Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നാം വിവാഹമെന്ന് അറിഞ്ഞതോടെ ദിലീപിന്റെ ഭാര്യ വെണ്ണലയിലെ വീട്ടിലേക്ക് മടങ്ങി? ആലുവയിലെ കുടുംബ വീട്ടിൽ നിന്ന് കാവ്യ മാധവൻ പോയതായി റിപ്പോർട്ട്; ഭർത്താവിന്റെ അമ്മാവന്റെ മകളുമായുള്ള ആദ്യ വിവാഹം മാധ്യമങ്ങളിലൂടെ അറിഞ്ഞതിൽ നടിക്ക് അമർഷമോ?

മൂന്നാം വിവാഹമെന്ന് അറിഞ്ഞതോടെ ദിലീപിന്റെ ഭാര്യ വെണ്ണലയിലെ വീട്ടിലേക്ക് മടങ്ങി? ആലുവയിലെ കുടുംബ വീട്ടിൽ നിന്ന് കാവ്യ മാധവൻ പോയതായി റിപ്പോർട്ട്; ഭർത്താവിന്റെ അമ്മാവന്റെ മകളുമായുള്ള ആദ്യ വിവാഹം മാധ്യമങ്ങളിലൂടെ അറിഞ്ഞതിൽ നടിക്ക് അമർഷമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദിലീപ് അറസ്റ്റിലാകുമ്പോൾ ആലുവയിലെ കുടുംബ വീട്ടിൽ ഭാര്യ കാവ്യാ മാധവൻ ഉണ്ടായിരുന്നില്ല. വെണ്ണലയിലെ സ്വന്തം വീട്ടിലായിരുന്നു താരം. പൊലീസ് റെയ്ഡും മറ്റും കൂടിയപ്പോൾ ആലുവയിലെ വീട്ടിൽ നിന്നും പഴയ തറവാട്ടിലേക്ക് ദിലീപിന്റെ അമ്മയും മകളും താമസം മാറ്റി. ഇതോടെ കാവ്യ വീണ്ടും തിരിച്ചെത്തി. ഭർത്താവ് അഴിക്കുള്ളിൽ കിടക്കുമ്പോൾ സ്വന്തം വീട്ടിൽ നിൽക്കുന്നുവെന്ന അപശ്രുതി മാറ്റാനായിരുന്നു ഇത്. പക്ഷേ വീണ്ടും കാവ്യ വെണ്ണലയിലേക്ക് മാറിയെന്നാണ് സൂചന. ഇതിന് പിന്നിൽ കേൾക്കുന്ന കഥ ഇതാണ്.

ദിലീപ് കാവ്യയുമായി നടത്തിയതു മൂന്നാം വിവാഹമായിരുന്നു എന്നറിഞ്ഞതു മുതൽ കാവ്യ വെണ്ണലയിലെ സ്വന്തം ഫ്ലാറ്റിലേയ്ക്കു മാറി എന്നാണു സൂചന. ദിലീപിന്റെ ആദ്യ വിവാഹത്തേക്കുറിച്ചു കാവ്യ മാധവനും മഞ്ജുവിനും അറിയില്ലായിരുന്നു എന്നാണു റിപ്പോർട്ട്. ദിലീപിന്റെ ബന്ധുക്കൾ ഇവരിൽ നിന്ന് ഇതു രഹസ്യമാക്കി വച്ചിരുന്നു എന്നും പറയുന്നു. അമ്മാവന്റെ മകളെയായിരുന്നു ദിലീപ് ആദ്യം വിവാഹം ചെയ്തിരുന്നത്. സിനിമ താരമായ ദിലീപ് മഞ്ജുവുമായി പ്രണയത്തിലായപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് യുവതിയുമായി ചർച്ച നടത്തി ബന്ധത്തിൽ നിന്നു പിന്തിരപ്പിക്കുകയായിരുന്നു എന്നും പറയുന്നു. ഇത് രണ്ട് ദിവസം മുമ്പാണ് വാർത്താ ചാനലുകൾ പുറത്തുവിട്ടത്. തൊട്ട് പിന്നാലെ വിശദാംശങ്ങൾ മറുനാടൻ നൽകി. ഇത് ലിബർട്ടി ബഷീറിനെ പോലുള്ളവർ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് കാവ്യ വെണ്ണലയിലേക്ക് മാറിയതെന്നാണ് സൂചന. എന്നാൽ ഇത് ദിലീപുമായി അടുപ്പമുള്ളവർ സ്ഥിരീകരിക്കുന്നില്ല.

ദിലീപ് മൂന്ന് വിവാഹം കഴിച്ചിട്ടുണ്ടെന്ന കാര്യം തനിക്ക് മാത്രമല്ല സിനിമയിലെ എല്ലാവർക്കും നേരത്തെ തന്നെ അറിയാമായിരുന്നുവെന്നാണ് ലിബർട്ടി ബഷീർ പറയുന്നത്. എന്നാൽ വ്യക്തിപരമായി ഒരാളെ അധിക്ഷേപിക്കേണ്ടതില്ലെന്നതിനാലാണ് ഇതൊന്നും തന്നെ താൻ നേരത്തെ പുറത്ത് പറയാതിരുന്നതെന്നും ലിബർട്ടി ബഷീർ. മഞ്ജുവിനെ വിവാഹം ചെയ്ത് ഒരു അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ദിലീപിന്റെ ആദ്യ വിവാഹത്തെ കുറിച്ച് പുറത്തറിയുന്നത്. സിനിമയിലെ ദിലീപിന്റെ അടുത്ത സുഹൃത്തുക്കൾക്ക് ഇത് അറിയാവുന്ന കാര്യമാണ്. വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിയും മുൻപ് ദിലീപിന്റെ വീട്ടുകാർ മഞ്ജു വാര്യരോട് മോശമായി പെരുമാറിയിരുന്നുവെന്നും ആ കുട്ടിക്ക് ഒരു സ്വാതന്ത്ര്യവും ആ വീട്ടിൽ നൽകിയിരുന്നുമില്ല. എന്നാൽ ഈ സമയത്തൊന്നും ദിലീപ് അങ്ങനെയല്ലാ പെരുമാറിയിരുന്നതെന്നും മഞ്ജു തന്നെ നേരിട്ട് പറഞ്ഞിരിന്നുവെന്നും വീട്ടിൽ നിരവധി ബുദ്ധിമുട്ടുകൾ വ്യക്തിപരമായി നേരിടേണ്ടി വന്നപ്പോഴും തന്റെ തറവാടിത്തം കൊണ്ട് മാത്രമാണ് മഞ്ജു ഇതൊക്കെ പിടിച്ച് നിന്നതെന്നും ബഷീർ പറയുന്നു.

ഇത്തരം അഭിപ്രായങ്ങൾ സജീവമായതോടെ കാവ്യയ്ക്ക് മാനസിക ബുദ്ധിമുട്ടുകളുണ്ടായെന്നും വെണ്ണലയിലെ വീട്ടിലേക്ക് മാറിയെന്നുമാണ് സൂചന. ദിലീപിന്റെ മകൾ ഇപ്പോഴും കുടുംബവീട്ടിലുണ്ട്. വ്യക്തിവിവരങ്ങൾ കുറ്റപത്രത്തിൽ ചേർക്കുന്നതിന് വേണ്ടി പൊലീസ് നടത്തിയ അന്വേഷണമാണ് ദിലീപിന്റെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തു കൊണ്ടു വന്നത്. മഞ്ജു വാര്യർക്കും കാവ്യ മാധവനും ഇതേ കുറിച്ച് അറിയില്ലായിരുന്നു. ദിലീപിന്റെ ബന്ധുക്കളും ഇത് കാവ്യയിൽ നിന്നും മഞ്ജുവിൽ നിന്നും രഹസ്യമാക്കി വച്ചു. ദിലീപിന്റെ ആദ്യ ഭാര്യ ഇപ്പോൾ ഗൾഫിലാണുള്ളതെന്നാണ് സൂചന. ഇവർ കുടുംബസമേതമാണ് അവിടെ കഴിയുന്നതെന്നും അറിയുന്നു. ഇവരിൽ നിന്നും കാര്യങ്ങൾ തിരക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സ്വന്തം അമ്മാവന്റെ മകളെയാണ് ദിലീപ് ആദ്യം വിവാഹം ചെയ്തത്.

സിനിമാതാരമായി മാറിയ ദിലീപ് പിന്നീട് മഞ്ജുവാര്യരുമായി പ്രണയത്തിലായപ്പോൾ താരത്തിന്റെ വേണ്ടപ്പെട്ടവരും അടുപ്പമുള്ളവരും ചേർന്ന് യുവതിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി ഒഴിവാക്കി. ദിലീപിന് നല്ല ഭാവിയുണ്ടാക്കാൻ വഴി മാറണമെന്നായിരുന്നു ആവശ്യം. ഇത് ഉൾക്കൊണ്ട് മാറി കൊടുക്കുകയായിരുന്നു. ആലുവ ദേശം രജിസ്ട്രാർ ഓഫീസിൽ നടന്ന വിവാഹത്തിൽ സാക്ഷിയായത് ഏറ്റവുമടുത്ത ചില സുഹൃത്തുക്കളായിരുന്നുവെന്നും പൊലീസിന് സൂചന ലഭിച്ചു. എന്നാൽ ഇത് സ്ഥിരീകരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. നാല് വർഷത്തോളം ദിലീപും അമ്മാവന്റെ മകളും പ്രണയത്തിലായിരുന്നു. ജൂലൈയിലാണു ദിലീപിന്റെ ആദ്യഭാര്യ മഞ്ജു അല്ലെന്ന സൂചന പൊലീസിനു കിട്ടുന്നത്. ബന്ധുവായ യുവതിയാണു ദിലീപിന്റെ ആദ്യഭാര്യയെന്നു വിവരം കിട്ടി. ആലുവ ദേശം രജിസ്റ്റ്രാർ ഓഫിസിലെ രജിസ്റ്റർ വിവാഹത്തിനു ശേഷമാണു ദിലീപ് സിനിമയിലേക്ക് എത്തുന്നത്. എന്നാൽ ഇത് നിയമ പ്രകാരം റിജിസ്റ്റർ ചെയ്തോ എന്നത് പൊലീസ് സ്ഥിരീകരിക്കാൻ കഴിയുന്നില്ല. മുദ്ര പത്രത്തിൽ ഒപ്പിട്ടുള്ള വിവാഹം ആകാനാണ് സാധ്യതയെന്നും പൊലീസിന് വിലയിരുത്തലുണ്ട്.

ഇതിനുശേഷമാണു നടി മഞ്ജു വാരിയരുമായി അടുപ്പത്തിലാകുന്നത്. ഈ പരിചയം മഞ്ജുവുമായുള്ള വിവാഹത്തിലേക്കു നയിച്ചു. ഇത്തരം സാഹചര്യങ്ങൾ വന്നപ്പോൾ യുവതിയോടു ബന്ധുക്കളും മറ്റും കാര്യങ്ങൾ വിശദീകരിച്ചു ബോധ്യപ്പെടുത്തി. ബന്ധുക്കളുടെ മധ്യസ്ഥതയിൽ ഇവർ ദിലീപുമായുള്ള വിവാഹബന്ധം വേർപെടുത്താൻ തയാറായി. അമ്മാവന്റെ മകളായതു കൊണ്ട് തന്നെ കാര്യങ്ങൾ എളുപ്പത്തിലായി. അവർ തന്റെ ഭർത്താവിന്റെ നല്ല ഭാവിയെ ഓർത്ത് വിവാഹത്തിൽ നിന്ന് പിന്മാറി. 2015 ൽ ഈ ബന്ധം അവസാനിക്കുകയും ദിലീപും മഞ്ജുവും വിവാഹമോചനം നേടിയതിന് പിന്നാലെ താരം തന്റെ പല സിനിമകളിലെയും നായികയായിരുന്നു കാവ്യാ മാധവനെ വിവാഹം കഴിക്കുകയുമായിരുന്നു. ദിലീപിന്റെ മൂന്ന് വിവാഹത്തിനും പ്രണയമെന്ന പ്രത്യേകതയും ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP