Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുപ്രീം കോടതി വിധി കഴിഞ്ഞു ഏഴ് വർഷത്തിന് ശേഷം വീണ്ടും അയോധ്യ തർക്കം ചർച്ചയിലേക്ക്; രണ്ട് ദിവസത്തിനകം കോടതി പരിഗണിക്കാനിരിക്കേ പള്ളി മാറ്റി പണിയുന്നതിനെ അനുകൂലിച്ച് ഷിയാകൾ

സുപ്രീം കോടതി വിധി കഴിഞ്ഞു ഏഴ് വർഷത്തിന് ശേഷം വീണ്ടും അയോധ്യ തർക്കം ചർച്ചയിലേക്ക്; രണ്ട് ദിവസത്തിനകം കോടതി പരിഗണിക്കാനിരിക്കേ പള്ളി മാറ്റി പണിയുന്നതിനെ അനുകൂലിച്ച് ഷിയാകൾ

ന്യൂഡൽഹി: അയോധ്യ വിഷയം രണ്ട് ദിവസത്തിനകം കോടതി പരിഗണിക്കാനിരിക്കെ വീണ്ടും ഈ വിഷയം ചൂടുപിടിക്കുന്നു. അമ്പലത്തിനടുത്ത് നിന്നും പള്ളി മാറ്റി പണിയുന്നതിനെ അനുകൂലിച്ച് ഷിയാ മുസ്ലിംങ്ങൾ രംഗത്ത് എത്തിയതോടെയാണ് ഈ വിഷയം വീണ്ടും ചർച്ച ആയിരിക്കുന്നത്. അയോധ്യ വിഷയത്തിൽ സുന്നി വഖാഫ് ബോർഡിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഉത്തർപ്രദേശില ഷിയാ മുസ്ലിം വഖഫ് ബോർഡ് ചൊവ്വാഴ്ച രംഗത്ത് എത്തിയിരിക്കുന്നത്.

അമ്പലവും പള്ളിയും തമ്മിൽ അകലം ഉണ്ടാവണമെന്നും ശ്രീരാമന്റെ ജന്മദേശത്തു നിന്നും അൽപം അകലത്തിൽ പള്ളി പണിയണമെന്നുമാണ് സുപ്രീം കോടതിയോട് ഷിയാ വഖഫ് ബോർഡ് നിർദ്ദേശിച്ചത്. അമ്പലവും പള്ളിയും അടുത്തിരിക്കുന്നതാണ് പ്രശ്‌നമെന്നും ഇത് രണ്ടും തമ്മിൽ നിശ്ചിത അകലമുണ്ടായാലെ ഇപ്പോഴത്തെ പ്രശ്‌നത്തിന് പരിഹാരമാകൂ എന്നും ഇവർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

ആരാധന സമയത്ത് ഇര് സമുദായക്കാരും ലൗഡ് സ്പീക്കറുകളും മറ്റും ഉപയോഗിക്കുന്നതും ഇത് മറ്റേ വിഭാഗത്തിന്റെ ആരാധനയെ തടസ്സപ്പെടുത്തുന്നതുമൊക്കെയാണ് വഴക്കിന് കാരണം. അതിനാൽ ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാനായി ഇരു ആരാധനാ കേന്ദ്രങ്ങളും തമ്മിൽ അകലമുണ്ടാകുന്നതാണ് നല്ലതെന്നാണ് ഇവരുടെ വാദം.

മര്യാദാ പുരുഷോത്തമനായ ശ്രീരാമന്റെ ജന്മസ്ഥലത്ത് നിന്നും പള്ളി മുസ്ലിംങ്ങൾ ധാരളമുള്ള മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും ഷിയാ വിഭാഗം നൽകിയ സത്യവാങ് മൂലത്തിൽ പറയുന്നു. ഷിയാ വിഭാഗത്തിന്റെ ഈ നിലപാട് ഇവിടുത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്നും ഹിന്ദു മുസ്ലിം ഐക്യത്തിന് സഹായിക്കുമെന്നാണ് ഇപ്പോൾ കരുതുന്നത്.

ബാബറി മസ്ജിദ് ഷിയാ വഖഫിന്റെ താണെന്നും സുന്നികളുടെതല്ലെന്നും ഇവർ പറയുന്നു. പള്ളി പണിത മിർ ബാഖി ഷിയാ മുസ്ലിം ആണെന്ന് പള്ളിയുടെ അവസാനത്തെ ട്രസ്റ്റിയും ഷിയാ വിഭാഗത്തിൽപ്പെട്ടയാളാണ്. അതിനാൽ ഷിയാ വിഭാഗത്തിൽപ്പെട്ടവർക്ക് തന്നെയാണ് പള്ളിവിഷയത്തിൽ തീരുമാനം എടുക്കാൻ അധികാരം എന്നും പറഞ്ഞ ഇവർ പള്ളി അമ്പലത്തിന് അുത്ത് നിന്നും മാറ്റി പണിയണം എന്ന നിലപാടിൽ തന്നെയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP