Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാജ്യങ്ങളുടെ കറൻസികൾക്ക് പകരം ഡിജിറ്റൽ കറൻസി വ്യാപിക്കുന്നു; ക്രൈപ്റ്റോ കറൻസി വളരുന്നതിൽ ആശങ്കപ്പെട്ട് അമേരിക്കയും ഇംഗ്ലണ്ടും; പൗണ്ടിനും ഡോളറിനും രൂപയ്ക്കും പകരം ബിറ്റ്കോയിനുകൾ വന്നാൽ എന്ത് സംഭവിക്കും...?

രാജ്യങ്ങളുടെ കറൻസികൾക്ക് പകരം ഡിജിറ്റൽ കറൻസി വ്യാപിക്കുന്നു; ക്രൈപ്റ്റോ കറൻസി വളരുന്നതിൽ ആശങ്കപ്പെട്ട് അമേരിക്കയും ഇംഗ്ലണ്ടും; പൗണ്ടിനും ഡോളറിനും രൂപയ്ക്കും പകരം ബിറ്റ്കോയിനുകൾ വന്നാൽ എന്ത് സംഭവിക്കും...?

ഡിജിറ്റൽ യുഗത്തിൽ എല്ലാം ഡിജിറ്റലാകുമ്പോൾ കറൻസികൾക്ക് മാത്രം ഇതിൽ നിന്നും വിട്ട് നിൽക്കാൻ സാധിക്കുന്നതെങ്ങനെ....?അതിനുള്ള ഉത്തരമെന്നോണം വളർന്ന് വരുന്ന കറൻസിയാണ് ക്രൈപ്റ്റോ കറൻസി. ഇത്തരത്തിൽ രാജ്യങ്ങളുടെ കറൻസികൾക്ക് പകരം ഡിജിറ്റൽ കറൻസി വ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ അഭ്യൂഹങ്ങളും മുന്നറിയിപ്പുകളും ഉയർന്ന് വരുന്നുമുണ്ട്. ക്രൈപ്റ്റോ കറൻസി വളരുന്നതിൽ ആശങ്കപ്പെട്ട് അമേരിക്കയും ഇംഗ്ലണ്ടും രംഗത്തെത്തിയിട്ടുമുണ്ട്. ഇത്തരത്തിൽ പൗണ്ടിനും ഡോളറിനും രൂപയ്ക്കും പകരം ബിറ്റ്കോയിനുകൾ വന്നാൽ എന്ത് സംഭവിക്കും...? എന്നത് ഏവരുടെയും മനസിൽ ഉയരുന്ന ചോദ്യമാണ്.

ഇക്കാരണത്താൽ ക്രൈപ്റ്റോകറൻസികൾ മുമ്പില്ലാത്ത വിധത്തിൽ സൂക്ഷ്മനിരീക്ഷണങ്ങൾക്ക് വിധേയമാകുന്ന കാലമാണിത്. ബിറ്റ്കോയിനിന്റെയും ഇതിന്റെ ഡിജിറ്റൽ കസിൻസിന്റെയും ആവിർഭാവത്തിൽ ആശങ്ക രേഖപ്പെടുത്തി യുഎസിലെ ഫിനാൻഷ്യൽ റെഗുലേറ്റർമാർ രംഗത്തെത്തിയിട്ടുണ്ട്. ഇവയെ നിയന്ത്രിക്കുന്നതിന് കടുത്ത നിയമങ്ങൾ കൊണ്ടു വരാൻ അധികൃതർ ഒരുങ്ങുന്നുവെന്ന സൂചനകളും ശക്തമാണ്. ന്യൂയോർക്ക് ഫിനാൻഷ്യൽ മാർക്കറ്റുകളെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സേഞ്ച് കമ്മീഷൻ (എസ്ഇസി) അടുത്തിടെ ഇത് സംബന്ധിച്ച ഒരു മുന്നറിയിപ്പുയർത്തിയിരുന്നു. ഫെഡറൽ സെക്യൂരിറ്റീസ് നിയമങ്ങൾക്ക് വിധേയമായി മാത്രമേ ഇത്തരം ഡിജിറ്റൽ കറൻസി ഇടപാടുകൾ നടത്താവൂ എന്നായിരുന്നു ഈ മുന്നറിയിപ്പ്.

ഇത് ഡിജിറ്റൽ കറൻസി വ്യവസായത്തിൽ ഭൂകമ്പമുണ്ടാക്കിയിരുന്നു. യുകെയിലെ പ്രധാനപ്പെട്ട ഫിനാൻഷ്യൽ റെഗുലേറ്ററായ ബാങ്ക് ഓഫ് ഇംഗ്ലണ്ടും ഡിജിറ്റൽ കറൻസികളുമായി ബന്ധപ്പെട്ട് കടുത്ത മുന്നറിയിപ്പുകൾ ഉയർത്തിയിരുന്നു. ഡിജിറ്റൽ കറൻസികൾ സ്റ്റെർലിങ്,ഡോളർ എന്നിങ്ങനെയുള്ള സാധാരണ കറൻസികളിൽ നിന്നും വളരെ വ്യത്യാസമുള്ളതാണെന്നാണ് പ്രവർത്തിക്കുന്നതെന്നും അവയ്ക്ക് വളരെ കുറച്ച് കാലത്തെ ആയുസ് മാത്രമേയുള്ളുവെന്നും കുറച്ച് പേരുമായി മാത്രം ബ ന്ധപ്പെട്ട് നിലകൊള്ളുന്നവയാണെന്നുമായിരുന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പേകിയത്. നിലവിലെ സാഹചര്യത്തിൽ ഡിജിറ്റൽ കറൻസികളെ സൂക്ഷ്മനിരീക്ഷണം ചെയ്യുന്നത് തുടരുന്നുവെന്നാണ് ബാങ്കിന്റെ വക്താവ് വെളിപ്പെടുത്തുന്നത്.

ഇതേ സമയം കൺസ്യൂമർ നിരീക്ഷണസമിതിയായ ഫിനാൻഷ്യൽ കണ്ടക്ട് അഥോറിറ്റി ഡിജിറ്റൽ കറൻസികളുടെ സ്വാധീനത്തെക്കുറിച്ച് പരിഗണിച്ച് വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ എഫ്സിഎ ഈവർഷം അവസാനം പുറത്ത് വിടുമെന്നാണ് സൂചന. പണമടക്കാനുള്ള ഒരു മാർഗമെന്നതിലുപരിയായി ഡിജിറ്റൽ കറൻസികൾ നിലവിൽ ഒരു നിക്ഷേപമായി വർത്തിക്കുന്നുവെന്നതാണ് അധികൃതർ ഇവയുടെ പ്രധാന പ്രശ്നമായി ഉയർത്തിക്കാട്ടുന്നത്. നിലവിൽ പ്രധാനപ്പെട്ട ഡിജിറ്റൽ കറൻസികളാണ് ബിറ്റ് കോയിൻ, എതെറിയം എന്നിവ. ക്രൈപ്റ്റോകറൻസികളുടെ മൊത്തം മൂല്യമായ 100 ബില്യൺഡോളറിനെ നിയന്ത്രിക്കുന്ന ഈ രണ്ട് വലിയ ഡിജിറ്റൽ കറൻസികളുമാണ്.

നിലവിൽ ഇവ പണത്തെപ്പോലെ തന്നെ ചില അവസരങ്ങളിൽ പണത്തേക്കാളേറെ സ്വീകരിക്കപ്പെടുന്ന അവസ്ഥയുമുണ്ട്. ഉപഭോക്താക്കൾക്ക് ഒരു ഡെൽ കമ്പ്യൂട്ടർ ബിറ്റ്കോയിനും ഗിഫ്റ്റ് കാർഡും ഉപയോഗിച്ച് യുഎസ് ആക്സ്പറ്റ് ബിറ്റ്കോയിനിൽ നിന്നും വാങ്ങാൻ സാധിക്കും. തുടർന്ന് ഇത് വാൾമാർട്ട്, ആമസോൺ, നിക്കെ എന്നീ വലിയ റീട്ടെയിലർമാരിൽ നിന്നും സാധനം വാങ്ങാൻ ഉപയോഗിക്കുകയും ചെയ്യാം. യുകെയിൽ തിയേറ്റർ ടിക്കറ്റ്സ് ഡയറക്ട് ബിറ്റ്കോയിനുകൾ സ്വീകരിക്കാനാരംഭിച്ചിട്ടുണ്ട്. ഇതിലൂടെ ലണ്ടൻ വെസ്റ്റ് എൻഡ് ഷോകളുടെ ടിക്കറ്റ് വാങ്ങാം.

ഓൺലൈൻ ക്രാഫ്റ്റ് ബിയർ സൂപ്പർമാർക്കറ്റായ ഹോണസ്റ്റ് ബ്ര്യൂവിലും ഇത് സ്വീകരിക്കുന്നുണ്ട്. ലോ കോസ്റ്റ് ജപ്പാനീസ് എയർലൈനായ പീച്ച് ഏവിയേഷൻ കഴിഞ്ഞ മാസം ടിക്കറ്റുകൾ ബിറ്റ് കോയിനുകളിലൂടെ വാങ്ങാൻ അനുവദിക്കാനാരംഭിച്ചിരിക്കുന്നു. ക്രൈപ്റ്റോ കറൻസികളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വർധിച്ച് വരുന്നതാണ് ഇവ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ഭീഷണി ഉയർത്തുന്നത്.ഇത് ചിലപ്പോൾ നിയന്ത്രണാതീതമായ ഒരു സമാന്തര സമ്പദ് വ്യവസ്ഥ തന്നെ കെട്ടിപ്പടുക്കാനിടയാക്കുമെന്നും അത് പണപ്പെരുപ്പത്തിനും കള്ളപ്പണം പെരുകുന്നതിനും ഇടയാക്കുമെന്നുമുള്ള ആശങ്കയും വർധിച്ച് വരുന്നുണ്ട്. ഇതിനെ തുടർന്നാണ് ഇവയെ നിയന്ത്രിക്കുന്നതിനുള്ള നീക്കങ്ങൾ ശക്തമായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP