Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോഷ്ടിക്കുന്ന ദൃശ്യങ്ങൾ എസ്‌ഐ ഫേസ്‌ബുക്കിൽ ഇട്ടതോടെ ടെൻഷനടിച്ചു ചാകാറായ കുട്ടിക്കള്ളൻ ചോരകൊണ്ട് എഴുതിയ മാപ്പ് സഹിതം മോഷണ വസ്തുക്കൾ എല്ലാം ഉടമക്ക് തിരിച്ചു നൽകി; ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിക്കാനും കേസിൽ നിന്ന് പിന്മാറി തന്റെ ജീവിതം രക്ഷിക്കണമെന്നും അപേക്ഷിച്ചു കള്ളന്റെ കത്ത്

മോഷ്ടിക്കുന്ന ദൃശ്യങ്ങൾ എസ്‌ഐ ഫേസ്‌ബുക്കിൽ ഇട്ടതോടെ ടെൻഷനടിച്ചു ചാകാറായ കുട്ടിക്കള്ളൻ ചോരകൊണ്ട് എഴുതിയ മാപ്പ് സഹിതം മോഷണ വസ്തുക്കൾ എല്ലാം ഉടമക്ക് തിരിച്ചു നൽകി; ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിക്കാനും കേസിൽ നിന്ന് പിന്മാറി തന്റെ ജീവിതം രക്ഷിക്കണമെന്നും അപേക്ഷിച്ചു കള്ളന്റെ കത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മോഷ്ടിച്ച് ശേഷം പണം മാത്രമെടുത്ത് സർട്ടിഫിക്കറ്റുകൾ ഉടമസ്ഥന് അയച്ചു നൽകിയ നല്ലവരായ കള്ളന്മാരുടെ കഥകൾ ഇടയ്ക്ക് മലയാളികൾ കേട്ടിട്ടുണ്ടു. ഇത്തരക്കാരെ നന്മ നിറഞ്ഞ കള്ളന്മാരായി നാം വാഴ്‌ത്താറുമുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയുടെ പ്രിയങ്കരനായ ഒരു കള്ളൻ പിറവിയെടുത്തിരിക്കയാണ്. തിരുവനന്തപുരത്ത് കല്ലമ്പലത്തെ വീട്ടിൽ മോഷണം നടത്തിയപ്പോൾ സിസി ടി വിയിൽ ദൃശ്യങ്ങൾ പതിഞ്ഞു. ഈ ദൃശ്യങ്ങൾ ഫേസ്‌ബുക്ക് പോസ്റ്റഇലൂടെ വൈറലായതോടെ ചൊര കൊണ്ട് മാപ്പെഴുതിയാണ് മോഷ്ടാവിന്റെ കുമ്പസാരം.

പുതുശ്ശേരിമുക്ക് സ്വദേശി നിസാമിന്റെ വീട്ടിൽ മോഷണം നടത്തിയ ചെറുപ്പക്കാരനാണ്, സിസിടിവിയിൽ പതിഞ്ഞ മോഷണദൃശ്യം പൊലീസ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെ ടെൻഷനടിച്ചു 'നന്നായത്.' ആഡംബര വസ്തുക്കളും വിലപിടിപ്പുള്ള ചെരിപ്പുകളും മറ്റും മോഷണം പോയെന്നു പൊലീസിൽ പരാതി നൽകിയ നിസാം ഒപ്പം സിസിടിവി ദൃശ്യവും കൈമാറിയതാണു വഴിത്തിരിവായത്. കല്ലമ്പലം എസ്‌ഐ ബി.കെ.അരുൺ ഫേസ്‌ബുക്കിലിട്ട ദൃശ്യങ്ങൾ പ്രചരിച്ചതോടെ മോഷ്ടാവിന് ഇരിക്കപ്പൊറുതിയില്ലാതായി.

ചോരയിലെഴുതിയ ക്ഷമാപണത്തിനൊപ്പം, മോഷ്ടിച്ച ചെരിപ്പുകളും മറ്റു സാധനങ്ങളും രണ്ടു ദിവസങ്ങൾക്കു ശേഷം കക്ഷി നിസാമിന്റെ വീടിനു മുന്നിൽ കൊണ്ടുവച്ചു. താൻ പഠിക്കുന്ന പയ്യനാണെന്നും ജീവിതം തകർക്കരുതെന്നും പൊലീസ് പിടിച്ചാൽ മറ്റു കേസുകളിലും പ്രതിയാക്കുമെന്നുമാണു കത്തിൽ.

ഫേസ്‌ബുക് പോസ്റ്റ് പിൻവലിക്കണമെന്നും ടെൻഷൻ കാരണം ചാകാറായെന്നും കത്തിൽ പറയുന്നു. മോഷണം പോയ സാധനങ്ങളെല്ലാം കേടുപാടുകൂടാതെ തിരികെ കിട്ടിയ സന്തോഷത്തിലാണു പരാതിക്കാരൻ. കള്ളന്റെ അപേക്ഷയെ തുടർന്ന് കേസ് തുടരുമോ എന്ന കാര്യമാണ് ഇനി അറിയേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP