Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രക്ഷാബന്ധൻ എന്നാൽ ആർഎസ്എസിന്റെ അജണ്ടയാണോ? അത് തുടങ്ങിയത് എങ്ങനെ? രക്ഷാബന്ധൻ കെട്ടുന്നത് വിവാദം ആകുന്നത് എന്തുകൊണ്ട്? മറുനാടന്റെ വീഡിയോ റിപ്പോർട്ട് വായിക്കാം

രക്ഷാബന്ധൻ എന്നാൽ ആർഎസ്എസിന്റെ അജണ്ടയാണോ? അത് തുടങ്ങിയത് എങ്ങനെ? രക്ഷാബന്ധൻ കെട്ടുന്നത് വിവാദം ആകുന്നത് എന്തുകൊണ്ട്? മറുനാടന്റെ വീഡിയോ റിപ്പോർട്ട് വായിക്കാം

ക്ഷാബന്ധൻ എന്ന് കേട്ടാൽ ഇന്നും പലരും മുഖം തിരിക്കും. പലപ്പോഴും പ്രിയപ്പെട്ടവരുടെ കയ്യിൽ ഈ ചരട് കണ്ടാൽ അഴിച്ചു കളയാൻ പറയുന്നവരും കുറവല്ല. എന്നാൽ എന്താണ് രക്ഷാബന്ധൻ? ഇതിന് ആർഎസ്എസുമായി എന്തെങ്കിലും ബന്ധമുണ്ടോ? രക്ഷാബന്ധനും ആർഎസ്എസുമായി യാതൊരു ബന്ധവും ഇല്ലെന്ന് തീർത്ത് പറയട്ടേ. ആർഎസ്എസ് എന്ന സംഘടന ഉടലെടുക്കുന്നതിന് എത്രയോ വർഷങ്ങൾക്ക് മുമ്പ് ഉടലെടുത്ത ഒരു ആഘോഷമാണ് രക്ഷാബന്ധൻ എന്ന് നമ്മൾ അറിഞ്ഞിരിക്കണം.

സഹോദരീ-സഹോദര ബന്ധത്തിന്റെ ഊഷ്്മളതയാണ് രക്ഷാബന്ധൻ ആയി ആഘോഷിക്കുന്നത്. സംരക്ഷിക്കുമെന്ന ഉറപ്പാണ് രക്ഷാബന്ധൻ ദിനത്തിൽ ഓരോ സഹോദരനും സഹോദരിക്ക് നൽകുന്നത്. ശകവർഷത്തിലെ ശ്രാവണ മാസത്തിലാണ് രക്ഷാബന്ധൻ ദിനമായി ആഘോഷിക്കുന്നത്. ഈ വർഷം ഓഗസ്റ്റ് ഏഴിനാണ് രക്ഷാബന്ധൻ ദിനമായി ഘോഷിക്കുന്നത്.

രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗത്തും നേപ്പാളിൽ നിന്ന് കുടിയേറി ഹിന്ദു സമൂഹത്തിലുമാണ് രക്ഷാബന്ധൻ ആഘോഷം കൂടുതലായും കണ്ടുവരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് രാജ്യത്ത് സാമൂഹിക ഐക്യം ഉറപ്പിക്കുന്നതിനായി രബീന്ദ്രനാഥ് ടാഗോറാണ് രക്ഷാബന്ധൻ ആഘോഷിക്കണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചത്.

രക്ഷാബന്ധൻ അല്ലെങ്കിൽ രാഖി എന്നത് സാമൂഹിക ഐക്യം നിലനിർത്തുന്നതിനുള്ള സന്ദേശമാണ്. ആദ്യം ഹിന്ദു മതത്തിൽപ്പെട്ടവർ മാത്രമാണ് ആഘോഷം നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ ജാതി മതഭേദമെന്യെ രാജ്യത്തൊട്ടാകെ രക്ഷാബന്ധൻ ആഘോഷിക്കുന്നുണ്ട്. ജൈന വിഭാഗത്തിൽ പെട്ടവർ രക്ഷാബന്ധനെ മതവിശ്വാസത്തിന്റെ ഭാഗമായാണ് കാണുന്നത്.

ഇവർ പൂജിച്ച നൂല് പൂജാരികളിൽ നിന്നും പ്രാർത്ഥനയോടെയാണ് വാങ്ങുന്നത്. ഹിന്ദു വിശ്വാസപ്രകാരം ബാലി രാജാവുമായുള്ള യുദ്ധത്തിനിടെ ഭർത്താവായ വിഷ്ണുവിനെ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മിദേവി ബാലിയുടെ കൈകളിൽ ചരട് കെട്ടി. ഇതാണ് രക്ഷാബന്ധനുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യമായി പറയപ്പെടുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP