Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എഡിജിപി സന്ധ്യക്കെതിരേ ശക്തമായി രംഗത്തിറങ്ങാൻ തയാറായി ഹിന്ദു സന്യാസിമാർ; സിബിഐ അന്വേഷണം വന്നാൽ ബാക്കിയൊക്കെ ഉറപ്പാക്കി സംഘപരിവാർ: സ്വാമി ഗംഗേശാനന്ദയുടെ നിരപരാധിത്വം തെളിയിക്കാൻ മാർഗദർശക് മണ്ഡലിന്റെ നേതൃത്വത്തിൽ ഹൈക്കോടതിയിലേക്ക്

എഡിജിപി സന്ധ്യക്കെതിരേ ശക്തമായി രംഗത്തിറങ്ങാൻ തയാറായി ഹിന്ദു സന്യാസിമാർ; സിബിഐ അന്വേഷണം വന്നാൽ ബാക്കിയൊക്കെ ഉറപ്പാക്കി സംഘപരിവാർ: സ്വാമി ഗംഗേശാനന്ദയുടെ നിരപരാധിത്വം തെളിയിക്കാൻ മാർഗദർശക് മണ്ഡലിന്റെ നേതൃത്വത്തിൽ ഹൈക്കോടതിയിലേക്ക്

കൊച്ചി: സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിക്കപ്പെട്ട കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സന്യാസിമാർ ഹൈക്കോടതിയിലേക്ക്. മാർഗദർശക് മണ്ഡലിന്റെ നേതൃത്വത്തിലാണ് ഹൈക്കോടതിയെ സമീപിക്കുക. സംഘപരിവാർ സംഘടനാ പ്രതിനിധികളായ സ്വാമി അയ്യപ്പദാസ്, ബ്രഹ്മചാരി ഭാർഗവ റാം തുടങ്ങിയവർ കൂട്ടത്തിലുണ്ട്.

പന്മന ആശ്രമത്തിന്റെ ഭൂമിയുമായി ബന്ധപ്പെട്ട് ഗംഗേശാനന്ദയുടെ നേതൃത്വത്തിൽ നടന്ന സമരമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് സന്യാസിമാർ ചൂണ്ടിക്കാണിക്കുന്നു. എഡിജിപി ബി.സന്ധ്യ അന്യായമായി കൈവശം വച്ചിരുന്ന ഭൂമി തിരിച്ചു പിടിക്കാൻ ഗംഗേശാനന്ദയുടെ നേതൃത്വത്തിലാണ് സമരം നടന്നത്. ഇതിന്റെ പകപോക്കലെന്ന നിലയിൽ എഡിജിപി സന്ധ്യ ആസൂത്രണം ചെയ്തതാണ് ഗംഗേശാനന്ദയ്ക്കെതിരായ ആക്രമണവും കേസുമെന്ന് ഇവർ ആരോപിക്കുന്നു.

സന്ധ്യയ്ക്ക് കീഴിൽ സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തിൽ ദുരൂഹതയുണ്ടെന്നും കേസ് വളച്ചൊടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മാർഗ്ഗദർശക് മണ്ഡൽ പറയുന്നു. സത്യം തെളിയാൻ സിബിഐ അന്വേഷണം മാത്രമാണ് പോംവഴിയെന്ന് വ്യക്തമാക്കുന്ന സന്യാസിവൃന്ദം ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്. സിബിഐ എത്തുന്ന പക്ഷം ബാഹ്യ ഇടപെടലുകളില്ലാതെ അന്വേഷണം മുന്നോട്ടുപോകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

പെൺകുട്ടിയുടെ മൊഴി പോലും ഗംഗേശാനന്ദയ്ക്ക് അനുകൂലമാണെന്നിരിക്കെ എഡിജിപിക്കെതിരെ ശക്തമായി രംഗത്തുവരാനാണ് മാർഗദർശക് മണ്ഡലിന്റെ തീരുമാനം. ഹൈക്കോടതിയിലെ സംഘപരിവാർ സഹയാത്രികനായ ഒരു മുതിർന്ന അഭിഭാഷകനുമായി സിബിഐ അന്വേഷണം സംബന്ധിച്ച് നിയമോപദേശം തേടിക്കഴിഞ്ഞു. ഇതിന്റെ ആദ്യപടിയെന്ന നിലയിലാണ് തിരുവനന്തപുരത്ത് പത്രസമ്മേളനം വിളിച്ചതും മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതും. മുഖ്യമന്ത്രി സിബിഐ അന്വേഷണമെന്ന ആവശ്യം തള്ളിയതോടെ ഹൈക്കോടതിയിലേക്ക് നീങ്ങാനുള്ള നിലപാടിലേക്ക് സന്യാസിമാരുമെത്തി.

അതേസമയം ഈ വിഷയത്തിൽ ഇത്രനാളും മൗനം പാലിച്ചിരുന്ന സംഘപരിവാർ നേതൃത്വവും സജീവ ഇടപെടലിന് സജ്ജമായിക്കഴിഞ്ഞു. സ്വാമി അയ്യപ്പദാസ്, ബ്രഹ്മചാരി ഭാർഗവറാം എന്നിവരെ ഈ വിഷയം കൈകാര്യം ചെയ്യുന്നതിന് ചുമതലപ്പെടുത്തിയത് സംഘപരിവാർ നേതൃത്വം മുൻകൈയെടുത്താണ്. കേസ് ഗംഗേശാനന്ദയുടെ വ്യക്തിപരമായ പ്രശ്നമെന്നതിലുപരി ഹിന്ദു സന്യാസിമാരെ തന്നെ അപമാനിക്കുന്ന സംഭവമായിരുന്നു. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സംഘപരിവാറിനെതിരെ അന്ന് പരിഹാസമുയർന്നിരുന്നു. അതിനാൽത്തന്നെ ഇതിന്റെ സത്യാവസ്ഥ പുറത്ത് വരേണ്ടത് അവരുടെ ആവശ്യം കൂടിയാണ്.

സിബിഐ അന്വേഷണത്തിന് ഹൈക്കോടതി അനുമതി നൽകുന്ന പക്ഷം പിന്നിൽ വേണ്ടതെല്ലാം ഇതിനോടകം ഉറപ്പാക്കിയിട്ടുണ്ട്. കേസിൽ എഡിജിപി ബി.സന്ധ്യയുടെ ഇടപെടൽ സംശയിക്കത്തക്ക തെളിവുകൾ പരിവാർ നേതൃത്വത്തിന് ലഭിച്ചതോടെയാണ് പരസ്യമായ ഇടപെടലിലും, സിബിഐ അന്വേഷണമെന്ന നിലപാടിലേക്കും കാര്യങ്ങളെത്തിയതെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP