Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഷൂട്ടിങ് കഴിഞ്ഞ് ചില പ്രത്യേക കാര്യങ്ങൾ സംസാരിക്കാനായി നായകനും നായികയും ഒരു മുറിയിൽ പ്രവേശിപ്പിച്ച ഉടനെ നിരീക്ഷക നായകന്റെ ഭാര്യയെ വിളിച്ചു പറഞ്ഞു; പാഞ്ഞെത്തിയ മഞ്ജു വാര്യർ ദിലീപിന്റെ മുമ്പിൽ വച്ച് കാവ്യയെ തല്ലി; പുതിയ വെളിപ്പെടുത്തലുമായി മംഗളം സിനിമ

ഷൂട്ടിങ് കഴിഞ്ഞ് ചില പ്രത്യേക കാര്യങ്ങൾ സംസാരിക്കാനായി നായകനും നായികയും ഒരു മുറിയിൽ പ്രവേശിപ്പിച്ച ഉടനെ നിരീക്ഷക നായകന്റെ ഭാര്യയെ വിളിച്ചു പറഞ്ഞു; പാഞ്ഞെത്തിയ മഞ്ജു വാര്യർ ദിലീപിന്റെ മുമ്പിൽ വച്ച് കാവ്യയെ തല്ലി; പുതിയ വെളിപ്പെടുത്തലുമായി മംഗളം സിനിമ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദിലീപ്-മഞ്ജു വാര്യർ വിവാഹ മോചനത്തിന്റെ കാരണക്കാരി കാവ്യയാണെന്ന് റിപ്പോർട്ട് ചെയ്തത് മംഗളം സിനിമയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പല കഥകളും പല്ലിശേരി മംഗളത്തിൽ എഴുതി. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിനിടെ ഇതെല്ലാം വീണ്ടും ചർച്ചയായി. ഇപ്പോഴിതാ മഞ്ജു, കാവ്യയെ തല്ലിയിരുന്നുവെന്നും പല്ലിശേരിയുടെ വെളിപ്പെടുത്തൽ.

പല്ലിശേരി ഈ സംഭവം വിശദീകരിക്കുന്നത് ഇങ്ങനെ-വർഷങ്ങളായി എനിക്കു പരിചയമുള്ള ഇൻഫോർമർ നൽകിയ വാർത്ത വൈകിയാണെങ്കിലും എഴുതുകയാണ്. പ്രശ്സതനായ സംവിധായകന്റെ സിനിമ. ആ സിനിമയിലെ ഒരു പാട്ടെടുക്കാൻ ദിലീപിന്റെ ആത്മസുഹൃത്തായ സംവിധായകനെയാണ് അയച്ചത്. കാവ്യയും ആ സിനിമയിൽ ഉണ്ടായിരുന്നു. അവരുടെ ഓരോ ചലനവും നിരീക്ഷിച്ച് മറ്റുചിലരും. അതവർക്ക് മനസ്സിലായിരുന്നില്ല.

ഷൂട്ടിങ് കഴിഞ്ഞ് നായകനും നായികയും ചില പ്രത്യേക കാര്യങ്ങൾ സംസാരിക്കാനായി മുറിയിലേക്കു പോയി. ഈ വാർത്ത മഞ്ജുവാര്യരെ അറിയിക്കുന്നു. മഞ്ജു വാര്യർ വരുന്നു. നായികയെ അടിക്കുന്നു. ഭാർത്താവുമായി വഴക്കിടുന്നു. അതിനുശേഷമാണ് മഞ്ജു വാര്യരും കാവ്യയും തമ്മിൽ ബദ്ധശത്രുക്കളായതെന്നാണ് സിനിമാരംഗത്തെ അരമന രഹസ്യമെന്ന് പല്ലിശേരി പറയുന്നു. ഇതോടെ കഥയ്ക്ക് പുതിയ ഭാവം വരികയാണ്. മഞ്ജുവും കാവ്യയും തമ്മിൽ അടിപിടികൂടിയെന്നതും അങ്ങനെ ചർച്ചകളിൽ നിറയുന്നു.

വിവാഹമോചനത്തിന് കാരണമായ നടി ആരെന്നും ഇത് മഞ്ജു വാര്യരുടെ ചെവിയിൽ എങ്ങനെ എത്തിയെന്നും മറ്റുമുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടെ 2014 സെപ്റ്റംബറിൽ പുറത്തുവന്ന ലേഖനത്തിൽ കാവ്യയും ദിലീപുമായുള്ള ബന്ധം പല്ലേശേരി തുറന്നുപറയുകയായിരുന്നു. സിനിമാലോകത്ത് ഉറ്റ ബന്ധങ്ങളുള്ള പല്ലിശേരിയുടെ തുറന്നുപറച്ചിൽ സൈബർ ലോകത്ത് കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു.

മഞ്ജു വാര്യരും ദിലീപും പിരിയാൻ കാരണമായ സ്ത്രീ കാവ്യ മാധവനാണെന്നാണ് സിനിമാമംഗളത്തിൽ പല്ലിശേരി വെളിപ്പെടുത്തിയത്. മഞ്ജുവിനെ ഒഴിവാക്കാതെ കാവ്യയെയും സ്വന്തം ജീവതത്തിലേക്ക് ക്ഷണിക്കാനുള്ള നീക്കമാണ് ദിലീപുമായുള്ള വിവാഹമോചനത്തിന് കാരണമായതെന്നും അദ്ദേഹം ലേഖനത്തിൽ വ്യക്തമാക്കി. കാവ്യയെ വേണ്ടെന്നുവച്ച് ദിലീപ് തിരിച്ചുവിളിച്ചാൽ ഇപ്പോൾ കരാറായിരിക്കുന്ന എല്ലാ ചിത്രങ്ങളും വേണ്ടെന്നുവച്ച് മഞ്ജു വാര്യർ വീണ്ടും വീട്ടമ്മയായി മടങ്ങുമെന്നും ആ ലേഖനത്തിൽ പറഞ്ഞിരുന്നു. പക്ഷേ, അതുണ്ടായില്ല.

ഒരു സ്ത്രീയെച്ചൊല്ലിയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഏതു സ്ത്രീയാണ് അത് എന്നാണ് എല്ലാവർക്കും അറിയേണ്ടിയിരുന്നത്. മഞ്ജുവാര്യർ അല്ലാതെ മറ്റേതു സ്ത്രീയിലേക്കാണ് ദിലീപിന്റെ മനസും ശരീരവും പാഞ്ഞത്? അതെല്ലാം കെട്ടുകഥകളാണെന്ന് പിന്നീട് പ്രചാരണം വന്നു. ദിലീപിന്റെ മനസിലേക്കു കടന്നുവന്ന സ്ത്രീയുടെ വിവാഹം കഴിഞ്ഞതാണ് കാരണം. ആ വിവാഹത്തിനു മഞ്ജുവാര്യരും മകൾ മീനാക്ഷിയും പോയിരുന്നു. കാവ്യാമാധവന്റെ വിവാഹമായിരുന്നു അതെന്നാണ് പല്ലിശേരി പറയുന്നത്.

കാവ്യയുടെ കല്യാണദിവസം ദിലീപ് ബോധം മറയുംവരെ മദ്യപിച്ചുവെന്നാണ് പല്ലിശേരിയുടെ കണ്ടെത്തൽ. കൂട്ടിലിട്ടു വളർത്തിയ കിളി പറന്നുപോയ സങ്കടം സഹിക്കാൻ വയ്യാതെയാണത്രെ കുടിച്ചത്. കൂട്ടുകാരോടും അടുപ്പമുള്ളവരോടും 'എന്റെ കൂട്ടിൽനിന്നും എന്റെ വളർത്തുകിളി പറന്നുപോയി...' എന്നുവിളിച്ചുപറയുകയും ചെയ്തുവത്രെ. കാവ്യക്കുവേണ്ടിമാത്രം ദിലീപ് നിർമ്മിച്ച സിനിമയാണ് 'പാപ്പീ അപ്പച്ചാ' എന്നും സിനിമാമംഗളത്തിലെ ലേഖനം വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP