Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇൻസ്റ്റാന്മെന്റ് വ്യവസ്ഥയിൽ സാധനവുമായി എത്തുന്നവരെ സൂക്ഷിക്കുക; പുളിക്കീഴിൽ മെത്തക്കച്ചവടത്തിന് എത്തിയവർ അമ്മൂമ്മ അകത്തേക്ക് പോയപ്പോൾ മുറ്റത്ത് നിന്ന ഒന്നര വയസുകാരന്റെ മാല കവർന്നു; നാട്ടുകാർ കണ്ടപ്പോൾ കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞു; പൊലീസ് പിന്തുടർന്ന് പിടികൂടിയത് മാവേലിക്കര സ്വദേശികളെ

ഇൻസ്റ്റാന്മെന്റ് വ്യവസ്ഥയിൽ സാധനവുമായി എത്തുന്നവരെ സൂക്ഷിക്കുക; പുളിക്കീഴിൽ മെത്തക്കച്ചവടത്തിന് എത്തിയവർ അമ്മൂമ്മ അകത്തേക്ക് പോയപ്പോൾ മുറ്റത്ത് നിന്ന ഒന്നര വയസുകാരന്റെ മാല കവർന്നു; നാട്ടുകാർ കണ്ടപ്പോൾ കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞു; പൊലീസ് പിന്തുടർന്ന് പിടികൂടിയത് മാവേലിക്കര സ്വദേശികളെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: നേരം വെളുത്താലുടൻ മെത്ത, കർട്ടൻ, ചവിട്ടി, സെറ്റികവർ എന്നിങ്ങനെയുള്ള വസ്തുക്കളുമായി വീടുവീടാന്തരം കയറി ഇറങ്ങുന്നവരെ സൂക്ഷിക്കുക. ഇക്കൂട്ടരിൽ ഏറെയും മോഷണവും പിടിച്ചു പറിയും പീഡനവും തൊഴിലാക്കിയവരെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരത്തിലൊരു സംഘം തിരുവല്ലയ്ക്ക് സമീപം പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിലെ ഒന്നര വയസുകാരന്റെ മാല കവർന്നു. നാട്ടുകാർ നൽകിയ ലക്ഷണങ്ങൾ വച്ച് പിന്തുടർന്ന പൊലീസ് മൂന്നംഗ സംഘത്തെ കൈയോടെ പിടികൂടി.

മാന്നാർ കുരട്ടിശ്ശേരിൽ വിഷവർശ്ശേരിക്കര പരവഴിയിൽ വീട്ടിൽ ഷാഹുൽ ഹമീദ് (49), പാവുക്കര ചാപ്രയിൽ പുത്തൻവീട്ടിൽ സിജെ സലിം (30), കാർത്തികപ്പള്ളി ആറാട്ടുപുഴ കള്ളിക്കടുമുറിയിൽ പടീറ്റെതിൽ വീട്ടിൽ അബ്ദുൾ കലാം (40) എന്നിവരാണ് അറസ്റ്റിലായത്. കടപ്രയിൽ കഴിഞ്ഞ ദിവസം രാവിലെ 10.30നാണ് സംഭവം നടന്നത്. ഒമ്നി വാനിൽ മെത്തയുമായി വീടുകളിൽ വിൽപ്പന നടത്തുന്ന സംഘം കടപ്രയിലെ ഒരു വീട്ടിലെത്തിയപ്പോൾ ഒന്നര വയസുള്ള കുട്ടി, മുത്തശ്ശിക്കൊപ്പം വീടിന്റെ വരാന്തയിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. കുട്ടിക്ക് ബിസ്‌കറ്റ് എടുക്കാൻ മുത്തശ്ശി അകത്തേക്ക് പോയ തക്കത്തിന് കുഞ്ഞിന്റെ കഴുത്തിൽ കിടന്ന ഒരു പവന്റെ മാല പൊട്ടിച്ചെടുത്ത് സംഘം കടന്നുകളയുകയായിരുന്നു.

സംഘം തിരികെ പോകുന്നതിനിടെ റോഡിലൂടെ വന്ന പെൺകുട്ടി ഇവരുടെ പക്കൽ മാല കണ്ടതോടെ റോഡരുകിലെ പുല്ലിനിടയിൽ സംഘം മാല ഉപേക്ഷിച്ച് പോയി. കുഞ്ഞിന്റെ മാല കാണാതായതോടെ മുത്തശ്ശിയുടെ ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രതികളുടെ അടയാള വിവരങ്ങൾ മനസ്സിലാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ സൈക്കിൾമുക്കിനു സമീപത്ത് നിന്നും രാത്രിയോടെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഡിവൈ.എസ്‌പി ചന്ദ്രശേഖരപിള്ളയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സിഐ രാജപ്പൻ റാവുത്തർ, എസ്.ഐ മാരായ മോഹൻബാബു, സലിമോൻ ഫിലിപ്പ്, സിവിൽ പൊലീസ് ഓഫിസർമാരായ ഫിലിപ്പ്, മധു സുരേഷ്, ഷാഡോ പൊലീസുകാരായ അജി, വിത്സൻ, ഹരി, സുജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP