Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടൂരിൽ തനിച്ചു താമസിക്കുന്ന 65കാരിയെ കൂട്ടബലാൽസംഗം ചെയ്‌തെന്ന് പരാതി; മൃഗീയ പീഡനം നടത്തിയത് മൂന്നംഗ സംഘം വീട്ടിൽ കയറി വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി; ക്രൂരമാനഭംഗത്തിന് ഇരയായെന്ന് വ്യക്തമാക്കി വൈദ്യ പരിശോധനാ ഫലവും; സംഭവത്തിന് പിന്നിൽ പരിചയക്കാരെന്ന നിഗമനത്തിൽ പൊലീസ്

അടൂരിൽ തനിച്ചു താമസിക്കുന്ന 65കാരിയെ കൂട്ടബലാൽസംഗം ചെയ്‌തെന്ന് പരാതി; മൃഗീയ പീഡനം നടത്തിയത് മൂന്നംഗ സംഘം വീട്ടിൽ കയറി വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി; ക്രൂരമാനഭംഗത്തിന് ഇരയായെന്ന് വ്യക്തമാക്കി വൈദ്യ പരിശോധനാ ഫലവും; സംഭവത്തിന് പിന്നിൽ പരിചയക്കാരെന്ന നിഗമനത്തിൽ പൊലീസ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സ്ത്രീ സുരക്ഷയിൽ ഊറ്റം കൊള്ളുന്ന കേരളത്തെ വീണ്ടും നാണം കെടുത്തി ഒരു അതിക്രൂരമായ സംഭവം. അടൂരിൽ തനിച്ചു താമസിച്ച വയോധിക കൂട്ടമാനഭംഗത്തിന് ഇരയായതാണ് സംസ്‌ക്കാരിക കേരളത്തെ വീണ്ടും നാണം കെടുത്തുന്നത്. ഇക്കഴിഞ്ഞ 15നാണ് മനസാക്ഷിയ ഞെട്ടിച്ച സംഭവം നടന്നത്. അന്നേ ദിവസം പുലർച്ചെ ഒരു മണിയോടെ പുതുവലിൽ വീട്ടിൽ നിന്നും വയോധികയെ വലിച്ചിറക്കി കൊണ്ടുവന്നാണ് പീഡിപ്പിച്ചത്.

തനിച്ചു താമസിക്കുന്ന 65 കാരിയാണ് ക്രൂര പീഡനത്തിന് ഇരയായത്. മൂന്നംഗ സംഘം വീട്ടിൽ അതിക്രമിച്ച് കടന്ന് വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടു പോയാണ് പീഡിപ്പിച്ചത്. അവശ നിലയിലായ വീട്ടമ്മ ഇന്നു രാവിലെ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് അവരെ വൈദ്യപരിശോധനക്ക് വിധേയയാക്കി. വൈദ്യപരിശോധനയിൽ വീട്ടമ്മ ക്രൂരമാനഭംഗത്തിന് ഇരയായെന്ന് തെളിഞ്ഞു.

സംഭവം അടൂർ നിവാസികളെ ശരിക്കു ഞെട്ടിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവാവസ്ഥ ബോധ്യപ്പെട്ടതോടെ വിശദമായ അന്വേഷണവും പൊലീസ് ആരോപിച്ചു. ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. അതേസമയം അന്വേഷണ പുരോഗതിക്ക് തടസമായി നിൽക്കുന്നത് ഇരയാക്കപ്പെട്ട വീട്ടമ്മയുടെ മൊഴിയാണ്.

വീട്ടമ്മയുടെ മൊഴി പരസ്പര വിരുദ്ധമായത് പൊലീസിനെ വലയ്ക്കുന്നുണ്ട്. മൂന്നു പേർ മാനഭംഗപ്പെടുത്തിയെന്ന് പറയുന്ന വീട്ടമ്മ പക്ഷേ, പ്രതികൾ ആരെന്ന് പറയുന്നില്ല. പരിചയമുള്ളവരാകണം സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. പാതിരാത്രിയിൽ ഈ വീട്ടിൽ പ്രതികൾ അതിക്രമിച്ചാണോ കടന്നത് എന്നും പൊലീസ് അന്വേഷിക്കുന്നു. ജില്ലയിലെ ഉന്നത പൊലീസുദ്യോഗസ്ഥർ അടൂരിൽ ക്യാമ്പ് ചെയ്യുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP