Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിമാനം പറത്താൻ പൃഥ്വിരാജ്; ചിത്രീകരണം പൂർത്തിയായ വിമാനത്തിന്റെ പോസ്റ്റർ പൃഥ്വിരാജ് പുറത്ത് വിട്ടു; സ്വയം വിമാനം നിർമ്മിച്ച് പറപ്പിച്ച ഭിന്നശേഷിക്കാരനായ സജി തോമസിനെയാണ് പൃഥ്വി ചിത്രത്തിൽ അവതരിപ്പിക്കുന്നത്

വിമാനം പറത്താൻ പൃഥ്വിരാജ്; ചിത്രീകരണം പൂർത്തിയായ വിമാനത്തിന്റെ പോസ്റ്റർ പൃഥ്വിരാജ് പുറത്ത് വിട്ടു; സ്വയം വിമാനം നിർമ്മിച്ച് പറപ്പിച്ച ഭിന്നശേഷിക്കാരനായ സജി തോമസിനെയാണ് പൃഥ്വി ചിത്രത്തിൽ അവതരിപ്പിക്കുന്നത്

പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം വിമാനത്തിന്റെ ചിത്രീകരണം പൂർത്തിയായി. താരം തന്നെയാണ് ഫേസ്‌ബുക്കിൽ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററും പൃഥ്വി പങ്കുവച്ചു. നവാഗതനായ പ്രദീപ് നായർ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, സ്വയം വിമാനം നിർമ്മിച്ച് പറപ്പിച്ച ഭിന്നശേഷിക്കാരനായ തൊടുപുഴക്കാരൻ സജി തോമസിനെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിമാനം.

മംഗലാപുരത്തിനടുത്തുള്ള ഒരു ഗ്രാമമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഡൽഹിയും മറ്റൊരു ലൊക്കേഷനാണ്. പന്ത്രണ്ട് കോടിയോളം മുതൽമുടക്കിൽ ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വി വിമാനം പറത്തുന്ന രംഗങ്ങളുമുണ്ടാകുമെന്നാണ് സൂചന. വിമാനവും അതിന്റെ പറക്കലും പ്രമേയമാക്കിയുള്ള ഒരു പ്രണയ ചിത്രമാണ് വിമാനം. പുതുമുഖം ദുർഗാ കൃഷ്ണയാണ് നായിക. സുധീർ കരമന, നെടുമുടി വേണു, പ്രവീണ, ലെന, മേജർ രവി, അശോകൻ, കുഞ്ചൻ, നിസാർ അഹമ്മദ്, അനാർക്കലി, ഗിന്നസ് പക്രു എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഗോപിസുന്ദറാണ് സംഗീതം നൽകുന്നത്. മാജിക് ഫ്രെയിംസിനായി ലിസ്റ്റിൻ സ്റ്റീഫൻ ചിത്രം നിർമ്മിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP