Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരു തൊഴിൽ പരിചയവും ഇല്ലാതെ തൂപ്പുകാരൻ ജോലിക്ക് കയറുമ്പോൾ ശമ്പളം 15,500 രൂപ! നഴ്‌സിങ് പഠിച്ചയാൾ ജോലിക്ക് കയറുമ്പോൾ ലഭിക്കുക 6000 രൂപയും; മിനിമം വേതനം കൊടുത്തില്ലെങ്കിൽ ആശുപത്രി മുതലാളിക്ക് അടക്കേണ്ട പിഴ വെറും 5000 രൂപ! നഴ്‌സുമാരുടെ ജീവിത ദുരിതം രണ്ട് മിനിറ്റുകൊണ്ട് പറഞ്ഞ് യുഎൻഎ നേതാവ് സിബി

ഒരു തൊഴിൽ പരിചയവും ഇല്ലാതെ തൂപ്പുകാരൻ ജോലിക്ക് കയറുമ്പോൾ ശമ്പളം 15,500 രൂപ! നഴ്‌സിങ് പഠിച്ചയാൾ ജോലിക്ക് കയറുമ്പോൾ ലഭിക്കുക 6000 രൂപയും; മിനിമം വേതനം കൊടുത്തില്ലെങ്കിൽ ആശുപത്രി മുതലാളിക്ക് അടക്കേണ്ട പിഴ വെറും 5000 രൂപ! നഴ്‌സുമാരുടെ ജീവിത ദുരിതം രണ്ട് മിനിറ്റുകൊണ്ട് പറഞ്ഞ് യുഎൻഎ നേതാവ് സിബി

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ നഴ്‌സുമാരുടെ സമരം അനാവശ്യമാണെന്ന് വരുത്തി തീർക്കാൻ ആസൂത്രിത ശ്രമം തന്നെ വിവിധ കോണുകളിൽ നിന്നും നടക്കുന്നുണ്ട. ആശുപത്രി മുതലാൡമാരും സംഘടിത മതസമൂഹവും ഈ സമരത്തെ എതിർത്തു കൊണ്ട് രംഗത്തെത്തുന്നു. ഇതിനിടെയാണ് സംസ്ഥാന സർക്കാർ ഇടപെട്ട് മിനിമം വേതനം നിശ്ചയിച്ചത്. എന്നാൽ, ഇത് അംഗീകരിക്കാതെ നഴ്‌സുമാർ വീണ്ടും സമര രംഗത്തുണ്ട് താനും. എന്തുകൊണ്ടാണ് നഴ്‌സുമാർ വീണ്ടും സമര രംഗത്ത് തുടരുന്നത് എന്ന ചോദ്യം വിവിധ കോണുകളിൽ ഇപ്പോഴും ഉയരുന്നു. ഇത്തരക്കാർക്കുള്ള മറുപടിയാണ് യുഎൻഎ നേതാവ് സിബി വെറും രണ്ട് മിനിറ്റു കൊണ്ട് വ്യക്തമാക്കിയത്. മനോരമ ന്യൂസ് ചാനലിന്റെ ചർച്ചയിൽ സിബി വ്യക്തമാക്കിയ വസ്തുത പരിശോധിക്കുമ്പോൾ ആരായാലും നഴ്‌സിങ് സമരത്തിന് പിന്തുണ നൽകും.

ലക്ഷങ്ങൾ ഫീസ് നൽകി നഴ്‌സിങ് കോഴ്‌സ് പഠിച്ച് പുറത്തിറങ്ങുമ്പോൾ നഴ്‌സിങ് ജോലിക്ക് കയറുമ്പോൾ ഒരു നഴ്‌സിന് ലഭിക്കുന്നത് തുച്ഛമായ തുകയാണ്. വണ്ടിക്കൂലിക്ക് പോലും ഈ തുക കൊണ്ട് സാധിക്കുകയുമില്ല. സർക്കാർ വേതനം പുതുക്കി നിശ്ചയിച്ചപ്പോഴും വിഗദ്ധ തൊഴിലാളി വിഭാഗമായ നഴ്‌സുമാർ അവഗണിക്കപ്പെടുകയാണ് ഉണ്ടായത്. ഈ അനീതിയാണ് സിബി മനോരമ ന്യൂസ് ചർച്ചയിൽ അക്കമിട്ട് നിരത്തിയത്. ഏതൊരു സാധാരണക്കാരനും മനസിലാകുന്ന വിധത്തിൽ വളരെ സിംപിളായാണ് സിബി നഴ്‌സുമാരുടെ ദുരവസ്ഥ വിവരിച്ചത്.

സിബി വ്യക്തമാക്കിയത് ഇങ്ങനെയാണ്: ' 15,500 രൂപയാണ് ആശുപത്രി മേഖലയിലെ തൊഴിലാളിക്ക് നൽകുന്ന ഏറ്റവും കുറഞ്ഞ ശമ്പളം. അത് ഒരു തൊഴിൽ വൈദഗ്ധ്യവും ഇല്ലാത്തയാൾ ആശുപത്രയിൽ കയറുമ്പോൾ ലഭിക്കുന്നതാണ്. അതേസമയം ഇവിടെ നാല് വർഷം പഠിച്ചിറങ്ങിയ ആൾക്ക് ലഭിക്കുന്നത് വെറും 6000 രൂപയാണ്. ഇത് എവിടുത്ത ന്യായമാണ്? ഐ.ആർ.സിയിലുള്ള തീരുമാനമാണ് ട്രെയിനികളെ വെക്കുക എന്നത്. ഇതേ ഐആർസിയിൽ ട്രെയിനി സിസ്റ്റം മാറ്റണമെന്ന ആവശ്യവും ശക്തമായി ഉയർന്നത്. അന്ന് സ്റ്റാഫ് നഴ്‌സിന്റെ കാര്യം മാത്രമാണ് തീരുമാനിച്ചത്.''

മിനിമം വേതനം ലഭിച്ചില്ലെങ്കിൽ നിയമപരമായി പരാതിപ്പെട്ടാൽ പോലും യാതൊരു കാര്യവും ഇല്ലെന്നതും സിബി ചൂണ്ടിക്കാട്ടുന്നു. ഇതിന് പ്രധാന കാരണം നമ്മുടെ നിയമത്തിലെ പോരായ്മയാണ്. മിനിമം വേതനം ലഭിക്കുന്നില്ലെന്ന് കാണിച്ച് പരാതി കൊടുത്തു കഴിഞ്ഞാൽ ഒരു ആശുപത്രിക്ക് ഫൈൻ ചുമത്തുക വെറും 5000 രൂപയാണ്. ഇത്തരത്തിൽ ഫൈൻ എത്ര കൊല്ലം വേണമെങ്കിലും അടയ്ക്കാൻ ആശുപത്രികൾ തയ്യാറാണ്. ഒരുപാട് പേർക്ക് ഫൈൻ അടപ്പിച്ചിട്ടുമുണ്ട്. ഒരു മാസം മുമ്പ് വരെ തിരുവനന്തപുരം ജില്ലാ ലേബർ ഓഫീസിൽ ഇത്തരത്തിൽ ഫൈൻ അടച്ച് ആശുപത്രികൾ തടിയൂരിയിട്ടുണ്ട്. 12 ആശുപത്രികളാണ് ഇത്തരത്തിൽ മിനിമം വേതനം നൽകുന്നില്ലെന്ന് കണ്ടെത്തിയത്. - സിബി ചൂണ്ടിക്കാട്ടി.

നേരത്തെ സർക്കാർ നിശ്ചയിച്ച തുക പോലും നൽകാൻ സ്വകാര്യ ആശുപത്രികൾ ഇപ്പോഴും തയ്യാറാകുന്നില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിലെ അനീതി സമരത്തിലൂടെ നേടിയെടുക്കാൻ തയ്യാറാണ്. എന്നാൽ, ട്രെയിനി സിസ്റ്റം എന്ന രീതിയിലൂടെ നഴ്‌സിങ് സമൂഹത്തെ വീണ്ടും അടിമകളാക്കാൻ ശ്രമിക്കുകയാണെന്നും സിബി ചൂണ്ടിക്കാട്ടുന്നു. ഒരു ഡ്രൈവറോ, സ്വീപ്പറോ 15,500 രൂപയ്ക്ക് ഒരു ആശുപത്രിയിൽ പണിയെടുക്കുമ്പോൾ നാല് കൊല്ലം ഉറക്കമിളഞ്ഞ് പഠിച്ച ഒരു നഴ്‌സ് 6000 രൂപയ്ക്ക് ജോലി ചെയ്യണം എന്നു പറഞ്ഞാൽ എവിടുത്തെ ന്യായം? ഞങ്ങൾ ജീവിക്കാൻ വേണ്ടിയാണ് ജോലിയെടുക്കാൻ വരുന്നത്. അല്ലാതെ നിങ്ങളുടെ പോക്കറ്റിൽ പൈസ നിറയ്ക്കാനല്ല.- സിബി വ്യക്തമാക്കുന്നു.

മനോരമ ചർച്ചക്കിടെ സിബി രേഖപ്പെടുത്തിയ ഈ അഭിപ്രായം സോഷ്യൽ മീഡിയിയൽ അതിവേഗമാണ് വൈറലായിരിക്കുന്നത്. പതിനായിരിക്കണക്കിന് പേരാണ് വീഡിയോ കണ്ട് നഴ്‌സുമാരുടെ സമരം എല്ലാം കൊണ്ടും ന്യായമാണെന്ന് വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP