Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇത്തരക്കാരെ നമ്മൾ എന്തുചെയ്യണം? രാവിലത്തെ ഓട്ടത്തിനിടെ ജോഗർ സ്ത്രീയെ ബസ്സിന് മുന്നിലേക്ക് തള്ളിയിട്ടു ; സ്ത്രീ രക്ഷപെട്ടത് ഡ്രൈവറുടെ മനസ്സാന്നിധ്യം കൊണ്ടുമാത്രം; ലണ്ടനിൽ നിന്നുള്ള ദൃശ്യങ്ങൾ കാണാം

ഇത്തരക്കാരെ നമ്മൾ എന്തുചെയ്യണം? രാവിലത്തെ ഓട്ടത്തിനിടെ ജോഗർ സ്ത്രീയെ ബസ്സിന് മുന്നിലേക്ക് തള്ളിയിട്ടു ; സ്ത്രീ രക്ഷപെട്ടത് ഡ്രൈവറുടെ മനസ്സാന്നിധ്യം കൊണ്ടുമാത്രം; ലണ്ടനിൽ നിന്നുള്ള ദൃശ്യങ്ങൾ കാണാം

ലണ്ടൻ: വെസ്റ്റ് ലണ്ടനിലാണ് സംഭവം. പുട്‌നി പാലത്തിൽ രാവിലെ ഓട്ടത്തിനിറങ്ങിയ ഒരാളാണ് ഫുട്പാത്തിൽ നിന്ന് സ്ത്രീയെ ബസിന് മുന്നിലേക്ക് തള്ളിയിട്ടത്. 33 കാരിയെ തള്ളിയിടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ വൈറലായി.

ലെയിനിലൂടെ വരികയായിരുന്ന ബസ് വെട്ടിച്ച് മാറിയതുകൊണ്ട് മാത്രമാണ് സ്ത്രീയുടെ ജീവൻ രക്ഷിക്കാനായത്. ഇക്കാര്യത്തിൽ ബസ്് ഡ്രൈവറുടെ അപാരമായ മനസ്സാന്നിധ്യത്തിന് നന്ദി പറയാതെ വയ്യ.

പരുക്കേറ്റ സ്ത്രീയെ ബസിലെ യാത്രക്കാരും, ജീവനക്കാരും ചേർന്ന് പരിചരിച്ചു. ജോഗർ 15 മിനിറ്റ് കഴിഞ്ഞ് അതേ പാതയിലൂടെ തിരിച്ചുവന്നെങ്കിലും സ്ത്രീയെ കണ്ട ഭാവം പോലും നടിച്ചില്ല. എന്തിനാണ് തന്നെ തള്ളിയിട്ടതെന്ന് സ്ത്രീ ചോദിച്ചെങ്കിലും അയാൾ പ്രതികരിക്കാൻ തയ്യാറായില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP