Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കെട്ടിയിട്ട് കുഞ്ഞുങ്ങളെ പൊതിരെത്തല്ലി ഹെഡ്‌മാസ്റ്റർ; നിലവിളിക്കുന്ന മുതിർന്ന വിദ്യാർത്ഥികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി; അലഹബാദിലെ അദ്ധ്യാപകന്റെ ക്രൂരത വിദേശ മാധ്യമങ്ങളിലും

കെട്ടിയിട്ട് കുഞ്ഞുങ്ങളെ പൊതിരെത്തല്ലി ഹെഡ്‌മാസ്റ്റർ; നിലവിളിക്കുന്ന മുതിർന്ന വിദ്യാർത്ഥികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി; അലഹബാദിലെ അദ്ധ്യാപകന്റെ ക്രൂരത വിദേശ മാധ്യമങ്ങളിലും

കുട്ടികളെ ക്രൂരമായി മർദിക്കുന്ന ഹെഡ്‌മാസ്റ്ററുടെ ക്രൂരത വെളിപ്പെടുത്തുന്ന വീഡിയോ വിദേശ മാധ്യമങ്ങളിലും വലിയതോതിൽ ചർച്ചയാവുന്നു. അലഹബാദിന് സമീപത്തുള്ള ഫഫമാവുവിലെ സ്‌കൂളിലാണ് ഈ മർദനം അരങ്ങേറിയത്. കൊച്ചുകുട്ടികളെ ക്രൂരമായി മർദിക്കുന്നതുകണ്ട് വാവിട്ട് നിലവിളിക്കുന്ന മുതിർന്ന കുട്ടികളുടെ ദൃശ്യമാണ് വൈറലായിരിക്കുന്നത്.

സഹ അദ്ധ്യാപകന്റെ ക്രൂരത വെളിവാക്കുന്ന വീഡിയോ മറ്റൊരു അദ്ധ്യാപകൻ തന്നെയാണ് ഓൺലൈനിൻ പോസ്റ്റ് ചെയ്തത്. ചചൂരൽകൊണ്ടുള്ള ക്രൂരമായ മർദനം താങ്ങാനാവാതെ പല വിദ്യാർത്ഥികളും മോഹാലസ്യപ്പെട്ട് വീണതായും റിപ്പോർട്ടുണ്ട്. അദ്ധ്യാപകനെതിരെ ഒരു കുട്ടിയുടെ അമ്മ പൊലീസിൽ പരാതിനൽകിയെങ്കിലും പ്രാദേശിക നേതാക്കളുടെ ഇടപെടലിനെത്തുടർന്ന് അത് പിൻവലിക്കേണ്ടി വന്നു.

അദ്ധ്യാപകന്റെ ക്രൂരമായ മർദനത്തെക്കുറിച്ച് കുട്ടികൾ സ്ഥിരമായി പരാതിപ്പെടാറുണ്ടെങ്കിലും അധികൃതർ കാര്യമാക്കുന്നില്ലെന്നും പരാതിയുണ്ട്. സ്‌കൂളിലെ കായികാധ്യാപകനായ ആശിഷ് മണി തിവാരിയാണ് മർദനം കണ്ട് സഹിക്കാതെ ഇത് വീഡിയോയിൽ ഷൂട്ട് ചെയ്യുകയും ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയും ചെയ്തത്. ചെറിയ തെറ്റുകൾക്കുപോലും ക്രൂരമായ പീഡനങ്ങളാണെന്നും ആശിഷ് പറയുന്നു.

ഒരുമാസം മാത്രമാണ് ആശിഷ് സ്‌കൂളിൽ ജോലി ചെയ്തത്. ഈ വീഡിയോ പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ പുറത്താക്കി. ഇതിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ആശിഷ് ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP