Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിദ്രക്ക് ശേഷം ചെന്നൈയിൽ ഒളിവിൽ കഴിഞ്ഞു; ആപത്ത് ഘട്ടങ്ങളിൽ കൂടെനിന്ന ഉറ്റസുഹൃത്ത് ജിഷ്ണുവിന്റെ മരണം മനസ് തകർത്തു;തെറ്റുക്കാരനാണെങ്കിൽ അവനെ ശിക്ഷിച്ചൊളു എന്ന് അമ്മ പറയാൻ കാരണം ഇതാണ്; സിദ്ധാർഥ് ഭരതൻ തുറന്നടിക്കുന്നു

നിദ്രക്ക് ശേഷം ചെന്നൈയിൽ ഒളിവിൽ കഴിഞ്ഞു; ആപത്ത് ഘട്ടങ്ങളിൽ കൂടെനിന്ന ഉറ്റസുഹൃത്ത് ജിഷ്ണുവിന്റെ മരണം മനസ് തകർത്തു;തെറ്റുക്കാരനാണെങ്കിൽ അവനെ ശിക്ഷിച്ചൊളു എന്ന് അമ്മ പറയാൻ കാരണം ഇതാണ്; സിദ്ധാർഥ് ഭരതൻ തുറന്നടിക്കുന്നു

നിദ്ര എന്ന ആദ്യ സംവിധാന സംരംഭം ഒരു ഭീകര അനുഭവമണ് സിദ്ധാർഥിന് നൽകിയത്. ചിത്രം പുറത്തിറങ്ങിയതിന് ശേഷം ചെന്നൈയിലെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിലെന്ന പോലെ കഴിയേണ്ടി വന്നു. ഈ ഘട്ടങ്ങളിലെല്ലാം താങ്ങായി കൂടെ നിന്ന ഉറ്റ സുഹൃത്ത് ജിഷ്ണുവിന്റെ അസുഖ വിവരവും പിന്നീടുള്ള മരണവും മനസ് തകർത്തു. നടിയെ അക്രമിച്ച കേസിലും സിദ്ധർഥിന്റെ പേര് വരാനുള്ള കാരണവും സിദ്ധാർഥ് വിശദീകരിക്കുന്നു. വനിതക്ക് നൽകിയ അഭിമുഖത്തിലാണ് സിദ്ധർഥ് ഭരതന്റെ പ്രതികരണം.

നിദ്ര തന്ന ഭീകരമായ അനുഭവത്തിനു ശേഷം ഞാൻ ചെന്നൈയിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ എന്ന പോലെ കഴിയുകയായിരുന്നു. അപ്പോൾ ജിഷ്ണു ബിസിനസ്സ് പരിപാടികളുമായി ചെന്നൈയിലുണ്ട്. അവൻ എല്ലാ ദിവസവും കാണാൻ വരും. ഞങ്ങൾ ഒരുമിച്ചു കൂടും. ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വന്ന് ഒരു രണ്ട് മാസം കഴിഞ്ഞപ്പോൾ കാൻസറാണെന്നും പറഞ്ഞുള്ള ജിഷ്ണുവിന്റെ വാടസ് ആപ്പ് മെസേജ് കണ്ടു. അവൻ സ്ഥിരം ഇത്തരം തമാശകൾ ഇറക്കാറുള്ളതുകൊണ്ട് ഞാനത് വിശ്വസിച്ചില്ല. പക്ഷെ അവൻ സീരിയസായപ്പോൾ കാര്യം മനസ്സിലായി. അതോടെ മനസ്സ് വല്ലാതെ ഉലഞ്ഞു പോയി. ഒരു അടിക്ക് പുറകെ അടുത്തത് എന്നപോലെ തകർന്നു. അപ്പോഴും വാട്സ് ആപ്പിൽ പൊട്ട തമാശകൾ അയച്ച് അവനുമായി എല്ലാ ദിവസവും സംസാരിച്ചുകൊണ്ടിരുന്നു. അതിനിടയിൽ 'ചന്ദ്രേട്ടൻ എവിടെയാ' സിനിമ റെഡിയായി. ജിഷ്ണുവിനെ അതിൽ അഭിനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നെ അവൻ മരിച്ചെന്ന് സോഷ്യൽ മീഡിയിൽ വാർത്ത ഇറങ്ങി. അത് കണ്ടപ്പോൾ മനസ് വല്ലാതെ വിഷമിച്ചിരുന്നു. പ്രതികരിക്കാൻ തൽപര്യമില്ലാത്തതുകൊണ്ട് അന്ന് പ്രതികരിച്ചില്ല. അപ്പോഴാണ് ആക്‌സിഡന്റ് ഉണ്ടായത്. ഭേദമായപ്പോൾ ജിഷ്ണു വീട്ടിൽ വന്ന് കണ്ടു. സാരമില്ല എല്ലാം ശരിയാകുമെന്ന് ജിഷ്ണു തോളിൽ തട്ടി പറഞ്ഞു. നമ്മൾ ഒരുമിച്ച് അടുത്ത പടം ചെയ്യുമെന്ന് ജിഷ്ണുവിന് മറുപടിയും കൊടുത്തു. പക്ഷെ ഇത്ര പെട്ടെന്ന് അവൻ പോകമെന്ന് കരുതിയില്ല, ഒരു വെള്ളിയാഴ്ചയാണ് അവൻ മരിക്കുന്നത്. തിങ്കളഴ്ച മുതൽ അയക്കുന്ന മെസേജുകൾക്ക് മറുപടി വരാതിരുന്നപ്പോൾ തന്നെ പേടിച്ചിരുന്നു. ഫഹദാണ് മരണവാർത്ത അറിയിക്കുന്നത്. ജിഷ്ണു എന്ന് മാത്രമെ ഞാൻ കേട്ടുള്ളു. അപ്പോഴേക്കും നെഞ്ചിൽ നിന്നെന്തോ ഇറങ്ങിപ്പോയത് പോലെ വേദനയായി. ഫഹദ് തന്നെ വീട്ടിൽ വന്ന് ജിഷ്ണുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവനെ കാണുന്നത് വരെ പിടിച്ച് നിന്നു. പക്ഷെ ആകിടപ്പ് കണ്ടപ്പോൾ നിയന്ത്രിക്കാനായില്ല.

നടിയെ ആക്രമിച്ച കേസിലും സിദ്ധാർഥിന്റെ പേര് വന്നിരുന്നു. ഇതിനുള്ള കാരണവും സിദ്ധാർഥ് അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. എന്റെ അസിസ്റ്റന്റ് ഡയറക്ടറെ ഏതോ സംശയത്തിന്റെ പേരിൽ പൊലീസ് ചോദ്യം ചെയാൻ കൊണ്ടുപോയിരുന്നു. ആ സമയത്ത് ഞാനിവിടെ ഉണ്ടല്ലോ അത്ര വലിയ സംശയമുണ്ടായിരുന്നെങ്കിൽ എന്നെയും ചോദ്യം ചെയ്തേനെ. അവനോട് സംസാരിച്ചപ്പോൾ തന്നെ പൊലീസിനു മനസ്സിലായി ഞങ്ങൾക്കാർക്കും ഇതുമായിട്ട്് ഒരു ബന്ധമില്ല എന്ന്. പിന്നെ ആരാണ് ഇതിലേക്ക് എന്റെ പേര് വലിച്ചിഴച്ച് കഥയുണ്ടാക്കിയതെന്ന് അറിയില്ല. ഞാനങ്ങനെയൊന്നും ചിന്തിക്കുക പോലുമില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് തെറ്റുക്കാരനാണെങ്കിൽ അവനെ ശിക്ഷിച്ചൊളു എന്ന് അമ്മ പറഞ്ഞതും.

എന്റെ നിദ്ര യിലും അച്ഛന്റെ നിദ്രയിലും അമ്മ ചെയ്തത് ഓരേ വേഷമാണ്. ഒന്ന് ഭർത്താവിന്റെ സംവിധാനത്തിലും മറ്റൊന്ന് മകന്റെ കൂടെയും. എന്റെ പരിമിതമായ അറിവിൽ ഇങ്ങനെ ഒരേ കഥാപാത്രം 30വർഷത്തിനു ശേഷം വീണ്ടും അവതരിപ്പിച്ച നടി ലോക സിനിമയിൽ തന്നെയില്ല. സിനിമയിൽ അമ്മ വേണമെന്നത് എന്റെ ആവശ്യമാണ്. വീട്ടിലെ അമ്മയുടെ രീതികളും ദേഷ്യപ്പെടലുകൾക്കും എനിക്ക് നന്നായി അറിയാം. അതുകൊണ്ട് സീൻ പറഞ്ഞുകൊടുക്കുമ്പോൾ പണ്ടൊരിക്കൽ അമ്മ എന്നോട് പറഞ്ഞില്ലേ അതുപോലെയങ്ങ് പറഞ്ഞാൽ മതിയെന്നാണ് ഞാൻ പറഞ്ഞുകൊടുക്കാറുള്ളത്. സ്‌ക്രിപ്റ്റ് കിട്ടുമ്പോഴെ ഞാൻ ആലോചിക്കും ഇതിൽ അമ്മയുടെ റോൾ എവിടെയാണെന്ന്. ചന്ദ്രേട്ടനിൽ വിലാസിനി എന്ന ക്യാരക്ടർ വന്നപ്പോൾ ഞാൻ മനസ്സിൽ ഉറപ്പിച്ചു ഇത് അമ്മയെ ഏൽപിക്കുന്നതായിരിക്കും നല്ലത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP