞു

വീഡിയോ കാണൂ. ഈസ്റ്റ്ഹാമിലെ ഒരു മലയാളി റിസോർട്ടിന്റെ മുൻപിൽ നടക്കുന്ന പൊരിഞ്ഞ അടിയുടെ ദൃശ്യങ്ങളാണ്. കടക്ക് നേരെ ഒരു സംഘം ചെറുപ്പക്കാർ നടത്തുന്ന കൊലവിളിയുടെ കാഴ്ചകൾ ആണിത്. അനന്തപുരം എന്ന ലണ്ടൻ നഗരത്തിലെ പ്രധാനപ്പെട്ട മലയാളി റെസ്‌റ്റോറന്റിന് മുൻപിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞതാണ് ഇവയൊക്കെ.

റെസ്റ്റോറന്റിനു പുറത്തു നടന്ന അടിയാണ് ഷോപ്പിന് കേടുപാടുകൾ വരുത്തുന്നതിലേക്ക് നയിച്ചത്. അഞ്ചോളം ചെറുപ്പക്കാരുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുവാൻ റെസ്റ്റോറന്റിലേക്ക് ഓടിക്കയറിയവർക്കു നേരെ നടക്കുന്ന ആക്രമണ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. പുറത്തു കിടന്ന കസേരകൾക്കൊണ്ടും മരത്തടികൊണ്ടും റെസ്‌റ്റോറന്റിന്റെ ഗ്ലാസുകൾക്കു നേരെ ആക്രമിക്കുന്നതാണ് വീഡിയോ ദൃശ്യം. ആക്രമണം കൂടുതൽ രൂക്ഷമാകുന്നതിനു മുൻപ് റെസ്റ്റോറന്റിന്റെ ഷട്ടർ താഴ്‌ത്തിയതിലൂടെ അക്രമികൾ പിരിഞ്ഞു പോവുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിക്കും പന്ത്രണ്ടിനും ഇടയിലാണ് റെസ്റ്റോറന്റിനു നേരെ ആക്രമണമുണ്ടായത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറലായി. ഒരു മലയാളി റെസ്‌റ്റോറന്റ് അടിച്ചു തകർക്കാൻ നടത്തുന്ന ശ്രമം എന്ന നിലയിലാണ് ഇതു പ്രചരിച്ചത്. പ്രചരണം വ്യാപകമായതോടെ ഇതിന്റെ പിന്നിലെ യഥാർത്ഥ കഥയുമായി ഹോട്ടൽ ഉടമ പ്രേംലാലും ടീമും തന്നെ രംഗത്തെത്തി.

ചില സാമ്പത്തിക കാര്യങ്ങളിലുള്ള സംശയങ്ങൾ കാരണം ഹോട്ടലുടമ ജോലിയിൽ നിന്നു പിരിച്ചുവിട്ട, ഷിബിൻ എന്ന വ്യക്തിയും അയാളുടെ സുഹൃത്തായ സൂരജും, ഈസ്റ്റ് ഹാമിൽ വച്ചു, മറ്റൊരു ഗ്രൂപ്പുമായി വഴക്കുണ്ടാക്കി. വഴക്ക് മൂത്തപ്പോൾ സംഭവം അടിപിടിയിലേക്ക് കലാശിക്കുകയും തല്ലു സഹിക്കാനാവാതെ റെസ്റ്റോറിന്റിലേക്കു ഓടിക്കയറുകയുമായിരുന്നു. സ്ഥാപനത്തിന് കേടുപാടുകളൊന്നും തന്നെ സംഭവിച്ചില്ലെങ്കിലും റെസ്‌റ്റോറന്റിനു പുറത്തു നിന്ന ഹോട്ടലുടമയുടെ നിരപരാധിയായ ഒരു സുഹൃത്തിനു മർദ്ദനമേറ്റിരുന്നു. ഇതിൽ അതിയായ ദുഃഖവും ഹോട്ടലുടമ രേഖപ്പെടുത്തി.

ആക്രമണത്തിന്റെ വീഡിയോ ക്ലിപ് ലഭിച്ചപ്പോൾ കാണാൻ താൽപര്യമുണ്ടെന്ന് അറിയിച്ച ഷിബിന് ഹോട്ടലുടമ തന്നെ വീഡിയോ അയച്ചു കൊടുക്കുകയായിരുന്നു. എന്നാൽ തന്റെ കച്ചവടം നശിപ്പിക്കാൻ ഷിബിൻ ഈ വീഡിയോ മനപ്പൂർവ്വം ഉപയോഗിക്കുകയായിരുന്നുവെന്ന് ഹോട്ടലുടമ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP