Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്ലീസ്,വന്ദേമാതരം ഒരുവരിയെങ്കിലും പാടൂ സർ! ബ..ബ്ബ..ബ്ബ..വച്ച് മന്ത്രി....ചാനൽ ചർച്ചയിൽ ദേശീയ ഗീതം ഒരു വരി പോലും പാടാനറിയാതെ നാണം കെട്ട് ബിജെപി മന്ത്രി; ദേശസ്‌നേഹത്തിന്റെ മേനി നടിക്കുന്നവർ സ്വന്തം പാർട്ടിക്കാരെ വന്ദേമാതരം പഠിപ്പിക്കണമെന്ന് ട്രോളടിച്ച് സോഷ്യൽ മീഡിയ

പ്ലീസ്,വന്ദേമാതരം ഒരുവരിയെങ്കിലും പാടൂ സർ! ബ..ബ്ബ..ബ്ബ..വച്ച് മന്ത്രി....ചാനൽ ചർച്ചയിൽ ദേശീയ ഗീതം ഒരു വരി പോലും പാടാനറിയാതെ നാണം കെട്ട് ബിജെപി മന്ത്രി; ദേശസ്‌നേഹത്തിന്റെ മേനി നടിക്കുന്നവർ സ്വന്തം പാർട്ടിക്കാരെ വന്ദേമാതരം പഠിപ്പിക്കണമെന്ന് ട്രോളടിച്ച് സോഷ്യൽ മീഡിയ

മറുനാടൻ ബ്യൂറോ

മുംബൈ: അടുത്തിടെ ബൃഹന്മുംബൈ മുൻസിപ്പൽ തകോർപ്പറേഷൻ മുംബൈയിലെ എല്ലാ സ്‌കൂളുകളിലും വന്ദേമാതരം നിർബന്ധമാക്കി ഉത്തരവ് ഇറക്കിയിരുന്നു. ഇതിന് ബിജെപിയും പിന്തുണയുമായി രംഗത്തെത്തി. മഹാരാഷ്ട്രയിലെ എല്ലാ സ്‌കൂളുകളിലും വന്ദേമാതരം നിർബന്ധമാക്കണമെന്ന ആവശ്യമായിരുന്നു ബിജെപി ഉയർത്തിയത്. സ്‌കൂളുകളിലും ഓഫീസുകളിലും വന്ദേമാതരം നിർബന്ധമാക്കിയ മദ്രാസ് ഹൈക്കോടതിയുടെ ചുവട് പിടിച്ചായിരുന്നു ഈ നീക്കം.

ദേശസ്‌നേഹം ഊട്ടിയുറപ്പിക്കാൻ ദേശീയ ഗീതാലാപനം നിർബന്ധമാക്കണമെന്ന് വാശി പിടിക്കും മുമ്പേ സ്വന്തം പാർട്ടിക്കാരെ അത് പാടാൻ ബിജെപി പഠിപ്പിക്കട്ടെയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഉയരുന്ന ആവശ്യം. കാരണം മറ്റൊന്നുമല്ല, ദേശീയ മാധ്യമമായ ഇന്ത്യ ടുഡെ ചാനൽ സംഘടിപ്പിച്ച ഒരു ചർച്ചയിൽ, വന്ദേമാതരം പാടാൻ കഴിയാതെ ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി മന്ത്രി നാണം കെട്ടു.

ഉത്തർപ്രദേശിലെ ന്യൂനപക്ഷ ക്ഷേമസഹമന്ത്രി ബൽദേവ് സിങ് ഔലാഖാണ് താരം. ഷോയുടെ അവതാരൻ ബൽദേവിനോട് വന്ദേമാതരം ചൊല്ലാൻ ആവശ്യപ്പെട്ടപ്പോൾ എല്ലാ ഇന്ത്യക്കാർക്കും വന്ദേമാതരം അറിയാമെന്ന് പറഞ്ഞ് തടിതപ്പുകയായിരുന്നു മന്ത്രി.

തുടർച്ചയായി അവതാരകൻ ആവശ്യപ്പെട്ടെങ്കിലും ഓരോരോ കാരണങ്ങൾ പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞ് മാറുകയായിരുന്നു. തനിക്ക് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ടെന്നും മന്ത്രി പ്രതികരിച്ചു. ഒരുഘട്ടത്തിൽ ഗാനം ഒരു പേപ്പറിൽ എഴുതിത്ത്ത്ത്ത്തരാനും മന്ത്രി ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യദിനത്തിൽ ഉത്തർപ്രദേശിലെ എല്ലാ മദ്രസകളിലും ആഘോഷങ്ങൾ സംഘടിപ്പിക്കണമെന്നും അത് വീഡിയോയിൽ റെക്കോർഡ് ചെയ്യണമെന്നും യോഗി ആദിത്യനാഥ് സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.

വന്ദേമാതരം നിർബന്ധമായി ആലപിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ന്യൂനപക്ഷ ക്ഷേമമന്ത്രി ലക്ഷ്മി നാരായണൻ ചൗധരിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളണമെന്ന് സഹമന്ത്രിയായ ബൽദേവ് ആവശ്യപ്പെട്ടിട്ടുണ്ട്.

ആഘോഷപരിപാടികൾ റെക്കോർഡ് ചെയ്യാൻ ഞങ്ങൾ മദ്രസകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലൂടെ എല്ലാ മദ്രസകളും ഉത്തരവ് പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കഴിയും. ഏതെങ്കിലും മദ്രസകൾ ആഘോഷിച്ചിട്ടില്ലെങ്കിൽ അവർക്കെതിരെ നടപടി കൈക്കൊള്ളും. ഇതായിരുന്നു ബൽദേവിന്റെ വാക്കുകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP