Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉഴവൂർ വിജയന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു; ഐജി ശ്രീജിത്തിന് അന്വേഷണ ചുമതല

ഉഴവൂർ വിജയന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു; ഐജി ശ്രീജിത്തിന് അന്വേഷണ ചുമതല

മറുനാടൻ ബ്യൂറോ

തിരുവനന്തപുരം: ഉഴവൂർ വിജയന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തിന് ഡിജിപി ഉത്തരവിറക്കി. എൻസിപി ജനറൽ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് അന്വേഷണം. ഐജി ശ്രീജിത്തിനാണ് അന്വേഷണച്ചുമതല.

എൻസിപിയുടെ കോട്ടയം ജില്ല കമ്മിറ്റിക്ക് വേണ്ടി പ്രവർത്തകയായ റജി സാംജി നൽകിയ പരാതിയിലാണ് തുടർനടപടി സ്വീകരിക്കാൻ ഡിപിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. മരണത്തിന് മുൻപ് കേരള അഗ്രോ ഇൻഡസ്ട്രീസ് ചെയർമാൻ സുൾഫിക്കർ മയൂരി ഉഴവൂരിനെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് മരണത്തിലെത്തിച്ചതെന്നുമാണ് പരാതി.

ഈ സംഭാഷണം അൽപ്പം കടുത്തതായിരുന്നു. ഈ സംഭാഷണത്തിൽ പതിവില്ലാതെ ഉഴവൂർ ദേഷ്യത്തിൽ സ്വരമുയർത്തി സംസാരിക്കുന്നത് കേട്ടു.അദ്ദേഹം അങ്ങനെ ശബ്ദം ഉയർത്തി സംസാരിക്കുന്നയാളല്ല. താനൊരു ഹൃദ്രോഗിയാണ് എന്നും ഫോണിൽ ഉഴവൂർ സംസാരിച്ചു. ഈ സംഭവത്തിന് ശേഷം കിടങ്ങൂരുള്ള ആശുപത്രിയിൽ എത്തിച്ച് ബിപി എല്ലാം നോക്കി തിരികെ പോന്നു.

എന്നാൽ കുടുംബത്തെച്ചേർത്തുന്നയിച്ച ആരോപണങ്ങൾ അദ്ദേഹത്തെ മാനസികമായി തളർത്തിയിരുന്നു. ഉഴവൂരിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കാൻ പാർട്ടിയിൽ നിന്ന് ശ്രമം ഉണ്ടായിരുന്നു എന്നും സന്തതസഹചാരിയായ സതീഷ് കല്ലക്കോട് പറഞ്ഞു.

മരണത്തിന് മുൻപ് സുൾഫിക്കർ മയൂരി ഉഴവൂർ വിജയനെ മാനസിക സമ്മർദ്ദത്തിലാക്കിയെന്ന വാർത്തകൾ പുറത്ത് വന്ന സാഹചര്യത്തിൽ, കോട്ടയത്ത് എൻസിപി ജില്ലാ കമ്മിറ്റി ചേർന്ന് മരണത്തിൽ ദുരൂഹതയുണ്ടെന്ന പ്രമേയം പാസാക്കി. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ജില്ലാ കമ്മിറ്റി പരാതിയും നൽകി.

എൻസിപിയിലെ പ്രശ്നങ്ങളിൽ മനംനൊന്ത് പാർട്ടി നേതൃസ്ഥാനങ്ങൾ ഉപേക്ഷിക്കാൻ അടുത്തിടെ അന്തരിച്ച ഉഴവൂർ വിജയൻ തയ്യാറെടുത്തിരുന്നതായി സതീഷാണ് വെളിപ്പെടുത്തിയത്.അവസാന കാലത്ത് ഉഴവൂർ മനപ്രയാസത്തിലായിരുന്നു എന്നും പാർട്ടിയിലെ നേതാക്കൾ കുടുംബത്തെ ചേർത്തുന്നയിച്ച ആരോപണങ്ങൾ അദ്ദേഹത്തെ തളർത്തിയെന്നും സതീഷ് കല്ലങ്കോട് വെളിപ്പെടുത്തിയിരുന്നു.

ഇതിനിടെ ഉഴവൂരിന്റെ ഭാര്യ ചന്ദ്രമണി കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പിന്തുണയ്ക്ക് നന്ദി അറിയിക്കാൻ പോയതാണെന്ന് ഉഴവൂരിന്റെ കുടുംബം അറിയിച്ചു. ഏതായാലും പാർട്ടി നേതാക്കൾ തന്നെ വാദിയും പ്രതിയുമായ ഈ കേസ് എൻസിപി സംസ്ഥാനഘടകത്തിൽ വലിയ പൊട്ടിത്തെറിക്ക് കാരണമാകും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP