Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒന്നാം പ്രതിയായ കുപ്രസിദ്ധ കുറ്റാവാളിയുടെ മൊഴിയിൽ അന്വേഷണം നടത്താതെയാണ് നടനെ അറസ്റ്റു ചെയ്തത്; പരാതിക്കാരിയെയുംം മഞ്ജു വാര്യരെയും സ്വാധീനിക്കാൻ ദിലീപിന് കഴിയില്ല; രാംകുമാർ സമർപ്പിച്ച ജാമ്യഹർജിയിലെ വാദങ്ങൾ ഇങ്ങനെ

ഒന്നാം പ്രതിയായ കുപ്രസിദ്ധ കുറ്റാവാളിയുടെ മൊഴിയിൽ അന്വേഷണം നടത്താതെയാണ് നടനെ അറസ്റ്റു ചെയ്തത്; പരാതിക്കാരിയെയുംം മഞ്ജു വാര്യരെയും സ്വാധീനിക്കാൻ ദിലീപിന് കഴിയില്ല; രാംകുമാർ സമർപ്പിച്ച ജാമ്യഹർജിയിലെ വാദങ്ങൾ ഇങ്ങനെ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ദിലീപിന് വേണ്ടി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. അങ്കമാലി കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ദിലീപിന് വേണ്ടി അഡ്വക്കേറ്റ് രാംകുമാർ ഹൈക്കോടതിയെ സമീപിച്ചത്.

കുപ്രസിദ്ധ കുറ്റവാളിയും മുമ്പ് സമാനമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുമുള്ള ഒന്നാം പ്രതിയുടെ മൊഴിയിൽ യാതൊരു അന്വേഷണവും നടത്താതെയാണ് ദിലീപിനെ അറസ്റ്റ് ചെയ്യുകയും പ്രതി ചേർക്കുകയും ചെയ്തതെന്നാണ് രാംകുമാർ നൽകിയ ഹർജിയിൽ പറയുന്നത്.

ഒന്നാം പ്രതി ഒഴികെ മറ്റ് പ്രധാന സാക്ഷികളെയൊന്നും പ്രൊസിക്യൂഷന് ഹാജരാക്കാൻ സാധിച്ചിട്ടില്ല. മറ്റ് രണ്ട് സാക്ഷികളായ പരാതിക്കാരിയേയും നടി മഞ്ജു വാര്യരേയും എ.ഡി.ജി.പി. ചോദ്യം ചെയ്തിരുന്നു. ഇവർ പരാതിക്കാരന് ഒരിക്കലും സ്വാധീനിക്കാൻ സാധിക്കാത്ത സാക്ഷികളാണ്. അതു മാത്രവുമല്ല തനിക്കെതിരെയുണ്ടായ അക്രമത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമില്ലെന്ന് ഇരയായ നടി വ്യക്തമാക്കിയിട്ടുമുണ്ട്. ഇതല്ലാതെ വേറെ തെളിവുകളൊന്നും പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ല.

അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലും പരാതിക്കാരനെതിരെ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. പരാതിക്കാരൻ പ്രശസ്തനായ അഭിനേതാവാണ്. മാത്രവുമല്ല അദ്ദേഹത്തിന്റെ പേരിൽ മറ്റ് ക്രിമിനൽ കേസുകളുമില്ല. പാവപ്പെട്ടവരെ സഹായിക്കാനായി നിരവധി കാര്യങ്ങൾ ചെയ്യുന്നയാളാണ് പരാതിക്കാരൻ.

അക്രമത്തിനിരയായ നടിക്ക് പരാതിക്കാരനെ വർഷങ്ങളായി അറിയാം. പരാതിയിൽ അയാൾക്കെതിരെ ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. തനിക്കെതിരെയുണ്ടായ അക്രമത്തിൽ ആരേയും സംശയിക്കുന്നില്ലെന്ന കാര്യം പിന്നീട് അവർ വ്യക്തമാക്കിയതുമാണ്. ഒന്നാം പ്രതിയേയും കൂട്ടു പ്രതികളേയും അറസ്റ്റ് ചെയ്തതിന് ശേഷം കേസിൽ ഗൂഢാലോചനയില്ലെന്ന് പൊലീസും ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നതാണ്.

ജയിലിൽ വെച്ച് ഒന്നാം പ്രതി പണം ആവശ്യപ്പെട്ട് പരാതിക്കാരന് എഴുതിയതെന്ന് പറയുന്ന കത്ത് വ്യാജമാണെന്ന് കത്തെഴുതിയ ആൾ തന്നെ വ്യക്തമാക്കിയതാണ്. പക്ഷേ പൊലീസ് ഇക്കാര്യത്തിൽ ഒരു അന്വേഷണവും നടത്തിയില്ല. അന്നു മുതൽ പൊലീസ് ഒന്നാം പ്രതിയുടെ മൊഴി മാത്രം കണക്കിലെടുത്ത് പരാതിക്കാരനെ പീഡിപ്പിക്കുകയാണ്.

പരാതിക്കാരനെതിരെ ഉന്നയിച്ചിരിക്കുന്ന 19 കുറ്റകൃത്യങ്ങളിൽ പലതും പരാതിക്കാരനുമായി ബന്ധമില്ലാത്തതാണ്. എട്ടെണ്ണം പരാതിക്കാരനെ അറസ്റ്റ് ചെയ്യുന്നതിനായി കെട്ടിച്ചമച്ചതാണ്. പലതും അന്വേഷണത്തിലിരിക്കുന്നതുമാണ്. പൊലീസ് ഇതുവരെ ശേഖരിച്ചിരിക്കുന്ന തെളിവുകൾ പ്രകാരം പരാതിക്കാരൻ സംശയത്തിന്റെ നിഴലിൽ പോലും വരില്ല. പരാതിക്കാരന്റെ അറസ്റ്റ് ക്രിമിനൽ നിയമം പാലിച്ചല്ല നടത്തിയിരിക്കുന്നത്.

ഒന്നാം പ്രതി ജയിലിലായ സമയത്ത് നടത്തിയെന്ന് പറയുന്ന ഗൂഢാലോചനയിൽ പങ്കെടുത്തുവെന്ന് പറയുന്ന ചലച്ചിത്ര പ്രവർത്തകരെക്കുറിച്ച് ഇതുവരെയും അന്വേഷണം നടത്തിയിട്ടില്ല.

റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമായ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. പരാതിക്കാരൻ കേരളത്തിൽ വളരെ പ്രശസ്തനായ ചലച്ചിത്ര താരമാണ്. അദ്ദേഹം മുഖം എല്ലാവർക്കും പരിചിതമാണ്. അതു കൊണ്ട് തന്നെ സാക്ഷികളെ സ്വാധീനിക്കണമെന്ന് കരുതിയാൽപ്പോലും അദ്ദേഹത്തിന് അത് സാധിക്കില്ലെന്നും ഹർജിയിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP