Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗർഭിണിയായിരിക്കെ പ്രകൃതിവിരുദ്ധബന്ധം നടത്തിയതുകൊണ്ട് ഗർഭഛിദ്രം സംഭവിച്ചു; ഭർത്താവിനെതിരെ പരാതിയുമായി മുബൈ യുവതി കോടതിയിൽ

ഗർഭിണിയായിരിക്കെ പ്രകൃതിവിരുദ്ധബന്ധം നടത്തിയതുകൊണ്ട് ഗർഭഛിദ്രം സംഭവിച്ചു; ഭർത്താവിനെതിരെ പരാതിയുമായി മുബൈ യുവതി കോടതിയിൽ

ർഭിണിയായിരിക്കെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിലേർപ്പെട്ടതിനെത്തുടർന്ന് ഗർഭഛിദ്രം സംഭവിച്ചതായി ആരോപിച്ച് ഭാര്യ ഭർത്താവിനെതിരെ പരാതിയുമായെത്തി. മുംബൈയിൽനിന്നുള്ള 38-കാരിയാണ് പരാതിയുമായി കോടതിയിലെത്തിയിരിക്കുന്നത്. സ്ത്രീധന പീഡനനിരോധന നിയമപ്രകാരവും പ്രകൃതിവിരുദ്ധ വേഴ്ചയ്ക്ക് പ്രേരിപ്പിച്ചതിനുമാണ് നൗപാഡ പൊലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീധനബാക്കി ചോദിച്ച് പീഡിപ്പിച്ചതിന് ഭർത്താവിന്റെ വീട്ടുകാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

താനെയിൽനിന്നുള്ള യുവതിയുടെ പരാതിയനുസരിച്ച് 2013 മുതൽ 2015 വരെ ഭർത്താവും വീട്ടുകാരും സ്ത്രീധന ബാക്കി ചോദിച്ച് പീഡിപ്പിച്ചിരുന്നതായി പറയുന്നു. ഗർഭിണിയായിരിക്കെ, നിർബന്ധിച്ച് പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിലേർപ്പെട്ടാണ് ഭർത്താവ് പീഡിപ്പിച്ചിരുന്നതെന്നും പരാതിയിലുണ്ട്. ഇത്തരത്തിലുള്ള വേഴ്ചയിൽ തന്റെ ഗർഭം അലസിയതായും ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായും പരാതിയിലുണ്ടെന്ന് പൊലീസ് പറഞ്ഞു..

പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ചയ്ക്ക് നിർബന്ധിക്കൽ (377), സ്ത്രീധനപീഡന നിരോധന നിയമം (498എ), വിശ്വാസവഞ്ചന (406), മനപപ്പൂർവം ഉപദ്രവിക്കൽ (323) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് നൗപാഡ പൊലീസ് ഇൻസ്‌പെക്ടർ പി.എൻ.പാട്ടീൽ പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP