Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദൂരദർശനിലെ സെലബ്രിറ്റി അവതാരിക കാഞ്ചൻ രഘുനാഥ് കൊല്ലപ്പെട്ടത് പ്രഭാത സവാരിക്കിടെ; കാഞ്ചനയുടെ തലയിലേക്ക് തെങ്ങ് മറിഞ്ഞു വീഴുന്ന ദാരുണ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ദൂരദർശനിലെ സെലബ്രിറ്റി അവതാരിക കാഞ്ചൻ രഘുനാഥ് കൊല്ലപ്പെട്ടത് പ്രഭാത സവാരിക്കിടെ; കാഞ്ചനയുടെ തലയിലേക്ക് തെങ്ങ് മറിഞ്ഞു വീഴുന്ന ദാരുണ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

മുംബൈ: പ്രഭാത സവാരിക്കിടയിൽ തെങ്ങുതലയിൽ വീണ് മുൻ ദൂരദർശൻ ജീവനക്കാരിക്കു ദാരുണാന്ത്യം സംഭവിച്ച വീഡിയോ ദൃശ്യങ്ങൾ പുറത്ത്. മുംബൈ സ്വദേശിയായ കാഞ്ചൻ രഘുനാഥാണ് മരണമടഞ്ഞത്. റോഡിനു സമീപം നിന്നിരുന്ന തെങ്ങ് അപ്രതിക്ഷിതമായി തലയിൽ പതിച്ചതിനെ തുടർന്നായിരുന്നു മരണം. വെള്ളിയാഴ്ച രാവിലെയാണു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു.

പുറത്തുവന്ന ദൃശ്യങ്ങൾ തീർത്തും ഞെട്ടിക്കുന്നതാണ്. നടന്നു പോകുകയായിരുന്ന കാഞ്ചനയുടെ ദേഹത്തേക്ക് തെങ്ങ് പൊട്ടി വീഴുകയായിരുന്നു. തന്റെ നേർക്ക് തെങ്ങ് പാഞ്ഞുവരുന്നതൊന്നും അവർ കണ്ടില്ല. സംഭവം കണ്ട് അടുത്തുണ്ടായിരുന്നവർ ഓടിക്കൂടുന്നതും റോഡിൽ നിന്നും ഇവരെ മാറ്റുന്നതുമൊക്കെ വീഡിയോയിൽ ദൃശ്യമായി. എന്നാൽ, തൽക്ഷണം തന്നെ കാഞ്ചന മരിച്ചുവെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. തലയ്ക്ക് ഗുരുതമായി പരിക്കേറ്റാണ് അവർ മരിച്ചതെന്ന് പിന്നീട് ആശുപത്രി അധികൃതർ വ്യക്തമാക്കി.

58കാരിയായ കാഞ്ചന യോഗാക്ലാസ് കഴിഞ്ഞ് എട്ട് മണിയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കാഞ്ചനയുടെ ദാരുണമായ അന്ത്യത്തിൽ മാധ്യമ ലോകവും കണ്ണീർ വാർത്തുകയാണ്. മുംബൈ കോർപ്പറേഷന്റെ അനാസ്ഥയാണ് ഒരു ജീവനെടുത്തതെന്ന വിമർശനവും ശക്തമാണ്. ഏത് സമയവും പൊട്ടിവീഴാൻ സാധ്യതയുള്ള തെങ്ങ് വെട്ടിമാറ്റാൻ അധികാരികൾ തയ്യാറാകാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിമർശനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP