Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാം നഷ്ടപ്പെട്ട ദിലീപ് പുറത്തിറങ്ങിയാൽ വമ്പൻ സ്രാവുകൾക്ക് പലർക്കും ഉറക്കം നഷ്ടപ്പെടും; ജയിലിൽ തന്നെ കഴിയാൻ നടനെ ഉപദേശിച്ച് സുഹൃത്തുക്കൾ; ദിലീപിനെ വകവരുത്താൻ അധോലോകത്തുള്ള ക്വട്ടേഷനെന്നും വാർത്തകൾ; എല്ലാം നിരീക്ഷിച്ച് ദാവൂദിന്റെ സ്വന്തം ഗുൽഷൻ; അധോലോക ഇടപെടൽ ഭയന്ന് മലയാള സിനിമാ പ്രവർത്തകർ

എല്ലാം നഷ്ടപ്പെട്ട ദിലീപ് പുറത്തിറങ്ങിയാൽ വമ്പൻ സ്രാവുകൾക്ക് പലർക്കും ഉറക്കം നഷ്ടപ്പെടും; ജയിലിൽ തന്നെ കഴിയാൻ നടനെ ഉപദേശിച്ച് സുഹൃത്തുക്കൾ; ദിലീപിനെ വകവരുത്താൻ അധോലോകത്തുള്ള ക്വട്ടേഷനെന്നും വാർത്തകൾ; എല്ലാം നിരീക്ഷിച്ച് ദാവൂദിന്റെ സ്വന്തം ഗുൽഷൻ; അധോലോക ഇടപെടൽ ഭയന്ന് മലയാള സിനിമാ പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാള സിനിമയെ നിയന്ത്രിക്കുന്ന ദാവുദ് ഇബ്രാഹിമും ഡി കമ്പനിയുമാണെന്നാണ് സൂചന. ദാവൂദിന്റെ ബിനാമി ഗുൽഷനാണ് മലയാള സിനിമയിലെ കള്ളപ്പണത്തിന്റെ പ്രധാന പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. നൂറോളം സിനിമകളിൽ മാത്രം അഭിനയിച്ച ദിലീപിന് എങ്ങനെ 700 കോടിയുടെ സ്വത്ത് കിട്ടിയെന്ന് പൊലീസ് അന്വേഷിച്ചിരുന്നു. ഇതോടെ സിനിമയിലെ അധോലോക ബന്ധവും പുറത്തുവന്നു. ഗുൽഷന്റെ ഇടപെടലുകളുടെ തെളിവും കിട്ടി. ഈ സാഹചര്യത്തിൽ പൊലീസ് ചില മുൻകരുതലുകൾ എടുത്തു. അതുകൊണ്ടാണ് ദിലീപിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് കോടതിയെ പൊലീസ് അറിയിച്ചതും.

ദിലീപ് ജയിലിൽ ആണെങ്കിലും കോടതിയിൽ കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്. ആ സാഹചര്യം ദുരൂഹമായ ഒരു ആക്രമണത്തെ മുന്നിൽ കണ്ടുകൊണ്ടാണ് പൊലീസ് ഉദ്യോദഗസ്ഥർ പ്രവർത്തിക്കുന്നത്. നിസ്സാരമായ ഒരു വ്യക്തി അല്ല ദിലീപ്. സിനിമാ നടൻ എന്നതുപോലെ പ്രശസ്ത - കുപ്രശസ്ത രംഗങ്ങളിലും സാന്നിധ്യവും സാമീപ്യവും ഉണ്ടാന്നെ കണ്ടെത്തലുകളാണ് ഞെട്ടിക്കുന്നത്. ദിലീപിനെ ചോദ്യം ചെയ്യുമ്പോൾ പല രഹസ്യങ്ങളും പുറത്തുവരും. അതൊരു പക്ഷെ, പല വമ്പന്മാരിലെക്കും നീണ്ടുപോകാം. മാത്രമല്ല, അധോലോകവുമായി ബന്ധപ്പെട്ട ചിലർക്ക് ദിലീപ് ജീവനോടെ ഇരിക്കാൻ താല്പര്യമില്ലെന്ന് പൊലീസ് തിരിച്ചറിയുന്നു. ദിലീപിന് എല്ലാം നഷ്ടമായി. അതുകൊണ്ട് തന്നെ എല്ലാം ദിലീപ് തുറന്നു പറയുമോ എന്ന ഭയം ചിലർക്കുണ്ട്.

അക്കാര്യം ദിലീപിനും മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് വിഡിയോ കാൺഫറൻസിലൂടെ കോടതിയിൽ ഹാജരാകാൻ നടൻ തയ്യാറായത്. ഇതിനെ എതിർക്കാത്തതും പുറത്തിറങ്ങിയാൽ ജീവനിൽ ഭയമുള്ളതു കൊണ്ടാണെന്നാണ് സൂചന. സിനിമയിലെ സാമ്പത്തിക ഇടപാടുകൾ ദിലീപ് ഇതുവരെ പുറത്തു പറഞ്ഞിട്ടില്ല. എന്നാൽ പറയുമോ എന്ന ഭയം സിനിമയിലെ അധോലോകക്കാർക്കുണ്ട്. ഇത് മനസ്സിലാക്കിയാണ് ജാമ്യത്തിന് പോലും ദിലീപ് കരുതലോടെ ശ്രമിക്കുന്നതെന്നാണ് സൂചന. ദിലീപിന്റെ ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടും ഉണ്ട്. ഇതിനിടെയാണ് സിനിമാ വൃത്തങ്ങളെ ഉദ്ദരിച്ച് മംഗളം സിനിമ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ചില സുഹൃത്തുക്കൾ ജയിലിൽ തന്നെ തുടരാൻ ദിലീപിനെ ഉപദേശിക്കുന്നതായാണ് വിവരം.

മലയാള സിനിമയുടെ വിദേശത്തെ സാറ്റലൈറ്റ് റൈറ്റും മറ്റും നേടിക്കൊടുക്കുന്നതിന്റെ മറവിലാണ് ദുബായ് കേന്ദ്രീകൃതമായ ഹവാല ഏജൻസിയുടെ ഇടപെടൽ നടക്കുന്നത്. മൂന്ന് കോടി പ്രതിഫലം പറ്റുന്ന ദിലീപിന്റെ മൊത്തം ആസ്തി 800 കോടിയാണെന്ന ഞെട്ടിക്കുന്ന കണക്കാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ പങ്കുവയ്ക്കുന്നത്. ഇതിന് പിന്നിൽ ദാവൂദ് സംഘത്തിലെ പ്രധാനിയാണെന്നാണ് വിലയിരുത്തൽ. വിദേശത്ത് നേട്ടമുണ്ടാക്കുന്ന മലയാള സിനിമകളിൽ എല്ലാം ദാവൂദിന്റെ കമ്പനിയുടെ ഇടപെടൽ സജീവമാണ്. ഈ കളികളെല്ലാം ദിലീപിന് അറിയാം. മുമ്പ് ബോളിവുഡിൽ മാത്രമാണ് ഡി കമ്പനി ഇടപെട്ടിരുന്നത്. എന്നാൽ മുംബൈ സ്‌ഫോടനക്കേസും അനുബന്ധ പ്രശ്‌നങ്ങളും ഹിന്ദി സിനിമയുടെ നിയന്ത്രണം ഡി കമ്പനിയിൽ നിന്ന് ഏതാണ് അകറ്റി. ബോളിവുഡ് സൂപ്പർതാരങ്ങൾ സഞ്ജയ് ദത്തിന്റെ അറസ്റ്റോടെ അധോലോകത്ത് നിന്ന് അകലം പാലിച്ചു. ഇതോടെ മറ്റ് പ്രാദേശിക ഭാഷകളിലേക്ക് ഡി കമ്പനി തിരിയുകയായിരുന്നു. കൂടുതൽ സേഫ് ആയ മലയാളത്തിലേക്ക് കണ്ണെത്തി.

ഗൾഫിലെ മലയാളി പ്രേക്ഷകരുടെ സാന്നിധ്യം കൊണ്ടു തന്നെ സിനിമകൾ വിജയിക്കുമെന്ന തിരിച്ചറിവായിരുന്നു ഇതിന് കാരണം. അങ്ങനെ വിദേശത്തെ റൈറ്റുകളെല്ലാം ഡി കമ്പനിയിലൂടെ നീങ്ങി. കള്ളപ്പണവും ഹാവാല പണവും നടന്മാരുടേയും നിർമ്മാതക്കാളുടേയും പോക്കറ്റിലേക്ക് ഒഴുകി. ദാവൂദിന്റെ വിശ്വസ്താനാണ് ഗുൽഷൻ. ഗുൽഷനാണ് ദുബായിലിരുന്ന് മലയാള സിനിമയെ നിയന്ത്രിക്കുന്നത്. ഓരോ താരങ്ങൾക്കും പറഞ്ഞുറപ്പിക്കുന്നതിൽ നാമമാത്ര തുകയാണ് കേരളത്തിൽ കൊടുക്കുക. ബാക്കി തുക ഇടാപാട് നടത്തുന്നത് ഗുൽഷനാണെന്നാണ് കണ്ടെത്തൽ. അതായത് ബാക്കി തുക ഗുൽഷൻ ഹാവാല ഇടപാടുകളിലൂടെ കേരളത്തിലെത്തിക്കും. അല്ലാത്ത പക്ഷം എൻ ആർ ഐ അക്കൗണ്ടിലൂടെ മാറ്റിയെടുക്കും. മലയാള സിനിമയിലെ പല വമ്പൻ ഇടപാടുകളും പൊലീസിന്റെ സംശയ നിഴലിലാണ്. ഇത് ജയിലിലുള്ള ദിലീപ് പുറത്തുപറഞ്ഞാൽ മലയാള സിനിമ തന്നെ സ്തംഭനത്തിലാകും.

ദിലീപടക്കമുള്ള ചില താരങ്ങൾ ആറേഴുവർഷം കൊണ്ട് കുന്നുകൂട്ടിയ സമ്പത്തിന്റെ യഥാർഥ സ്രോതസ്സെന്താണെന്ന വിവരവും തേടുന്നുണ്ട്. താരക്രിക്കറ്റിന്റെ നടത്തിപ്പ് സംബന്ധിച്ചും ചില വിവരങ്ങൾ ഏജൻസികൾക്ക് ലഭിച്ചതായി അറിയുന്നു. ചില സിനിമകൾ നിർമ്മിച്ച ശേഷം പ്രൊഡക്ഷൻ കൺട്രോളർമാർ നിർമ്മാതാക്കളാകുന്നു. പത്ത് കോടി പോലും മുടക്കി സിനിമ എടുക്കുന്നു. ഇതെല്ലാം കള്ളപ്പണത്തിന്റെ സ്വാധീനം മൂലമാണെന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തൽ. വിശദമായ അന്വേഷണം ഇക്കാര്യത്തിൽ നടക്കുന്നുണ്ട്. ഇവർ ദിലീപിനെ ചോദ്യം ചെയ്താൽ കള്ളി പൊളിയും. അതുകൊണ്ടാണ് ദിലീപിനെ വകവരുത്താനുള്ള നീക്കം.

മലയാളത്തിൽ കഴിഞ്ഞ അഞ്ചു വർഷം നിർമ്മിച്ച മുഴുവൻ സിനിമകളുടെയും ധന വിനിയോഗത്തിന്റെ വിശദമായ കണക്കെടുപ്പു നടത്താൻ സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികൾ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്താലാണ്. നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനി തന്നെ ഹവാല കാരിയറാണെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു. നടിയെ ഉപദ്രവിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ഒന്നരക്കോടി രൂപയുടെ ക്വട്ടേഷൻ നൽകിയെന്ന കേസുമായി ബന്ധപ്പെട്ടു നടൻ ദിലീപിന്റെ സാമ്പത്തിക ഇടപാടുകളിൽ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികൾ അവലോകന റിപ്പോർട്ട് തയാറാക്കി.

ഇപ്പോൾ നടക്കുന്ന അന്വേഷണത്തിനിടയിൽ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു ലഭിക്കുന്ന വിവരങ്ങൾ പ്രത്യേക ഫയലായാണു സൂക്ഷിക്കുന്നത്. ഈ അന്വേഷണം പൂർത്തിയാക്കുന്നതോടെ ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ദിലീപിനെ ചോദ്യം ചെയ്യും. താരസംഘടനയടക്കം മൂന്നാലുവർഷമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ എൻഫോഴ്സ്മെന്റിന്റെ നിരീക്ഷണത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP