Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉച്ചയുറക്കം മുടക്കാറില്ല; ജ്യൂസിനും പഴവർഗങ്ങൾക്കും ഒപ്പം ധാരാളം വെള്ളം കുടിക്കുന്നതും ശീലം; ജിമ്മിലെ വർക്ക് ഔട്ടിനൊപ്പം യോഗയും പ്രധാനം; കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കി ഗോതമ്പ് ഭക്ഷണം കൂടുതലായി ഉൾപ്പെടുത്തും; തമിഴിലെ താരറാണിയായി വാഴുന്ന നയൻസിന്റെ ചിട്ടകൾ ഇങ്ങനെ

ഉച്ചയുറക്കം മുടക്കാറില്ല; ജ്യൂസിനും പഴവർഗങ്ങൾക്കും ഒപ്പം ധാരാളം വെള്ളം കുടിക്കുന്നതും ശീലം; ജിമ്മിലെ വർക്ക് ഔട്ടിനൊപ്പം യോഗയും പ്രധാനം; കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കി ഗോതമ്പ് ഭക്ഷണം കൂടുതലായി ഉൾപ്പെടുത്തും; തമിഴിലെ താരറാണിയായി വാഴുന്ന നയൻസിന്റെ ചിട്ടകൾ ഇങ്ങനെ

ലയാളിയെങ്കിലും അന്യഭാഷകളിൽ നിറഞ്ഞു നിൽക്കുന്ന നയൻതാര സൗന്ദര്യത്തിന്റെ കാര്യത്തിൽ നമ്പർ വൺ ആണ്. സൗന്ദര്യവും ശരീരഭംഗിയുമെല്ലാം ഒത്തിണങ്ങിയ ഗൽമർ താരമെന്നു വിശേഷിപ്പിക്കാവുന്ന ഒരാളാണ് നയൻസ്. ഗോസിപ്പു കോളങ്ങളിലെ സ്ഥിരം സാന്നിധ്യമാണെങ്കിലും മലയാളികൾ ഉൾപ്പെടയുള്ള സിനിമാ പ്രേക്ഷകർക്ക് എപ്പോഴും നടിയോടുള്ള ആരാധനയ്ക്ക് കുറവൊന്നും വന്നിട്ടില്ല,

ഒരു പതിറ്രാണ്ടിലധികമായി താരറാണിയായി തിളങ്ങുന്ന നയൻസിന്റെ വിജയരഹസ്യങ്ങളിൽ ഒന്നാണ് തെളിമങ്ങാത്ത സൗന്ദര്യം. മലയാളത്തിലെ സൗന്ദര്യ രാജാവായ മമ്മൂട്ടിയെ പോലെ നയൻസും തന്റെ സൗന്ദര്യം കാത്ത് സൂക്ഷിക്കാൻ ചില ചിട്ടകൾ പിന്തുടർന്ന് പോരുന്നുണ്ട്.ജിമ്മിലെ വർക്കൗട്ട് ഒരിക്കലും മുടക്കാറില്ല. ഏത് കഥാപാത്രത്തിനും യോജിക്കുന്ന തരത്തിൽ ശരീരം രൂപപ്പെടണമെങ്കിൽ വർക്കൗട്ട് ചെയ്;തേ മതിയാകൂയെന്ന പക്ഷക്കാരിയാണ് നയൻതാര. കൂടാതെ ബോഡി ഫിറ്റ്‌നസിന് പേഴ്‌സണൽ ട്രെയിനറെയും വച്ചിട്ടുണ്ട്.

ഇതിനൊപ്പം ഭക്ഷണത്തിന്റെ കാര്യത്തിലും കാര്യമായ ചില ചിട്ടകളുണ്ട്. ഗോതമ്പുഭക്ഷണമാണ് കൂടുതലും കഴിക്കുന്നത്. ഭക്ഷണത്തിന്റെ അളവിൽ മിതത്വം പാലിക്കാറുണ്ട്. കൊഴുപ്പുകൂടുതലുള്ള ഭക്ഷണം ഒഴിവാക്കും.എന്നാൽ ലൊക്കേഷനുകളിൽ കിട്ടുന്ന ഭക്ഷണം കഴിക്കുന്നയാളാണ് നയൻസ്. പ്രത്യേക മെനുവൊന്നും കൊടുക്കാറില്ലത്രേ. ജ്യൂസും പഴവർഗങ്ങളും ധാരാളമായി കഴിക്കും. മനസ് കൂടുതൽ ശാന്തമാക്കാൻ യോഗ ചെയ്യുന്നുണ്ട്.

ധാരാളം വെള്ളം കുടിക്കുന്നതും നന്നായി ഉറങ്ങുന്നതും സൗന്ദര്യരഹസ്യങ്ങളിൽ പെടും. എട്ടുമണിക്കൂർ ഉറങ്ങും.അതിൽ വിട്ടുവീഴ്ചയില്ല. നയൻസിന്റെ ചിട്ടകളുടെ കൂട്ടത്തിൽ ഉച്ചയുറക്കവും പ്രാധാനമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP