Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊളംബോ ടെസ്റ്റിൽ റൺമല തീർത്ത് കോലിപ്പട; ആദ്യ ഇന്നിങ്സ് 622ൽ ഡിക്ലെയർ ചെയ്തു; ശ്രീലങ്കയുടെ തുടക്കം പതർച്ചയോടെ;ഇന്ത്യൻ സോക്‌റിനെകാൾ ഇപ്പോഴും 572 റൺസ് പിന്നിൽ; രണ്ടാം ദിനം കളി നിർത്തുമ്പോൾ ലങ്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി

കൊളംബോ ടെസ്റ്റിൽ റൺമല തീർത്ത് കോലിപ്പട; ആദ്യ ഇന്നിങ്സ് 622ൽ ഡിക്ലെയർ ചെയ്തു; ശ്രീലങ്കയുടെ തുടക്കം പതർച്ചയോടെ;ഇന്ത്യൻ സോക്‌റിനെകാൾ ഇപ്പോഴും 572 റൺസ് പിന്നിൽ; രണ്ടാം ദിനം കളി നിർത്തുമ്പോൾ ലങ്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മേൽക്കൈ. രണ്ടാം ദിവസം കളി പുരോഗമിക്കുകയാണ്. ആദ്യ ഇന്നിങ്സിൽ 622 ന് 9 എന്ന സ്‌കോറിൽ ഇന്ത്യ ഡിക്ലയർ ചെയ്തു. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 344 റൺസെന്ന നിലയിലായിരുന്നു രണ്ടാം ദിനം ഇന്ത്യ ബാറ്റിംങ് തുടങ്ങിയത്. സെഞ്ചുറി നേടിയ ചേതേശ്വർ പൂജാരയുടെയും അജിങ്ക്യ രഹാനെയുടെയും വിക്കറ്റുകളാണ് രണ്ടാം ദിനം ആദ്യം ഇന്ത്യക്ക് നഷ്ടമായത്. തലേദിവസത്തെ സ്‌കോറിനോട് അഞ്ചു റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ഇന്ത്യക്ക് പൂജാരയെ നഷ്ടപ്പെട്ടു. 232 പന്തിൽ 133 റൺസായിരുന്നു പൂജാരയുടെ സമ്പാദ്യം.

ആദ്യ ദിവസത്തെ സ്‌കോറിനോട് 29 റൺസാണ് രഹാനെക്ക് കൂട്ടിച്ചേർക്കാനായത്. 222 പന്തിൽ 132 റൺസ് നേടിയ രഹാനെയെ പുഷ്പകുമാരയുടെ പന്തിൽ വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്ക്വെല്ല സ്റ്റമ്പ് ചെയ്യുകയായിരുന്നു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 217 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. പൂജാര പുറത്തായ ശേഷം ക്രീസിലെത്തിയ അശ്വിനുമൊത്ത് 63 റൺസ് കൂടി രഹാനെ സ്‌കോർ ബോർഡിൽ കൂട്ടിച്ചേർത്തു.

രണ്ടാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് പതിനൊന്നാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. അശ്വിന്റെയും വയോധികിമാൻ സാഹയുടെയും ജഡേജയുടെയും അർധ സെഞ്ചറികൾ ഇന്ത്യയുടെ ഇന്നിംങ്‌സിന് കരുത്തേകി. 85 പന്തുകൾ നേരിട്ട ജഡേജ 70 രൺസ് നേടിയ ജഡേജയാണ് സ്‌കോറിങ്ങ് വേഗത കൂട്ടിയത്.

ഒന്നാമിന്നിങ്ങ്സിൽ ഇന്ത്യയുടെ കൂറ്റൻ സ്‌കോറിന മറുപടി നൽകാനിറങ്ങിയ ശ്രീലങ്കയുടെ തുടക്കം പരുങ്ങലോടെയാണ്. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ശ്രീലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തിൽ 50 റൺസ് എന്ന നിലയിലാണ്.റണ്ണൊന്നുമെടുക്കാതെ ഓപ്പണർ ഉപുൽ തരംഗയും, മറ്റൊരു ഓപ്പണറായ ദിമുത് കരുണരത്‌നയുമാണ് പുറത്തായത്. ആർ ആശ്വിനാണ് രണ്ട് വിക്കറ്റും വീഴ്‌ത്തിയത്. 16 റൺസോടെ കുസാൽ മെൻഡിസ്, എട്ട് റൺസോടെ നായകൻ ദിനേശ് ചന്ദിമൽ എന്നിവരാണ് ക്രീസിൽ. പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലാണ്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP