Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാൻ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ വീണ്ടും ഹർജി; മുൻപ് പലതവണ നിഷേധിച്ച ആവശ്യത്തെ കുറിച്ച് വാദം കേൾക്കാമെന്ന് കോടതി: കേന്ദ്രത്തിനും സംസ്ഥാനത്തിനും നോട്ടീസ് അയച്ച് കോടതി

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാൻ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ വീണ്ടും ഹർജി; മുൻപ് പലതവണ നിഷേധിച്ച ആവശ്യത്തെ കുറിച്ച് വാദം കേൾക്കാമെന്ന് കോടതി: കേന്ദ്രത്തിനും സംസ്ഥാനത്തിനും നോട്ടീസ് അയച്ച് കോടതി

ന്യൂഡൽഹി: പുതിയ വിവാദത്തിന് തുടക്കമിട്ടുകൊണ്ട് അനുഭവിച്ച് പോരുന്ന പ്രത്യേക പദവി എടുത്ത് കളയാൻ ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ വീണ്ടും ഹർജി. മുൻപ് പലതവണ നിഷേധിച്ച ഈ വിഷയത്തിൽ വാദം കേൾക്കാമെന്ന് പറഞ്ഞ സുപ്രീം കോടതി ജമ്മുകാശ്മീർ സംസ്ഥാന്തതിനും കേന്ദ്രത്തിനും ഇത് സംബന്ധിച്ച നോട്ടീസ് അയച്ചു.

കുമാരി വിജയലക്ഷ്മി ഝായാണ് ജമ്മുവിന്റെ പ്രത്യേക പദവി എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് പെറ്റീഷൻ നൽകിയത്. ആർട്ടിക്കിൾ 370 താത്ക്കാലിക പ്രൊവിഷൻ ആണെന്നും ഇതെടുത്ത് കളയണമെന്നുമാണ് വിജയലക്ഷ്മി ഢായുടെ ആവശ്യം. 1950ലാണ് ഈ താത്ക്കാലിക പ്രൊവിഷൻ നിലവിൽ വന്നതെന്നും ഇവർ പറയുന്നു. ഡൽഹി ഹൈക്കോടതിയിൽ ഇവർ സമർപ്പിച്ച ഹർജിയിൽ ഏപ്രിൽ 11ന് വിധി വന്നപ്പോൾ എതിരായതിനെ തുടർന്നാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ജെ എസ് കേഹർ, ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ചാണ് ഇതുമായി ബന്ധപ്പെട്ട വിശദീകരണം തേടി സംസ്ഥാനത്തിനും കേന്ദ്രത്തിനും നോട്ടിസ് അയച്ചത്. ഇവർ നൽകിയ പെറ്റിഷനിൽ കാശ്മീരിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന്റെ ഭാഗമായി മഹാരാജാ ഹരിസിങുമായി 1947 ഒക്ടോബർ 26നാണ് കാശ്മീരിന് പ്രത്യേക പദവി അനുവദിച്ചുകൊണ്ട് ഒപ്പുവെച്ചത്.

പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 അന്ന് താത്ക്കാലികമായാണ് കാശ്മീരിന് അനുവദിച്ച് അതിനാൽ അത് എടുത്ത് കളയണമെന്നും ആവശ്യപ്പെടുക ആയിരുന്നു. 1950 ഒക്ടോബർ 27ന് പ്രത്യേക പദവി നൽകിക്കൊണ്ട് നിയമം നിലവിൽ വരുകയും ചെയ്തു. പിന്നീട് ജമ്മൂകാശ്മീരിന് പ്രത്യേക ഭരണ ഘടന അനുവദിക്കുകയും ആിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP