Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരും കാണാൻ വരേണ്ടെന്ന് ദിലീപ് പറഞ്ഞിട്ടും അമ്മ മാത്രം കേട്ടില്ല; അഴിക്കുള്ളിലായ മകനെ കാണാൻ അമ്മ സരോജം ആലുവ സബ് ജയിലിലെത്തി; ഒപ്പം വരാൻ കാവ്യയും മീനാക്ഷിയും സന്നദ്ധത അറിയിച്ചിട്ടും വേണ്ടെന്ന് പറഞ്ഞു; സഹോദരൻ അനൂപിനൊപ്പമെത്തി ജയിലിൽ പ്രവേശിച്ചു

ആരും കാണാൻ വരേണ്ടെന്ന് ദിലീപ് പറഞ്ഞിട്ടും അമ്മ മാത്രം കേട്ടില്ല; അഴിക്കുള്ളിലായ മകനെ കാണാൻ അമ്മ സരോജം ആലുവ സബ് ജയിലിലെത്തി; ഒപ്പം വരാൻ കാവ്യയും മീനാക്ഷിയും സന്നദ്ധത അറിയിച്ചിട്ടും വേണ്ടെന്ന് പറഞ്ഞു; സഹോദരൻ അനൂപിനൊപ്പമെത്തി ജയിലിൽ പ്രവേശിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: മക്കൾ എത്ര തെറ്റു ചെയ്തു എന്നു പറഞ്ഞാലും അത് വിശ്വാസിക്കാത്തവരാണ് മാതാപിതാക്കൾ. പെറ്റവയറിന്റെ ആധി എപ്പോഴും സ്വന്തം മക്കൾ തെറ്റു ചെയ്യില്ലെന്ന് വിശ്വസിക്കാനാണ് താൽപ്പര്യപ്പെടാറ്. കേരള ജനതയ്ക്ക് മുമ്പിൽ വില്ലൻ പരിവേഷമാണ് നടൻ ദിലീപിനുള്ളത്. എന്നാൽ, മകൻ തെറ്റുകാരനല്ലെന്ന് ഇപ്പോഴും വിശ്വസിക്കുന്ന ഒരാളുണ്ട്. അത് താരരാജാവിന്റെ അമ്മ സരോജം തന്നെയാണ്. മകൻ തെറ്റുകാരനല്ലെന്ന് വിശ്വസിക്കുന്ന ആ മാതാവ് ആലുവ സബ് ജയിലിൽ എത്തി മകനെ കണ്ടു.

റിമാൻഡു തടവുകാരനായി ആലുവ സബ് ജയിലിൽ കഴിയുന്ന മകനെ സരോജം കണ്ടിട്ട് ഒരു മാസത്തോളമായി. കേസും ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ചുമെല്ലാം അമ്മ അറിയുന്നുണ്ടായിരുന്നു. എന്നാൽ, തെറ്റേത് ശരിയേത് എന്ന വേവലാതി നോക്കാതെ മകൻ തെറ്റുകാരനല്ലെന്ന് വിശ്വസിച്ച് വീട്ടിൽ പ്രാർത്ഥനുകളുമായി കഴിച്ചു കൂട്ടിയ അമ്മ സരോജം ഇന്ന് ഉച്ചയോടെയാണ് ആലുവ സബ് ജയിലിൽ എത്തി മകനെ കണ്ടത്. കേസിൽ ജാമ്യം കിട്ടാതെ നീണ്ടു പോകുന്ന സാഹചര്യത്തിലാണ് നടൻ മകനെ കാണാനുള്ള താൽപ്പര്യം അവർ പ്രകടിപ്പിച്ചത്.

ദിലീപിന്റെ സഹോദരൻ അനൂപിനൊപ്പം ഉച്ചകഴിഞ്ഞ് 3.25 ഓടെയാണ് ഇവർ സബ് ജയിലിൽ എത്തിയത്. ദിലീപ് അറസ്റ്റിലായി ഒരു മാസം പിന്നിട്ട സാഹചര്യത്തിലാണ് താരത്തിന്റെ അമ്മ സബ് ജയിലിൽ എത്തിയിരിക്കുന്നത്. ദിലീപിന്റെ സഹോദരീ ഭർത്താവ് സൂരജും സബ് ജയിലിൽ എത്തിയെങ്കിലും അകത്തേക്ക് പ്രവേശിച്ചില്ല. ഇതിനു മുമ്പ് സഹോദരൻ അനൂപ് അല്ലാതെ മറ്റ് അടുത്ത ബന്ധുക്കളൊന്നും ദിലീപിനെ സന്ദർശിക്കാൻ എത്തിയിരുന്നില്ല. അമ്മയോടും മകൾ മീനാക്ഷിയോടും ഭാര്യ കാവ്യാ മാധവനോടും തന്നെ കാണാൻ വരരുതെന്ന് ദിലീപ് നിർദ്ദേശിച്ചതായാണ് വിവരം.

എന്നാൽ ദിലീപിന്റെ ജയിൽ വാസം നീളുന്ന സാഹചര്യത്തിൽ അമ്മ മകനെ കാണാൻ എത്തുകയായിരുന്നു. ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലാകുന്നത്. ഇതിനു ശേഷം ദിലീപിനെ മൂന്നു തവണ കോടതി റിമാൻഡ് ചെയ്തിരുന്നു. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ദിലീപ് ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും രണ്ടു തവണയും കോടതി ഹർജി തള്ളുകയായിരുന്നു.
ഇതേത്തുടർന്ന് ദിലീപിനായി കേസ് വാദിച്ചിരുന്ന അഡ്വ. രാംകുമാറിനെ മാറ്റി രാമൻപിള്ള അസോസിയേറ്റ്സിനെ കേസേൽപിച്ചു. രാമൻപിള്ള അസോസിയേറ്റ്സ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കോടതി ഹർജി പരിഗണിക്കാനിരിക്കൊണ് അമ്മയുടെ സന്ദർശനം.

അതേസമയം ദിലീപിന് ജാമ്യം ലഭിക്കുന്ന സാഹചര്യമൊഴിവാക്കാൻ അന്വേഷണ സംഘം കുറ്റപത്രം നേരത്തേ സമർപ്പിക്കാനും നീക്കം നടത്തുന്നുണ്ട്. ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കുന്നെന്നാണറിയുന്നത്. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്‌ച്ചത്തേക്ക് മാറ്റിയിരുന്നു. ഇന്നലെയാണ് ഹൈക്കോടതിയിൽ ദിലീപ് വീണ്ടും ജാമ്യാപേക്ഷ നൽകിയത്. തനിക്ക് പൾസർ സുനിയുമായി യാതൊരു മുഖപരിചയം പോലുമില്ലെന്നും ദിലീപ് സമർപ്പിച്ച ഹർജയിൽ പറയുന്നു. അഡ്വക്കേറ്റ് രാമൻ പിള്ള മുഖേന സമർപ്പിച്ച ഹർജിയിൽ സിനിമാ മേഖലയെ വെട്ടിലാക്കുന്ന ഗുരുതര ആരോപണങ്ങളും ദിലീപ് ഉന്നയിച്ചിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ പൾസർ സുനിയുമായി തനിക്ക് മുഖ പരിചയം പോലുമില്ലെന്ന് പറയുന്ന ദിലീപ് ഇപ്പോൾ നടക്കുന്നതെല്ലാം കെട്ടി ചമച്ച കഥകളാണെന്നാണ് പറയുന്നത്. തനിക്കെതിരെ മലയാള സിനിമയിൽ നടന്ന വമ്പൻ ഗൂഢാലോചനയുടെ ഭാഗമാണ് അറസ്റ്റ് എന്നും ദിലീപ് ആരോപിക്കുന്നു. തനിക്കെതിരെ ഗൂഢാലോചന നടത്തിയത് മലയാളസിനിമയിലെ പ്രമുഖരാണെന്നും അഡ്വക്കേറ്റ് രാമൻ പിള്ള നൽകിയ ഹർജിയിൽ പറയുന്നു. ഇവർ മാധ്യമങ്ങളെയും രാഷ്ട്രീയക്കാരെയും പൊലീസിനെയും വരെ അതിനായി സ്വാധീനിച്ചതായും ദിലീപ് പറയുമ്പോൾ രാമൻ പിള്ള മുഖേന സമർപ്പിച്ച ഹർജിയിൽ നിറയുന്നത് മുഴുവൻ മലയാള സിനിമയിലെ തുറന്ന പോരാണ്.

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ ഗൂഢാലോചനയിൽ അറസ്റ്റിലായ നടൻ ദിലീപ് ജയിലിൽ നിന്നും പുറത്തിറക്കാൻ തന്നെ ഉറപ്പിച്ചാണ് അദ്ദേഹത്തിന്റെ വക്കാലത്ത് ഏറ്റെടുത്ത പുതിയ അഭിഭാഷകൻ അഡ്വ. രാമൻ പിള്ള. അതിന് വേണ്ടി അന്വേഷണ സംഘത്തിനെയും സംസ്ഥാന പൊലീസ് മേധാവിയെയും സംശയത്തിന്റെ നിഴലിൽ നിർത്തിയാണ് പിള്ള വക്കീൽ കരുക്കൾ നീക്കുന്നത്. കേസിൽ തനിക്കെതിരെ ഉന്നത ഗൂഢാലോചന നടന്നു എന്ന് ദിലീപ് തുടക്കം മുതൽ പറയുന്ന വാദത്തിന്റെ ചുവടു പിടിച്ചാണ് വക്കീൽ തന്ത്രങ്ങൾ മെനയുന്നത്. ഈ തന്ത്രങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുന്നതാണ് ദിലീപിന്റെ ജാമ്യ ഹർജി. അതുകൊണ്ട് തന്നെ വെള്ളിയാഴ്ച ജാമ്യ ഹർജിയിൽ പ്രോസിക്യൂഷൻ എടുക്കുന്ന നിലപാട് ശ്രദ്ധേയമാകും.

ദിലീപ് ജയിലിൽ ആയതോടെ ഷൂട്ടിങ് കഴിഞ്ഞതും വരാനിരിക്കുന്നതുമായ നിരവധി സിനിമകൾ പ്രതിസന്ധിയിലാണ്. 50 കോടിയോളം സിനിമകൾ ഇതിനായി മുടക്കിയിട്ടുണ്ട്. പൊലീസ് നടത്തിയ അന്വേഷണവുമായിതാൻ താൻ പൂർണ്ണമായി സഹകരിച്ചു. ഈ അവസരത്തിൽ തനിക്ക് ജാമ്യം നൽകണമെന്നും ഹർജിയിൽ പറയുന്നു. അതിനിടെ, ദിലീപ് ജയിലിലായിട്ട് വ്യാഴാഴ്ച ഒരു മാസം തികഞ്ഞു. അപ്രതീക്ഷിതമായിട്ടായിരുന്നു കഴിഞ്ഞ മാസം പത്തിന് രാത്രി താരം അഴിക്കകത്തായത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിനു പിന്നിലെ ഗൂഢാലോചനയുടെ സൂത്രധാരൻ ദിലീപാണെന്നറിഞ്ഞ മലയാളികൾക്ക് വിശ്വസിക്കാവുന്നതിനപ്പുറമായിരുന്നു ആ വാർത്ത. ഇതോടെ ദിലീപിന് വേണ്ടി ജയ് വിളിച്ച ജനം ഒന്നടങ്കം താരത്തിനെ കൂവുന്ന കാഴ്‌ച്ചയായിരുന്നു.

ദിലീപിനെ കുടുക്കിയതിന് പിന്നിൽ മഞ്ജു വാര്യർ എന്ന തിയറിയാണ് അഡ്വ. രാമൻ പിള്ള മുന്നോട്ടു വെക്കുന്നത്. ഈ വാദത്തെ സാധൂകരിക്കാൻ വേണ്ടി മഞ്ജുവും കേസിന്റെ അന്വേഷണത്തിൽ മുഖ്യ ചുമതലക്കാരിയായിരുന്ന എഡിജിപി സന്ധ്യയുമായുള്ള ബന്ധത്തെയും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി. ദിലീപിന്റെ മുൻഭാര്യ എന്ന നിലയിൽ മഞ്ജുവിന് ദിലീപിനോട് കടുത്ത എതിർപ്പുണ്ടെന്നും. മഞ്ജുവിന് പിന്നിൽ പരസ്യ ഏജൻസി ഉടമ ശ്രീകുമാര മേനോനാണെന്നത് അടക്കമുള്ള കാര്യങ്ങളാണ് അദ്ദേഹം കോടതിയിൽ ദിലീപിന് വേണ്ടി നൽകിയ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഇത് കൂടാതെ ഡിജിപി ലോക്‌നാഥ് ബഹ് റയേയും പ്രതിരോധത്തിലാക്കുന്ന ആരോപണങ്ങൾ രാമൻ പിള്ള ഉന്നയിച്ചിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി സന്ധ്യക്ക് നടി മഞ്ജുവാര്യരുമായി അടുത്ത ബന്ധമാണുള്ളത്. കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ മഞ്ജു വാര്യർ ഗൂഢാലോചന ആരോപിച്ചു. ചോദ്യം ചെയ്യുന്ന സമയത്ത് ശ്രീകുമാർ മേനോന് എതിരെ താൻ നടത്തിയ പരാമർശങ്ങൾ എഡിജിപി സന്ധ്യ റെക്കോഡ് ചെയ്തില്ല. ആ സമയത്ത് വിഡിയോ ക്യാമറ ഓഫ് ചെയ്യാൻ നിർദ്ദേശം നല്കി. ഇങ്ങനെ പോകുന്നു ദിലീപിന്റെ ജാമ്യ ഹർജിയിലെ ആരോപണങ്ങൾ. ജാമ്യഹർജിയിൽ പൊലീസിനെതിരെയും ശക്തമായ വിമർശനമുണ്ട്. കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് താൻ പരാതി നൽകിയതു വൈകിയാണെന്ന പൊലീസിന്റെ വാദം തെറ്റാണ്.

പൾസർ സുനിയുടെ കത്ത് കിട്ടിയ അന്നുതന്നെ വാട്സാപ്പിലൂടെ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു കൈമാറിയെന്നാണ് ജാമ്യഹർജിയിൽ ദിലീപിന്റെ വാദം. എന്നാൽ കത്തുകിട്ടി 20 ദിവസം വൈകിയാണു പൊലീസിൽ പരാതി നൽകിയതെന്നാണു പ്രോസിക്യൂഷന്റെ വാദം. ബെഹ്‌റയുടെ പേഴ്‌സണൽ ഫോണിലേക്ക് വാട്‌സ് ആപ്പ് വഴി സുനി നൽകിയ ഭീഷണി സന്ദേശം കൈമാറിയെന്നുമാണ് ദിലീപ് പറയുന്നത്. പൾസർ സുനിയുടെ കത്തിൽ പറയാത്ത ബ്ലാക് മെയിലിങ് തുകയായ രണ്ടു കോടിയെ സംബന്ധിച്ചും ദിലീപ് ജാമ്യാപേക്ഷയിൽ വിശദീകരിച്ചു. ഫോണിൽ വിളിച്ചപ്പോഴാണു രണ്ടു കോടി രൂപ സുനി ആവശ്യപ്പെട്ടത്. പരാതിയിൽ തുക ഉൾപ്പെടുത്താൻ കാരണവുമിതാണെന്ന് ജാമ്യഹർജിയിൽ വിശദീകരിക്കുന്നു.

ജയിലിൽനിന്ന് പൾസർ സുനി, നാദിർഷയെ വിളിച്ച വിവരം അന്നുതന്നെ ഡിജിപി ലോക്നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നുവെന്നാണ് ദിലീപ് വാദിക്കുന്നത്. ഏപ്രിൽ 10 നാണ് ബെഹ്‌റയെ വിളിച്ചത്. ഫോൺ സംഭാഷണം അടക്കം ബെഹ്‌റയുടെ പേഴ്‌സണൽ വാട്‌സ്ആപ് നമ്പരിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്. പൾസർ സുനി നാദിർഷയെ വിളിച്ച വിവരം മറച്ചുവച്ചുവെന്ന പൊലീസിന്റെ വാദം തള്ളിയിരിക്കുകയാണ് ദിലീപ്. പൾസർ സുനി ഫോൺ വിളിച്ച കാര്യം ദിലീപ് ദിവസങ്ങളോളം മറച്ചുവച്ചുവെന്നാണ് പൊലീസിന്റെ വാദം. രണ്ടാഴ്ചയ്ക്കു ശേഷമാണ് ദിലീപ് പരാതി നൽകിയതെന്നും പൊലീസ് ഉന്നയിച്ചിരുന്നു. പൊലീസിന്റെ ഈ വാദത്തെ പ്രതിരോധത്തിലാക്കുന്നതാണ് ദിലീപിന്റെ ജാമ്യാപേക്ഷയിലെ വെളിപ്പെടുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP