Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നെഹ്രുട്രോഫി വള്ളംകളിക്ക് മൽസരക്കമ്പം മൂത്തപ്പോൾ പുറത്തുനിന്നും തുഴച്ചിൽക്കാരെ കൊണ്ടുവരാൻ സ്പോൺസർമാർ; ദേശീയ - അന്തർദേശീയ താരങ്ങളെ ചാക്കിട്ടുപിടിച്ച് പരിശീലനത്തിന് തുടക്കമിട്ടു; പ്രതിദിനം 1000 - 2000 വേതനം, എസി റൂമും വിഭവസമൃദ്ധമായ ഭക്ഷണവും; എല്ലാം ഒരുനിമിഷം കൊണ്ട് പൊളിച്ചടുക്കി താരങ്ങൾ ഇനി ദിവസക്കൂലിക്ക് മൽസരിക്കേണ്ടെന്ന് ഉത്തരവിറക്കി ദേശീയ ഫെഡറേഷൻ

നെഹ്രുട്രോഫി വള്ളംകളിക്ക് മൽസരക്കമ്പം മൂത്തപ്പോൾ പുറത്തുനിന്നും തുഴച്ചിൽക്കാരെ കൊണ്ടുവരാൻ സ്പോൺസർമാർ; ദേശീയ - അന്തർദേശീയ താരങ്ങളെ ചാക്കിട്ടുപിടിച്ച് പരിശീലനത്തിന് തുടക്കമിട്ടു; പ്രതിദിനം 1000 - 2000 വേതനം, എസി റൂമും വിഭവസമൃദ്ധമായ ഭക്ഷണവും; എല്ലാം ഒരുനിമിഷം കൊണ്ട് പൊളിച്ചടുക്കി താരങ്ങൾ ഇനി ദിവസക്കൂലിക്ക് മൽസരിക്കേണ്ടെന്ന് ഉത്തരവിറക്കി ദേശീയ ഫെഡറേഷൻ

ആലപ്പുഴ : ദിവസക്കൂലിക്ക് മൽസരത്തിനു പോകുന്ന തുഴച്ചിൽ താരങ്ങൾക്ക് കൂച്ചുവിലങ്ങുമായി ഫെഡറേഷൻ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നും, ഫോഴ്സുകളിൽനിന്നും നിരവധി കനോയിങ്, കയാക്കിങ് താരങ്ങൾ സ്വകാര്യ തുഴച്ചിൽ മൽസരങ്ങളിൽ ദിവസക്കൂലി വാങ്ങി പങ്കെടുക്കുന്നതായി ദേശീയ ഫെഡറേഷന് വിവരം ലഭിച്ചതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയതായി കാണിച്ച് ഉത്തരവ് ഇറക്കിയിട്ടുള്ളത്.

ഫെഡറേഷൻ ദേശീയ സെക്രട്ടറി ജനറൽ ബൽവീർസിങ് കുഷ്വയാണ് ഉത്തരവിന് അംഗീകാരം നൽകിയത്. ഉത്തരവ് താരങ്ങൾക്കും പരിശീലകർക്കും ബാധകമാണ്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള തുഴച്ചിൽ താരങ്ങൾ ആലപ്പുഴയിൽ നടക്കുന്ന അന്താരാഷ്ട്ര നെഹ്രു ട്രോഫി ജലമേളയിൽ ദിവസവേതനത്തിന് തുഴയാൻ തയ്യാറായി ക്യാംപിൽ പരിശീലനം നടത്തുന്ന വിവരം കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവ് ഇറങ്ങിയത്.

താരങ്ങൾ പ്രതിദിനം 1000- 2000 രൂപ വരെ വേതനം കൈപ്പറ്റിയാണ് പരീശീലനം നടത്തുന്നത്. മൽസരശേഷം വിജയിയായാൽ മറ്റ് വേതനങ്ങൾ പുറമെ ലഭിക്കും. താരങ്ങളിൽ മിക്കവരും ഇന്ത്യൻ മിലിട്ടറി, ഇന്ത്യൻ നേവി, ഇന്ത്യൻ പൊലീസ് എന്നിവിടങ്ങളിൽനിന്നുള്ള ദേശീയ - അന്തർദേശിയ താരങ്ങളാണ്. വരുന്ന ഓഗസ്റ്റ് 12ന് ആലപ്പുഴ പുന്നമട കായലിൽ നടക്കുന്ന ജലമേളയിൽ പങ്കെടുക്കാനാണ് താരങ്ങളും പരിശീലകരും ഉടമ്പടി പ്രകാരം എത്തിയിട്ടുള്ളത്. ഇവർക്കുള്ള പരിശീലനം നടന്നുവരികയാണ്.

ദേശീയ ഫെഡറേഷൻ ഇതുസംബന്ധിച്ചുള്ള ഉത്തരവ് മുഴുവൻ സംസ്ഥാനങ്ങൾക്കും, സെക്രട്ടറി സ്പോർട്ട്സ് കൺട്രോൾ ബോർഡ്, ഇന്ത്യൻ നേവൽ സ്പോർട്ട്സ് കൺട്രോൾ ബോർഡ്, ഓൾ ഇന്ത്യ പൊലീസ് കൺട്രോൾ ബോർഡ്, ഡയറക്ടർ ജനറൽ സായി, ഡയറക്ടർ ജനറൽ , മിലിട്ടറി ട്രൈയിനിങ്, സെക്രട്ടറി മിനിസ്റ്ററി ഓഫ് സ്പോർട്ട്സ് ഇന്ത്യ എന്നിവർക്ക് രേഖാമൂലം കൈമാറിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP