Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാവിലെ മുതൽ കാണുന്നവരൊക്കെ ചോദിക്കുന്നത് നിങ്ങളുടെ ആള് പോയല്ലോ എന്നാണ്; അതെ, ഉഴവൂർ വിജയൻ ഞങ്ങളുടെ ആളായിരുന്നു; നിങ്ങളെ ഞങ്ങൾ ശരിക്കും മിസ് ചെയ്യും ചേട്ടാ; ആക്ഷേപഹാസ്യ പരിപാടിയുടെ അവതാരകർ ഉഴവൂരിനെ ഓർക്കുന്നത് ഇങ്ങനെ

രാവിലെ മുതൽ കാണുന്നവരൊക്കെ ചോദിക്കുന്നത് നിങ്ങളുടെ ആള് പോയല്ലോ എന്നാണ്; അതെ, ഉഴവൂർ വിജയൻ ഞങ്ങളുടെ ആളായിരുന്നു; നിങ്ങളെ ഞങ്ങൾ ശരിക്കും മിസ് ചെയ്യും ചേട്ടാ; ആക്ഷേപഹാസ്യ പരിപാടിയുടെ അവതാരകർ ഉഴവൂരിനെ ഓർക്കുന്നത് ഇങ്ങനെ

കേരള രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായിരുന്ന ഉഴവൂർ വിജയന്റെ വിയോഗം മാധ്യമപ്രവർത്തകരെ സംബന്ധിച്ചും തീരാനഷ്ടമാണ്. മാധ്യമങ്ങളുമായും മാധ്യമ പ്രവർത്തകരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന ഉഴവൂർ ചാനലുകളിലെ ആക്ഷേപഹാസ്യ പരിപാടികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. നർമ്മത്തിൽ പൊതിഞ്ഞുള്ള പ്രസംഗ ശൈലിതന്നെയാണ് ഉഴവൂരിനെ മാധ്യമശ്രദ്ധയിൽ എത്തിച്ചതും. ഏതായാലും ഉഴവൂരിന്റെ വിയോഗം ഏറെ വേദനിപ്പിച്ചിരിക്കുന്നത് ആക്ഷേപഹാസ്യ പരിപാടികളുടെ അവതാരകാരെ ആണെന്നതിൽ തർക്കമില്ല.

ചാനലുകളിൽ രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടികളുടെ അവതാരകരും ഉഴവൂരിനെ അനുസ്മരിച്ചിട്ടുണ്ട്. ഈയടുത്ത കാലത്ത് ഒരു മരണവും ഇതുപോലെ സങ്കടപ്പെടുത്തിയിട്ടില്ലെന്നാണ് ന്യൂസ് 18-ലെ പുഷ്പുൾ അവതാരകൻ എസ് ലല്ലു അനുസ്മരിക്കുന്നത്.

കാർട്ടൂൺ അക്കാദമി സംഘടിപ്പിച്ച പരിപാടിക്കിടെ നടന്ന കൂടിക്കാഴ്ചയ്ക്കിടെ ഉണ്ടായ സംഭാഷണമാണ് മനോരമ ന്യൂസിലെ തിരുവാ എതിർവായുടെ അവതാരകനായ ജയമോഹൻ അനുസ്മരണ കുറിപ്പായി പോസ്റ്റു ചെയ്തിരിക്കുന്നത്. ഉഴവൂരിന്റെ തന്നെ ഒരു പ്രസംഗത്തിലെ വാക്കുകളിലൂടെയാണ് ചിത്രം വിചിത്രത്തിലെ കെവി മധു അദ്ദേഹത്തെ ഓർക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP