Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു കോടി രൂപയും ഇന്നോവ കാറും കോടികൾ വിലമതിക്കുന്ന ഭൂമിയും നൽകി കെട്ടിച്ചയച്ചിട്ടും ആർത്തി തീരാതെ നിരന്തരം പീഡിപ്പിച്ചു; നവവധുവിന്റെ തൂങ്ങി മരണത്തിലേക്ക് നയിച്ചത് ഭർത്താവിന്റെ തീരാത്ത പണക്കൊതി; വെമ്പായത്ത് നിന്നും ഒരു ദുരന്ത ജീവിത കഥ

ഒരു കോടി രൂപയും ഇന്നോവ കാറും കോടികൾ വിലമതിക്കുന്ന ഭൂമിയും നൽകി കെട്ടിച്ചയച്ചിട്ടും ആർത്തി തീരാതെ നിരന്തരം പീഡിപ്പിച്ചു; നവവധുവിന്റെ തൂങ്ങി മരണത്തിലേക്ക് നയിച്ചത് ഭർത്താവിന്റെ തീരാത്ത പണക്കൊതി; വെമ്പായത്ത് നിന്നും ഒരു ദുരന്ത ജീവിത കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായം ഗാന്ധിനഗർ ജാസ്മിൻ മൻസിലിൽ റോഷന്റെ ഭാര്യ സൽഷയെ (20) ഭർതൃഗൃഹത്തിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേർന്നുള്ള മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഈ കേസിലാണ് ഭർത്താവ് റോഷൻ പിടിയിലാകുന്നത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് അറസ്റ്റുണ്ടായത്. കേസിൽ രണ്ടാം പ്രതിയായ ഇയാളുടെ അമ്മ നസിയ ഒളിവിലാണ്. റോഷനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.

ആറ്റിങ്ങൽ അവനവഞ്ചേരി ബാഷാ ഡെയ്ലിൽ ഷാനവാസ്-സലീന ദമ്പതികളുടെ മകളാണ് സൽഷ. കഴിഞ്ഞ ഏപ്രിൽ 23നായിരുന്നു. റോഷനും സൽഷയും തമ്മിലുള്ള നിക്കാഹ്. ആഡംബര പൂർണ്ണമായിരുന്നു വിവാഹം. സാമ്പത്തികമായി ഉന്നത സ്ഥിതിയിലാണ് റോഷന്റെയും സൽഷയുടേയും കുടുംബം. സൽഷയുടെ മരണത്തിനു പിന്നിൽ റോഷന്റെ പീഡനമാണെന്നാണ് ബന്ധുക്കൾ പറയുന്നത്. വലിയ സുഹൃത്ത് ബന്ധങ്ങളുള്ള റോഷൻ വിവാഹത്തിന് മുമ്പെന്ന പോലെ കറങ്ങി നടക്കുകയും രാത്രി വൈകി മാത്രം വീട്ടിലെത്തുന്നതും സൽഷയെ വല്ലാതെ വിഷമിപ്പിച്ചു. ഗൾഫിൽ പിതാവിനൊപ്പം ബിസിനസ് രംഗത്തുണ്ടായിരുന്നപ്പോഴും റോഷൻ സുഖലോലുപതയ്ക്ക് നടുവിലായിരുന്നു.

സ്ത്രീധനം എന്ന പേരിൽ കോടികളാണ് ഷാനവാസ് തന്റെ മരുമകന് നൽകിയത്. ഒരു കിലോ സ്വർണം, ഇന്നോവ കാർ, കോടികൾ വില മതിക്കുന്ന ഭൂമി ഇവയെല്ലാം നൽകിയിട്ടും റോഷന്റെയോ വീട്ടുകാരുടയോ മനസ് നിറഞ്ഞില്ല. മധുവിധുനാളുകൾ മായുംമുൻപ് റോഷന്റെയും വീട്ടുകാരുടെയും സ്വഭാവത്തിൽ കാര്യമായ മാറ്റം വന്നു. സൽഷ ചെയ്യുന്നത് എന്തും അവർക്ക് കുറ്റമായി തോന്നുവാൻ തുടങ്ങി. ഭർത്താവ് മാത്രമല്ല അയാളുടെ മാതാവും സൽഷയെ മാനസികമായി ദ്രോഹിക്കുവാൻ തുടങ്ങി. ഇതാണ് മരണ കാരണവും. സുഖസൗകര്യങ്ങൾ കൊണ്ട് നിറഞ്ഞ ആ വീട്ടിൽ പല ദിവസങ്ങളും സൽഷ പട്ടിണിയിൽ ആയിരുന്നു.

റോഷന്റെ ഈ അവഗണന സൽഷക്ക് സഹിക്കാനായില്ല. ഇതിനിടയിൽ സ്ത്രീധനത്തെച്ചൊല്ലിയും റോഷനും ബന്ധുക്കളും സൽഷയോട് കലഹം തുടങ്ങി. സ്വന്തം വീട്ടിൽ പോകണമെന്ന ആഗ്രഹത്തിനും റോഷൻ വിലക്കേർപ്പെടുത്തിയതായി ബന്ധുക്കൾ പറയുന്നു. സൽഷ ഇക്കാര്യങ്ങൾ മാതാപിതാക്കളിൽ നിന്നും മറച്ചെങ്കിലും അടുത്ത സുഹൃത്തായ യുവതിയോട് താൻ അനുഭവിക്കുന്ന വേദന പങ്കുവച്ചിരുന്നു. ഇതാണ് നിർണ്ണായകമായത്. ഒറ്റനോട്ടത്തിൽ ആത്മഹത്യയെന്ന് തോന്നുംവിധത്തിലാണ് മൃതദേഹം കാണപ്പെട്ടതെങ്കിലും വീട്ടുകാരും നാട്ടുകാരും സംശയം ഉന്നയിച്ച സാഹചര്യത്തിൽ പോസ്റ്റുമോർട്ടം നടത്തിയത്.

മകൾ അകാരണമായി ആത്മഹത്യ ചെയ്യില്ലെന്നാണ് സൽഷയുടെ മാതാപിതാക്കളുടെ വെളിപ്പെടുത്തൽ. അവളെ ആരെങ്കിലും അപായപ്പെടുത്തിയതോ ശാരീരികമാനസിക പീഡനം സഹിക്കാനാകാതെ മരണംവരിച്ചതോ ആകാമെന്നാണ് അവരുടെ നിഗമനം. ടോപ്പും പാന്റും ധരിച്ച് കട്ടിലിൽ കാൽപാദം മുട്ടി നിൽക്കുന്ന നിലയിലായിരുന്നു സൽഷയുടെ മൃതദേഹം. ആത്മഹത്യാക്കുറിപ്പോ ജീവനൊടുക്കുന്നതിന്റെ സൂചനകളോ മാതാപിതാക്കൾക്കോ അടുത്ത സുഹൃത്തുക്കൾക്കോ നൽകാതെ സൽഷ മരണത്തിന്റെ വഴി തെരഞ്ഞെടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP