Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബികോമിന് പഠിക്കുന്ന മകളുടെ വിവാഹാലോചന മുടക്കുന്നത് സഹോദരതുല്യന്റെ ശത്രുസംഹാരം! എങ്കിൽ പിന്നെ പാക് വമ്പൊടിക്കാൻ മോദി സർക്കാരും അതു ചെയ്താൽ പോരെയെന്ന് ചോദ്യം; സൂര്യാടിവിയിലെ ജ്യോതിഷിയുടെ കിടിലം മറുപടി വൈറലാകുന്നു; സോഷ്യൽ മീഡിയയിൽ തിളങ്ങി ഹരി പത്തനാപുരം

ബികോമിന് പഠിക്കുന്ന മകളുടെ വിവാഹാലോചന മുടക്കുന്നത് സഹോദരതുല്യന്റെ ശത്രുസംഹാരം! എങ്കിൽ പിന്നെ പാക് വമ്പൊടിക്കാൻ മോദി സർക്കാരും അതു ചെയ്താൽ പോരെയെന്ന് ചോദ്യം; സൂര്യാടിവിയിലെ ജ്യോതിഷിയുടെ കിടിലം മറുപടി വൈറലാകുന്നു; സോഷ്യൽ മീഡിയയിൽ തിളങ്ങി ഹരി പത്തനാപുരം

കോഴിക്കോട്: ശത്രുസംഹാരത്തിന് ഒറ്റമൂലി തേടുന്നവർക്ക് ഹരം പകരുന്ന വീഡിയോ ഹിറ്റാകുന്നു. വീഡിയോ കണ്ട് ആരും ശത്രുസംഹാരത്തിന് തുനിയില്ലെന്ന് മാത്രമല്ല യുവജ്യോതിഷിയുടെ മറുപടി കേട്ട് ചിരിച്ച് മണ്ണ് കപ്പുകയും ചെയ്യും.

ജ്യോതിഷി ഹരി പത്തനാപുരമാണ് രസകരമായ പുതിയ ജ്യോതിഷോപദേശവുമായി പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്നത്. ശത്രു സംഹാരത്തെ കുറിച്ച് സംശയം ആരാഞ്ഞ സ്ത്രീയ്ക്ക് ഹരി നൽകിയ മറുപടിക്കാണ് കിടിലം പ്രചാരം കിട്ടിയത്. സൂര്യ ടിവിയിലെ ശുഭാരംഭം ജ്യോതിഷ സംശയനിവാരണ പരിപാടിയിലാണ് സംഭവം.

ജീവിത പ്രശ്‌നങ്ങൾക്ക് പരിഹാരം തേടിയുള്ള സ്ത്രീയുടെ കത്തിൽ നിന്നാണ് വീഡിയോയുടെ തുടക്കം. ബികോമിന് പഠിക്കുന്ന മകൾക്ക് വിവാഹാലോചനകൾ മുടങ്ങിയതോടെയാണ് ജാതകം നോക്കിയത്.സഹോദരതുല്യനായ ആരോ ശത്രുസംഹാരക്രിയകൾ ചെയ്യുന്നുണ്ടെന്നും ഭർത്താവിന്റെ മരണത്തിനടക്കം ഇതാണ് കാരണമെന്നും വിശദീകരിക്കുന്നു.

കത്തിന് ഹരി നൽകുന്ന മറുപടി ഒരേസമയം രസകരവും, യുക്തിസഹവുമാണ്. ഹിന്ദുമതത്തിലെന്നല്ല ഒരു മതത്തിലും ശത്രുസംഹാരമെന്നൊന്നില്ല. താൻ കഴിഞ്ഞ കുറെ നാളുകളായി തന്റെ ജാതകമടക്കമുള്ള വിവരങ്ങൾ ഫേസ്‌ബുക്കിലൂടെ പുറത്ത് വിടുകയും ശത്രുസംഹാര ക്രിയയ്ക്ക് വെല്ലുവിളിക്കുകയും ചെയ്തിട്ടും തനിക്ക് ഒന്നും സംഭവിച്ചില്ലെന്നും ഹരി പറയുന്നു.

ഇതിന് പിന്നാലെ അദ്ദേഹം നൽകുന്ന ഉദാഹരണമാണ് ഇപ്പോൾ വൻഹിറ്റായത്. ശത്രുസംഹാരത്തിലൂടെ ആരെയെങ്കിലും നശിപ്പിക്കാൻ സാധിക്കുമെങ്കിൽ പാക്കിസ്ഥാനും, ചൈനയ്ക്കുമെതിരെ മോദി സർക്കാർ എന്തിന് വെറുതെ പണവും, സമയവും കളയണം? സൈനികരെ കൊണ്ട് ശത്രുസംഹാര ക്രിയ ചെയ്്താൽ പോരേയെന്നാണ് ഹരിയുടെ ചോദ്യം.

കുറച്ച് നാളുകൾക്ക് മുമ്പായി തന്റെ കാമുകിയെ ജാതകദോഷം പറഞ്ഞ് ഉപേക്ഷിക്കാൻ ശ്രമിക്കുന്ന യുവാവിന് ഹരി പത്തനാപുരം നൽകിയ മറുപടിയും വൻ ഹിറ്റായിരുന്നു.പുതിയ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻഹിറ്റാണെന്ന് പറയേണ്ടതില്ലല്ലോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP