Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'സംവരണത്തിന്റെ സങ്കട'ത്തിന് വി ടി ബൽറാമിന്റെ മറുപടി; കൃഷി ഒരു മോശം പണിയല്ല,ധൈര്യമായി മണ്ണ് കിളച്ചോളൂ; താങ്കളിലൂടെ ഒരു നല്ല കർഷകനെ നാടിന് കിട്ടട്ടെയെന്ന് ബൽറാം; ബെൽറാമിന്റെ മറുപടി 'സംവരണത്തിന്റെ ദുരിതം' തുറന്നു കാട്ടാൻ ഫേസ്‌ബുക് പോസ്റ്റിട്ട യുവാവിനോട്‌

'സംവരണത്തിന്റെ സങ്കട'ത്തിന് വി ടി ബൽറാമിന്റെ മറുപടി; കൃഷി ഒരു മോശം പണിയല്ല,ധൈര്യമായി മണ്ണ് കിളച്ചോളൂ; താങ്കളിലൂടെ ഒരു നല്ല കർഷകനെ നാടിന് കിട്ടട്ടെയെന്ന് ബൽറാം; ബെൽറാമിന്റെ മറുപടി 'സംവരണത്തിന്റെ ദുരിതം' തുറന്നു കാട്ടാൻ ഫേസ്‌ബുക് പോസ്റ്റിട്ട യുവാവിനോട്‌

തിരുവനന്തപുരം: സംവരണക്കാർക്ക് എത്ര മാർക്ക് കുറഞ്ഞാലും സീറ്റ് കിട്ടുമെന്നും പ്ലസ്ടുവിന് 79 ശതമാനം മാർക്കുണ്ടായിട്ടും കോളേജിൽ അഡ്‌മിഷൻ കിട്ടാത്തതിനാൽ കൃഷിചെയ്യാൻ പോകുകയാണെന്നുമുള്ള ലിജോ ജോയ് എന്ന വിദ്യാർത്ഥിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് കിടിലൻ മറുപടിയുമായി വി.ടി ബൽറാം എംഎ‍ൽഎ.

ഈ നാട്ടിലെ എല്ലാ സീറ്റുകളും ജാതിയുടെ പേരിൽ സംവരണം ചെയ്തിട്ടൊന്നുമില്ലെന്നും താങ്കളുടെ സമുദായത്തിന് കേരള സമൂഹത്തിൽ എത്ര ശതമാനം ജനസംഖ്യ ഉണ്ടോ അതിന്റെ ഏതാണ്ട് മൂന്ന് ഇരട്ടിയോളം സീറ്റുകളിലേക്ക് ഇപ്പോഴും മാർക്ക് മാത്രം നോക്കിയാണ് അഡ്‌മിഷൻ നടത്തപ്പെടുന്നതെന്നും വി.ടി ബൽറാം ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ആ കൂട്ടത്തിൽ താങ്കൾക്ക് ഉൾപ്പെടാൻ കഴിയാതെ പോയത് താരതമ്യേന മാർക്ക് കുറവായതുകൊണ്ട് മാത്രമാണെന്നും അതായത് മെറിറ്റ് ഇല്ലാത്തതുകൊണ്ടാണെന്നും വി.ടി ബൽറാം വ്യക്തമാക്കുന്നു.

ഇത് മനസ്സിലാക്കാൻ താങ്കളടക്കം പലർക്കും സാധിക്കുന്നില്ല. കാരണം നമുക്ക് മുന്നിലുള്ള അവസരങ്ങളേക്കുറിച്ചും നമുക്കനുകൂലമായ സാഹചര്യങ്ങളേക്കുറിച്ചും ചിന്തിച്ച് അത് പ്രയോജനപ്പെടുത്താനല്ല, മറ്റുള്ളവർക്ക് എന്ത് കിട്ടുന്നുവെന്ന് ആലോചിച്ച് അസൂയപ്പെടാനാണ് പൊതുവേ ഏതൊരാൾക്കും താത്പര്യം. ഇത് താങ്കളുടെ മാത്രം കാര്യമല്ല, ഒരു പൊതു സ്വഭാവമാണ്.

'കാട് പിടിച്ച് കിടക്കുന്ന സ്വന്തം സ്ഥലം വൃത്തിയാക്കി വല്ല കൃഷിക്കും പോവാൻ' താങ്കൾക്ക് കഴിയുന്നുണ്ട്. അതുകൂടി ഈ നാട്ടിലെ സിസ്റ്റത്തിന്റെ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഭൂമി കൃഷിക്കായി ആവശ്യമില്ലാത്ത ആളുകളുടെ കയ്യിൽ കാടുപിടിച്ച് കിടക്കുകയാണ് നമ്മുടെ നാട്ടിലെ കൃഷിഭൂമിയിലെ നല്ലൊരു പങ്കും. അതുകൊണ്ട് ഏത് സമയത്തും ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ താങ്കളുടെ മുന്നിലുള്ള ആ ചോയ്സ് ഈ നാട്ടിലെ മഹാഭൂരിപക്ഷം ആളുകളുടെയും, പ്രത്യേകിച്ച് താങ്കൾ പറഞ്ഞ 'താഴ്ന്ന ജാതിയിൽപ്പെട്ട കൂട്ടുകാർക്ക്' ഇല്ല. സഹപാഠികൾക്കിടയിൽ ഒന്ന് അന്വേഷിച്ചാൽ മനസ്സിലാവും.

ഇങ്ങനെ അവർക്കുള്ള പലതരം പരിമിതികളേയും മുന്നിൽക്കണ്ട് അവർക്ക് നൽകുന്ന അധിക പരിരക്ഷയാണ് സംവരണം. അത് നൽകിയില്ലെങ്കിൽ നിങ്ങളേപ്പോലെ എല്ലാം ഉള്ളവർ മാത്രം വീണ്ടും വീണ്ടും അവസരങ്ങൾ കൊണ്ടുപോകും. അതാണ് നമ്മുടെ അനുഭവം. സംവരണം നൽകിയിട്ടും പല സമുദായങ്ങൾക്കും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം പല മേഖലകളിലും ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഉള്ള സംവരണം കൂടി എടുത്ത് മാറ്റിയാൽ എന്ത് സംഭവിക്കുമെന്ന് ചിന്തിക്കാൻ താങ്കളുടെ പ്രായത്തിലുള്ള ഒരു കുട്ടിക്ക് പോലും കഴിയേണ്ടതുണ്ട്.
കൃഷി അങ്ങനെ ഒരു മോശം ചോയ്സ് അല്ല, നിരാശാബാധിതർ മാത്രം ചെയ്യേണ്ട ഒന്നല്ല.അതുകൊണ്ട് ധൈര്യമായി കാട് കിളച്ചോളൂ. താങ്കളിലൂടെ ഒരു നല്ല കർഷകനെ നാടിന് കിട്ടട്ടെയെന്നും ബൽറാം ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP