Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖേൽരത്‌നയും അർജുന അവാർഡും പ്രഖ്യാപിച്ചു; സർദാർ സിംഗിനും ജജാരിയയ്ക്കും ഖേൽരത്‌ന: പൂജാരയ്ക്കും ഹർമൻ പ്രീതിനും അർജുന: മലയാളി താരങ്ങൾക്ക് പുരസ്‌ക്കാരമില്ല

ഖേൽരത്‌നയും അർജുന അവാർഡും പ്രഖ്യാപിച്ചു; സർദാർ സിംഗിനും ജജാരിയയ്ക്കും ഖേൽരത്‌ന: പൂജാരയ്ക്കും ഹർമൻ പ്രീതിനും അർജുന: മലയാളി താരങ്ങൾക്ക് പുരസ്‌ക്കാരമില്ല

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേൽരത്നയും അർജുന അഴാർഡും പ്രഖ്യാപിച്ചു. ഹോക്കി താരം സർദാർ സിംഗിനും പാരാലിംപിക്സ് താരം ദേവേന്ദ്ര ജജാരിക്കും ഖേൽ രത്‌ന പുരസ്‌ക്കാരം ലഭിച്ചപ്പോൾ ചേതേശ്വർ പൂജാരയ്ക്കും ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം ഹർമൻ പ്രീത് കൗറിനും അർജുന അവാർഡ് ലഭിച്ചു.

പാരാലിംപിക്സിൽ രണ്ട് സ്വർണം നേടിയ ഏക ഇന്ത്യൻ താരമാണ് ദേവേന്ദ്ര ജജാരിയ. മലയാളി താരങ്ങൾക്ക് പുരസ്‌ക്കാരമില്ല. പി.ടി ഉഷയും വീരേന്ദർ സെവാഗുമടങ്ങുന്ന സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

ബോക്‌സിങ് താരം മനോജ് കുമാർ, പാരാലിമ്പിക്‌സ് മെഡൽ ജേതാക്കളായ ദീപ മാലിക്, മാരിയപ്പൻ തങ്കവേലു, വരുൺ സിങ്ങ് ഭാട്ടി എന്നിവരെ പിന്തള്ളിയാണ് സർദാർ സിംഗും ജജാരിയയും പുരസ്‌കാരം നേടിയത്. അതേസമയം ഏറെ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന് പുരസ്‌കാരം ലഭിച്ചില്ല. ബി.സി.സി.ഐ കേന്ദ്ര കായിക മന്ത്രാലയത്തിന് മിതാലിയുടെ പേര് നിർദ്ദേശിക്കാത്തതോടെയാണ് ഇന്ത്യൻ ക്യാപ്റ്റൻ പുറത്തായത്.

2014ൽ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിനെ നയിച്ചത് സർദാർ സിങ്ങായിരുന്നു. 2007ൽ ചെന്നൈയിൽ നടന്ന ഏഷ്യാ കപ്പിൽ സ്വർണം നേടിയ ഇന്ത്യൻ ടീമംഗമായിരുന്നു ഹരിയാനക്കാരൻ. കോമൺവെൽത്ത് ഗെയിംസിൽ രണ്ടു വെള്ളിയും ചാമ്പ്യൻസ് ചലഞ്ചിൽ ഒരു വെള്ളിയും ഹോക്കി വേൾഡ് ലീഗിൽ ഒരു വെങ്കലവും സർദാർ സിങ്ങ് നേടിയിട്ടുണ്ട്.

2008ൽ സുൽത്താൻ അസ് ലൻഷാ കപ്പിൽ ഇന്ത്യൻ ക്യാപ്റ്റനായി തുടക്കം കുറിച്ച സർദാർ സിങ്ങ് എട്ടു വർഷം ഇന്ത്യൻ ടീമിനെ നയിച്ചു. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഹോക്കി ക്യാപ്റ്റൻ എന്ന നേട്ടവും ഈ പ്രതിരോധ താരത്തിന്റെ പേരിലാണ്. പാരാലിമ്പിക്സിൽ രണ്ടു മെഡൽ നേടിയ ഏക ഇന്ത്യൻ താരമാണ് ദേവേന്ദ്ര ജജാരിയ. രാജസ്ഥാൻ സ്വദേശിയായ ജജാരിയ 2004 ഏതൻസ് പാരാലിമ്പിക്സിലും 2006 റിയോ പാരാലിമ്പിക്സിലുമാണ് ജജാരിയ ഇന്ത്യക്കായി സ്വർണം നേടിയത്.

ജാവലിൻ ത്രോയിലായിരുന്നു ഇന്ത്യൻ താരത്തിന്റെ നേട്ടം. ഏഷ്യൻ പാരാ ഗെയിംസിൽ ഒരു വെള്ളിയും ഐ.പി.സി വേൾഡ് ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണവും ഒരു വെള്ളിയും ജജാരിയയുടെ പേരിലുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP