Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓണത്തിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് കൈപൊള്ളും; അവധിക്കാലത്ത് യാത്രക്കാരെ കൊള്ളയടിക്കാൻ വിമാന കമ്പികൾ; സ്വാകാര്യ വിമാന കമ്പിനികൾക്ക് ചൂട്ട് പിടിച്ച് എയർ ഇന്ത്യയും; 5000രുപയ്ക്കും 10000ത്തിനും കിട്ടിയിരുന്ന ടിക്കറ്റ് നിരക്കുകൾ ഒറ്റയടിക്ക് 75,000ത്തിൽ എത്തിച്ച് ആകാശ കൊള്ള; ഒന്നും മിണ്ടാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകളും

ഓണത്തിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് കൈപൊള്ളും; അവധിക്കാലത്ത് യാത്രക്കാരെ കൊള്ളയടിക്കാൻ വിമാന കമ്പികൾ; സ്വാകാര്യ വിമാന കമ്പിനികൾക്ക് ചൂട്ട് പിടിച്ച് എയർ ഇന്ത്യയും; 5000രുപയ്ക്കും 10000ത്തിനും കിട്ടിയിരുന്ന ടിക്കറ്റ് നിരക്കുകൾ ഒറ്റയടിക്ക് 75,000ത്തിൽ എത്തിച്ച് ആകാശ കൊള്ള; ഒന്നും മിണ്ടാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകളും

പ്രവീൺ സുകുമാരൻ

കൊച്ചി: ഓണാവധിക്ക് നാട്ടിലെത്തി ആഘോഷം കഴിഞ്ഞ് മടങ്ങുന്ന പ്രവാസികളെയാണ് വിമാനകമ്പിനികൾ ഒന്നാകെ കൊള്ളയടിക്കുന്നത്. പല വിമാന കമ്പിനികളിലും സെപ്റ്റംബറിൽ ഗൾഫിലേക്ക് പോകാൻ ടിക്കറ്റ് കിട്ടാനില്ല. ടിക്കറ്റ് ലഭ്യമായ എയർലൈനുകൾ ഈടാക്കുന്നത് നിലവിലെ ടിക്കറ്റ് നിരക്കിന്റെ 10 ഇരട്ടിവരെ. നാലാം ഓണം കഴിഞ്ഞ് സെപ്റ്റംബർ ഏഴിന് ഗൾഫിലേക്ക് മടങ്ങി പോകുന്ന ഒരു പ്രവാസിക്ക് വേണ്ടി വിവിധ ട്രാവൽ ഏജൻസികളിൽ ബന്ധപ്പെട്ടപ്പോഴാണ് എലി വാണം പോലെ ഉയർന്ന എയർലൈൻ നിരക്കുകളെ കുറിച്ചറിഞ്ഞത്.

സെപ്റ്റംബർ ഏഴിന് തിരുവനന്തപുരത്ത് നിന്നും അബുദാബിയിലേക്ക് പോകാൻ ശ്രീലങ്കൻ എയർവെയ്സിന് നൽകേണ്ടത് 34596 രൂപ. കേന്ദ്രം കൊട്ടിഘോഷിച്ച് തുടങ്ങിയ സാധാരണക്കാരായ പ്രവാസികളുടെ ബഡ്ജറ്റു എയർലൈൻ ആയ എയർ ഇന്ത്യ എക്സപ്രസ് ഈടാക്കുന്നത് 35546 രൂപ. ഗൾഫ് എയറിൽ ആണെങ്കിൽ 41331 രൂപ നൽകണം. എയർ ഇന്ത്യയിലെ ടിക്കറ്റ് നിരക്ക് 52697 രൂപയാണ്. ഇതിഹാദ് എയർവേയ്സ് 52723 രൂപയുംജെറ്റ് എയർവെയ്സ് 53568 രൂപയും നൽകണം.

ഇനി തിരുവനന്തുപരത്ത് നിന്നും ദമാമിലേക്ക് പോകണമെങ്കിലോ ഗൾഫ് എയറിൽ നൽകേണ്ടത് 42181 രൂപ. എമിറേറ്റ്സിൽ ആണെങ്കിൽ 42423 രൂപയും ഫ്ളൈ ദുബായിലാണങ്കെിൽ 45166 രൂപയും ജെറ്റ് എയർവെയ്സിൽ 52387 രൂപയും എയർ അറേബ്യയിലാണെങ്കിൽ 75269 രൂപയും നൽകിയാലെ ദമാമിലെത്താനാകു .ഓണം കഴിഞ്ഞ് ദോഹയിലേക്കാണ് പോകേണ്ടതെങ്കിൽ എയർ ഇന്ത്യ എക്സപ്രസിൽ 36721 രൂപ നൽകിയാലെ ടിക്കറ്റുള്ളു. ഖത്തർ എയർവെയ്സിൽ 43372 രൂപയും ജെറ്റ് എയർവെയ്സിൽ 53151 രൂപയും ശ്രീലങ്കൻ എയർവേയ്സിൽ 54533 രൂപയും ചെലവാകും.

സെപ്റ്റംബർ ആറിന് തിരുവനന്തപുരത്ത് നിന്നും ജിദ്ദയിലേക്ക് പോകുന്നവർ എയർ ഇന്ത്യക്ക് ഇപ്പോൾ ബുക്ക് ചെയ്യുകയാണെങ്കിൽ ടിക്കറ്റൊന്നിന് 37437 രൂപ നൽകണം.ശ്രീലങ്കൻ എയർവെയ്സിൽ 40554 രൂപയും എമിറ്റേറ്റ്സിൽ 44540 രൂപയും ഗൾഫ് എയറിൽ 54886 രൂപയും നൽകണം.എയർ അറേബ്യയിലാണെങ്കിൽ 64062 രൂപ നല്കിയാലെ ടിക്കറ്റുള്ളു.തിരുവനന്തപുരം കുവൈറ്റ് ടിക്കറ്റ് നിരക്കിലും അഞ്ചും ആറും ഇരട്ടി വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. സെപ്റ്റംബർ 7ന് കുവൈറ്റിലേക്ക് ശ്രീലങ്കൻ എയർവെയ്സിലെ ടിക്കറ്റ് നിരക്ക് 37821 രൂപയാണ്.

ഫ്ളൈ ദുബായിൽ ആണെങ്കിൽ 40591 രൂപയും ഗൾഫ് എയറിൽ 41033 രൂപയും എയർ അറേബ്യയിൽ 54755 രൂപയും നൽകണം. ഓണാവധി കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്നും റിയാദിലേക്കാണ് തിരിക്കുന്നതെങ്കിൽ ഫ്ളൈ ദുബായിൽ ടിക്കറ്റൊന്നിന് 45166 രൂപയും ശ്രീലങ്കൻ എയർവെയ്സിൽ 58236 രൂപയും എയർ അറേബ്യയിൽ 69693 രൂപയും മുടക്കണം,ഇനി ദുബായിലേക്കാണ് പോകുന്നതെങ്കിലും സ്ഥിതി അതു തന്നെ. ശ്രീലങ്കൻ എയർവെയ്സിൽ 34596 രൂപയും എയർ ഇന്ത്യ എക്സപ്രസിൽ 35546 രൂപയും എമിറേറ്റ്സിൽ 36869 രൂപയും ഗൾഫ് എയറിൽ 41751 രൂപയും എയർ ഇന്ത്യയിൽ 42042 രൂപയും ചെലവാകും.

തിരുവനന്തപുരം ഷാർജ ടിക്കറ്റിലും വലിയ കൊള്ളയാണ് വിമാന കമ്പികൾ വരുത്തിയിരിക്കുന്നത്. 32915 രൂപ മുടക്കിയാലെ ഓണാവധി കഴിഞ്ഞ് ഇൻഡിഗോ ഫ്ളൈറ്റിൽ ഷാർജയിൽ എത്താനാകു. എയർ ഇന്ത്യയിലാണെങ്കിൽ 40213 രൂപ യും. എയർ അറേബ്യയിൽ ആണെങ്കിൽ 44453 രൂപയും നൽകണം. ഓണം കഴിഞ്ഞുള്ള ചില തിയ്യതികളിലാണെങ്കിൽ ടിക്കറ്റ് കിട്ടാനെ ഇല്ല. ഇത്രയും വലിയ ആകാശ കൊള്ള നടന്നിട്ടാണ് കേന്ദ്ര സർക്കാരും കേരളവും ഞാനൊന്നുമറിഞ്ഞില്ലേ നാമ നാരായണ എന്ന മട്ടിലിരിക്കുന്നത്.

കേരളത്തിൽ എൽ ഡി എഫ് സർക്കർ അധികാരത്തിൽ വന്ന ശേഷം വിമാന കമ്പിനികളുടെ യോഗം മുഖ്യമന്ത്രി നേരിട്ടു വിളിച്ചരുന്നു. അന്ന് സീസൺ അനുസരിച്ചുള്ള കൊള്ള അവസാനിപ്പിക്കണമെന്നും മിതമായ നിരക്കിൽ പ്രവാസികൾക്ക് യാത്ര സൗകര്യം ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. എയർ ഇന്ത്യയുടെ പ്രതിനിധി അടക്കം യോഗത്തിൽ ഇരുന്ന് തല കുലുക്കി പോയതല്ലാതെ പിന്നീടൊന്നും ഉണ്ടായില്ല എന്നു തെളിയിക്കുന്നതാണ് ഈ ആകാശ കൊള്ള.

കേന്ദ്ര സർക്കാർ വ്യേമയേന നയത്തിൽ മാറ്റം വരുത്തുകയും ഓപ്പൺ സ്‌ക്കൈ പോളിസി നടപ്പിലാക്കാൻ തയ്യാറാവുകയും ചെയ്താൽ വിമാന കമ്പിനികളുടെ കൊള്ള ഒരു പരിധി വരെ തടയാനാകുമെന്ന് ഈ രംഗത്തെ വിദഗ്്്ധർ ചൂണ്ടികാണിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP