Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്യൂബ് ലൈറ്റ് എന്ന ചിത്രത്തിന്റെ പരാജയം; വിതരണക്കാരന് ഉണ്ടായ നഷ്ടം പരിഹരിക്കാൻ മുന്നിട്ടിറങ്ങി സൽമാൻ ഖാൻ; മഹാരാഷ്ട്രയിലെ വിതരണക്കാരന് നടൻ മടക്കി നൽകിയത് 32 കോടി

ട്യൂബ് ലൈറ്റ് എന്ന ചിത്രത്തിന്റെ പരാജയം; വിതരണക്കാരന് ഉണ്ടായ നഷ്ടം പരിഹരിക്കാൻ മുന്നിട്ടിറങ്ങി സൽമാൻ ഖാൻ; മഹാരാഷ്ട്രയിലെ വിതരണക്കാരന് നടൻ മടക്കി നൽകിയത് 32 കോടി

ജ്രംഗി ബായ്ജാനിനു ശേഷം കബീർ ഖാൻ - സൽമാൻ ഖാൻ ടീം ഒന്നിച്ച സിനിമയായിരുന്നു ട്യൂബ് ലൈറ്റ്. സൽമാന്റെ വമ്പൻ ഹിറ്റായ സുൽത്താന് ശേഷം എത്തിയ ചിത്രം എന്നാൽ ബോക്‌സ് ഓഫീസിൽ തകർന്നടിഞ്ഞു. ചിത്രം തിയേറ്ററുകളിൽ നിന്നും പരാജയപ്പെട്ട് പിൻവാങ്ങിയതോടെ വിതരണക്കാരുടെ നഷ്ടം നികത്താനായി ഒടുവിൽ സൽമാൻ ഖാൻ നേരിട്ടിറങ്ങിയിരിക്കുകയാണ്.

ഇതിന്റെ ഭാഗമായി ചിത്രത്തിന്റെ മഹാരാഷ്ട്രയിലെ വിതരണക്കാരായിരുന്ന എൻ.എച്ച് സ്റ്റുഡിയോസിന്റെ ഉടമ ശ്രേയാൻസ് ഹിരാവത്തിന്് സൽമാൻ ഖാൻ നഷ്ടത്തിന്റെ പകുതി നൽകിയെന്നും റി്‌പ്പോർട്ടുണ്ട്. 32. 5 കോടിയാണ് സൽമാൻ ഹിരാവത്തിന് നൽകിയത്. ട്യൂബ്‌ലൈറ്റുമായി ബന്ധപ്പെട്ട് വിതരണക്കാർക്കുണ്ടായ നഷ്ടം താൻ പരിഹരിക്കുമെന്ന് സൽമാൻ ജൂണിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ടൈഗർ സിന്ദാഹെ എന്ന ഷൂട്ടിങ് തിരക്കുകൾ കാരണമാണ് ഇത്രയും താമസമുണ്ടായതെന്ന് സൽമാൻ ഖാനുമായി അടുത്തവൃത്തങ്ങൾ വിശദീകരിച്ചു.

എന്തായാലും സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നീ സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ പോലും വൻ പരാജയമടയുകയാണ് ബോളിവുഡിൽ. സൽമാൻഖാന്റെ ട്യൂബ് ലൈറ്റ് ബോക്‌സ് ഓഫീസിൽ ബോംബ് ആയതിന് പിന്നാലെ, ഷാരൂഖും അനുഷ്‌ക ശർമ്മയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ജബ് ഹാരി മെറ്റ് സെജാലും' ബോക്സ്ഓഫീസിൽ ചലനമൊന്നും ഉണ്ടായില്ല.

ഷാരൂഖ് ഖാൻ ചിത്രം 'ജബ് ഹാരി മെറ്റ് സെജാലും' വിതരണത്തിനെടുത്തിരിക്കുന്നത് എൻഎച്ച് സ്റ്റുഡിയോസാണ്. 50 കോടിയോളം നഷ്ടമാണ് കിങ് ഖാന്റെ പുതിയ ചിത്രം വിതരണക്കാരന് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് കണക്ക്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP