Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അട്ടിമറിയുണ്ടായില്ലെങ്കിൽ രാംനാഥ് കോവിന്ദ് രാഷ്ട്രപതിയാകുമെന്ന് ഉറപ്പ്; ജയിക്കാൻ വേണ്ട 5,49,001 മൂല്യത്തിനുള്ള വോട്ടും ഉറപ്പിച്ചെന്ന ആത്മവിശ്വാസത്തിൽ ഭരണപക്ഷ സ്ഥാനാർത്ഥി; പ്രതീക്ഷയോടെ മീരാകുമാറും; രാജ്യത്തിന്റെ അടുത്ത പ്രസിഡന്റിനെ അഞ്ച് മണിയോടെ അറിയാം

അട്ടിമറിയുണ്ടായില്ലെങ്കിൽ രാംനാഥ് കോവിന്ദ് രാഷ്ട്രപതിയാകുമെന്ന് ഉറപ്പ്; ജയിക്കാൻ വേണ്ട 5,49,001 മൂല്യത്തിനുള്ള വോട്ടും ഉറപ്പിച്ചെന്ന ആത്മവിശ്വാസത്തിൽ ഭരണപക്ഷ സ്ഥാനാർത്ഥി; പ്രതീക്ഷയോടെ മീരാകുമാറും; രാജ്യത്തിന്റെ അടുത്ത പ്രസിഡന്റിനെ അഞ്ച് മണിയോടെ അറിയാം

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ പതിനൊന്നോടെ വോട്ടെണ്ണൽ ആരംഭിക്കും. വൈകുന്നേരം അഞ്ചോടെ ഫലപ്രഖ്യാപനമുണ്ടാകും.

ഭരണപക്ഷസ്ഥാനാർത്ഥി രാംനാഥ് കോവിന്ദിനു പ്രതിപക്ഷ സ്ഥാനാർത്ഥി മീരാ കുമാറിനേക്കാൾ ഏറെ മുൻതൂക്കമുണ്ട്. 4120 എംഎൽഎമാരും 776 എംപിമാരും അടങ്ങുന്ന ഇലക്ടറൽ കോളജിൽ 99 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഓരോ സംസ്ഥാനത്തെയും ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് എംഎൽഎമാരുടെ വോട്ട് മൂല്യം കണക്കാക്കുന്നത്. അതേസമയം, ഒരു എംപിയുടെ വോട്ട് മൂല്യം 708 ആണ്.

പാർലമെന്റ് മന്ദിരത്തിലെ പ്രത്യേക മുറിയിലാണ് വോട്ടെണ്ണൽ. ഇതിനായി സംസ്ഥാന നിയമസഭകളിൽ നിന്നുള്ള ബാലറ്റ് പെട്ടികളും ഇവിടെ എത്തിച്ചിട്ടുണ്ട്. പാർലമെന്റിലെ ഒരു ബൂത്ത് ഉൾപ്പെടെ 32 പോളിങ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. പാർലമെന്റിലെ ബാലറ്റ് പെട്ടിയായിരിക്കും ആദ്യം തുറക്കുക.

പിന്നീട് ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിൽ ഓരോ സംസ്ഥാനങ്ങളുടെയും ബാലറ്റ് പെട്ടികൾ തുറക്കും. നാലു ടേബിളുകളിലായിരിക്കും വോട്ടെണ്ണൽ. എട്ടു തവണയാണ് വോട്ടുകൾ എണ്ണുക. 10,98,903 ആണ് ആകെ വോട്ടുമൂല്യം. വിജയിക്കാൻ 5,49,001 വോട്ട് വേണം. തെരഞ്ഞെടുക്കപ്പെട്ട 776 എംപിമാരും 4120 എംഎ‍ൽഎമാരുമാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ തിങ്കളാഴ്ച വോട്ടു ചെയ്തത്.

പുതിയ രാഷ്ട്രപതി ഈ മാസം 25 ന് പാർലമെന്റ് സെൻട്രൽ ഹാളിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അന്നുതന്നെ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ കാലാവധി അവസാനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP