Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബി സി സി ഐ എന്നാൽ ദൈവമൊന്നുമല്ലല്ലോ; യാചിക്കുകയല്ല; ജീവിതോപാധിയാണ് ഞാൻ തിരിച്ചു ചോദിക്കുന്നതെന്ന് ശ്രീശാന്തിന്റെ ട്വീറ്റ്

ബി സി സി ഐ എന്നാൽ ദൈവമൊന്നുമല്ലല്ലോ; യാചിക്കുകയല്ല; ജീവിതോപാധിയാണ് ഞാൻ തിരിച്ചു ചോദിക്കുന്നതെന്ന് ശ്രീശാന്തിന്റെ ട്വീറ്റ്

മുംബൈ: ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ പോകാനുള്ള ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് തീരുമാനത്തിനെതിരേ ശക്തമായ ട്വീറ്റിലൂടെയാണ് ശ്രീശാന്ത് മറുപടി പറയുന്നത്. ബി സി സി ഐ എന്നാൽ ദൈവമൊന്നുമല്ലല്ലോ, ഞാൻ യാചിക്കുകയല്ല, എന്റെ ജീവിതോപാധിയാണ് തിരിച്ചു ചോദിക്കുന്നത്. ഞാൻ വീണ്ടും കളിക്കും എന്നാണ് ശ്രീശാന്ത് പ്രതികരിക്കുന്നത്

2013 ഐ.പി.എൽ വാതുവെപ്പ് കേസിനെ തുടർന്നായിരുന്നു താരത്തിന് വിലക്കേർപ്പെടുത്തിയത്. എന്നാൽ പിന്നീട് 2015 ൽ ശ്രീയെ കേസിൽ നിന്നും ഡൽഹി ഹൈക്കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ അപ്പോഴും താരത്തിന് മേലുള്ള വിലക്ക് എടുത്ത് മാറ്റാൻ ബി.സി.സി.ഐ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് കേരള ഹൈക്കോടതിയാണ് കഴിഞ്ഞ ദിവസം ശ്രീശാന്തിന്റെ വിലക്ക് നീക്കിയത്. ഡൽഹി കോടതി കേസിൽ വെറുതെ വിട്ടതിനാൽ ഉടനെ തന്നെ വിലക്ക് നീക്കണമെന്നായിരുന്ന കേരള ഹൈക്കോടതിയുടെ വിധി.

എന്നാൽ കേസിൽ അപ്പീൽ പോകാനാണ് ബി.സി.സി.ഐയുടെ തീരുമാനം. ഇതിനെതിരെയാണ് ഇപ്പോൾ ശ്രീശാന്ത് രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. ശ്രീശാന്തിനെ കളിക്കാൻ അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല എന്ന നിലപാട് ഹൈക്കോടതി വിധിയെത്തിയതോടെ മലയാളിയും ബി സിസി ഐ വൈസ് പ്രസിഡന്റുമായ ടി സി മാത്യുവും തിരുത്തിയിരുന്നു കേരള ഹൈക്കോടതി വിധി വന്നതോടെ കേരളക്രിക്കറ്റ് അസോസിയേഷൻ ശ്രീശാന്തിനെ കളിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി സി സി ഐയ്ക്ക് കത്തയച്ചിരുന്നു.
തന്റെ ജീവിതമാണ് തിരിച്ചു തരാൻ ആവശ്യപ്പെടുന്നതെന്നു പറഞ്ഞ താരം ബി.സി.സി.ഐ ദൈവമല്ലെന്നും താൻ കളിക്കളത്തിലേയ്ക്ക് തിരിച്ചു വരുമെന്നും ഉറപ്പിച്ചു പറയുന്നു. വാതുവെപ്പിനെ തുടർന്ന് ടീമിൽ നിന്ന് പുറത്താവുകയും തുടർന്ന് ശക്തമായി തന്നെ തിരിച്ചു വരികയും ചെയ്ത പാക് താരം മുഹമ്മദ് ആമിറിനെയാണ് താൻ മാതൃകയാക്കുന്നതെന്ന് നേരത്തെ ശ്രീശാന്ത് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP