Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊഴിൽ തേടി വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാർക്ക് ആധാർ നിഷേധിക്കുന്നത് എന്ത് മര്യാദ? പ്രവാസികളെ മൂന്നാംകിട പൗരന്മാരായി കാണുന്നത് അവസാനിപ്പിക്കാൻ സുഷമാജിക്ക് കഴിയുമോ? ദുബായിലെ ഖലീജ് ടൈംസിലെ മാധ്യമപ്രവർത്തകയും മലയാളിയുമായ നസീം ബീഗം തുടങ്ങിയ പെറ്റീഷനിൽ ഒപ്പ് വയ്ക്കാം

തൊഴിൽ തേടി വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാർക്ക് ആധാർ നിഷേധിക്കുന്നത് എന്ത് മര്യാദ? പ്രവാസികളെ മൂന്നാംകിട പൗരന്മാരായി കാണുന്നത് അവസാനിപ്പിക്കാൻ സുഷമാജിക്ക് കഴിയുമോ? ദുബായിലെ ഖലീജ് ടൈംസിലെ മാധ്യമപ്രവർത്തകയും മലയാളിയുമായ നസീം ബീഗം തുടങ്ങിയ പെറ്റീഷനിൽ ഒപ്പ് വയ്ക്കാം

ന്തിനും ഏതിനും ആധാർ വേണമെന്നിരിക്കേ വിദേശത്തേക്ക് തൊഴിൽ തേടി പോകുന്ന ഇന്ത്യക്കാർക്ക് ഇപ്പോഴും ആധാർ നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ആധാർ എന്ന അവകാശത്തിൽ നിന്ന് പ്രവാസികളെ ഇപ്പോഴും അകറ്റി നിർത്തിയിരിക്കുകയാണ്. ആധാർ ലഭിക്കണമെങ്കിൽ 180 ദിവസം തുടർച്ചയായി ഇന്ത്യയിൽ തങ്ങണമെന്ന നിബന്ധനയാണ് പ്രവാസികൾക്ക് തിരിച്ചടിയായിരിക്കുന്നത്. ഇതോടെ പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകയായ വിദേശമലയാളി നസീം ബീഗത്തിന്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിന് പെറ്റീഷൻ നൽകാൻ ഒരുങ്ങുകയാണ് പ്രവാസികൾ. നസീം ബീഗത്തിന്റെ ഈ പെറ്റീഷന് പിന്തുണയുമായി പ്രവാസികളും രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്ത് ഈ പെറ്റീഷനിൽ നിങ്ങൾക്കും ഒപ്പുവെയ്ക്കാം. 

നിലവിൽ ഇന്ത്യയിൽ സ്ഥിരമായി താമസിക്കുന്നവർക്ക് മാത്രമാണ് ആധാർ നൽകിയിരുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ പ്രത്യേക താൽപര്യത്തിൽ പ്രവാസികൾക്കും ആധാർ നിർബന്ധമാക്കുകയായിരുന്നു. ഇന്ത്യയിൽ താമസിക്കുന്നവർക്ക് ലഭിക്കുന്ന എല്ലാ പരിഗണനകൾക്കും പ്രവാസികളും അർഹരാണ് എന്ന തിരിച്ചറിവാണ് കേന്ദ്രസർക്കാരിനെ മാറിചിന്തിക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ ആധാർ കാർഡ് വേണമെങ്കിൽ തുടർച്ചയായ 180 ദിവസം സ്വന്തം രാജ്യത്ത് തങ്ങണം. ഈ നിബന്ധനയാണ് പ്രവാസികൾക്ക് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്.

വർഷത്തിൽ 30 ദിവസം മാത്രം അവധി ലഭിക്കുന്നവരാണ് ഭൂരിപക്ഷം പ്രവാസികളും എന്നിരിക്കെ ഇവർക്ക് 180 ദിവസം രാജ്യത്ത് നിൽക്കണമെന്ന നിയമം പ്രായോഗികമല്ല. പണമിടപാടുകൾ ഉൾപ്പടെയുള്ള പ്രധാനപ്പെട്ട വിനിമയങ്ങൾക്കെല്ലാം ആധാർ നിർബന്ധമാക്കിയതിനാൽ പ്രവാസികൾക്ക് ഇതിൽ നിന്നും ഒഴിഞ്ഞ് നിൽക്കാനും ആവുന്നില്ല. ഇതോടെയാണ് പ്രവാസികളായ ഇന്ത്യക്കാരെ ഏകോപിപ്പിച്ച് പെറ്റീഷനുമായി രംഗത്ത് എത്തിയിരിക്കുന്നത്.

പാൻ കാർഡില്ലാത്ത പ്രവാസികൾക്ക് ഷെയർ ട്രേഡിങ്ങോ ഇക്വിറ്റികളിൽ പണം നിക്ഷേപിക്കാനോ സാധ്യമല്ല. രാജ്യത്ത് സ്ഥലം വാങ്ങുന്ന പ്രവാസികൾക്കും പണമിടപാടുകൾ ആധാർ നിർബന്ധമാണ്. പ്രവാസികളുടെ സൗകര്യം നോക്കാതെയുള്ള കേന്ദ്രസർക്കാരിന്റെ നിലപാടുകളിൽ പ്രവാസികൾക്ക് അമർഷമുണ്ട്.

ഇതിനിടയിൽ മരണം രജിസ്റ്റർ ചെയ്യാനും ആധാർ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഒക്ടോബർ ഒന്നുമുതൽ തീരുമാനം പ്രാബല്യത്തിൽ വരും. തെറ്റായ വിവരങ്ങൾ നൽകിയുള്ള ക്രമക്കേടുകൾ അവസാനിപ്പിക്കാനാണ് പുതിയ തീരുമാനമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. ജമ്മു-കശ്മീർ, ആസാം, മേഘാലയ എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ഒക്ടോബർ ഒന്നിന് ശേഷം മരണം രജിസ്റ്റർ ചെയ്യണമെങ്കിൽ മരിച്ചയാളുടെ ആധാർ വിവരങ്ങൾ നൽകണം.

ഈ മൂന്ന് സംസ്ഥാനങ്ങളിൽ എന്ന് മുതൽ ഇത് നിർബന്ധമാകുമെന്ന് സർക്കാർ പുതിയ വിജ്ഞാപനത്തിലൂടെ അറിയിക്കും. മരണപ്പെട്ടയാളെക്കുറിച്ച് ബന്ധുക്കൾ നൽകുന്ന വിവരങ്ങൾ പലപ്പോഴും അപൂർണ്ണമായിരിക്കുമെന്നതിനാൽ രജിസ്‌ട്രേഷൻ കുറ്റമറ്റതാക്കാൻ ആധാർ സഹായിക്കുമെന്നാണ് സർക്കാറിന്റെ വിശദീകരണം. മരണപ്പെട്ടയാളുടെ തിരിച്ചറിയൽ ആവശ്യങ്ങൾക്കായി ഒട്ടനവധി രേഖകൾ ഹാജരേക്കണ്ട ആവശ്യം ഉണ്ടാവില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന രജിസ്ട്രാർ ജനറലിന്റെ ഓഫീസ് വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ഒരോ പൗരനും ഇന്ത്യയിൽ ജീവിക്കണമെങ്കിലോ മരിക്കണമെങ്കിലോ ആധാർ വേണമെന്ന് നിർബന്ധമായി.

ഈ പ്രശ്‌നങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ദുബായിലെ ഖലീജ്  ടൈംസിലെ ചീഫ് കോപ്പി എഡിറ്ററും മലയാളിയുമായ നസീം ബീഗത്തിന്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിന് പെറ്റീഷൻ നൽകാൻ തീരുമാനിച്ചത്. സമൂഹ മാധ്യമങ്ങളിൽ പെറ്റീഷന് വൻ പിന്തുണയാണ് രാജ്യത്തെ പ്രവാസികളുടെയും മറ്റുള്ളവരുടെയും ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രവാസികളെ മൂന്നാകിടക്കാരായി കാണുന്ന സർക്കാർ രീതി അവസാനിപ്പിക്കുക എന്നതാണ് പെറ്റീഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്. വിഷയത്തിൽ കേന്ദ്രമന്ത്രി സുഷ്മ സ്വരാജ് ഇടപെട്ട് വേണ്ട പരിഹാരം കാണണമെന്നാണ് പ്രവാസികളുടെ ആവശ്യം.

പ്രവാസികളെ മൂന്നാംകിട പൗരന്മാരായി കാണുന്ന സർക്കാർ നയങ്ങൾക്ക് ഇപ്പോഴും തുടരുകയാണ്. വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾക്ക് ആധാർ നിഷേധിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക കെട്ടുറപ്പിന് ഏറവും കൂടുതൽ പിൻബലം നൽകുന്നത് പ്രവാസികളുടെ പണമാണ്. എങ്കിലും അവർക്ക് രാജ്യത്ത് നൽകേണ്ട പ്രഥമ പരിഗണന പോലും നൽകാത്തത് രാജ്യമൊട്ടാകെയുള്ള പ്രവാസികളെ അവഹേളിക്കുന്നതിന് തുല്യമാണ്. പ്രവാസികളായതിന്റെ പേരിൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും ലഭിക്കേണ്ട ആധാർ കാർഡ് പോലും ഇവർക്ക് ലഭിക്കുന്നില്ല. തൊഴിൽ തേടി പോകുന്നവർക്ക് മാതൃനാട്ടിൽ ലഭിക്കേണ്ട ഒരു പരിഗണനയും രാജ്യം അവർക്ക് നൽകുന്നില്ലെന്ന പരാതി പ്രവാസികൾ വർഷങ്ങൾക്ക് മുൻപ് തന്നെ ഉയർത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP