Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാസിങ് ഔട്ട് ചെയ്യുന്ന 357 വനിത കോൺസ്റ്റബിൾമാരിൽ അഞ്ച് പേർ എഞ്ചിനിയറിങ് ബിരുദധാരികൾ; എൺപത്തഞ്ച് പേർ ബിരുദാനന്തര ബിരുദം നേടിയവർ; പത്താം ക്ലാസ് അടിസ്ഥാന യോഗ്യത മാത്രം വേണ്ട കോൺസ്റ്റബിൾമാരിൽ ഏറെയും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർ

പാസിങ് ഔട്ട് ചെയ്യുന്ന 357 വനിത കോൺസ്റ്റബിൾമാരിൽ അഞ്ച് പേർ എഞ്ചിനിയറിങ് ബിരുദധാരികൾ; എൺപത്തഞ്ച് പേർ ബിരുദാനന്തര ബിരുദം നേടിയവർ; പത്താം ക്ലാസ് അടിസ്ഥാന യോഗ്യത മാത്രം വേണ്ട കോൺസ്റ്റബിൾമാരിൽ ഏറെയും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർ

തൃശൂർ രാമവർമപുരം പൊലീസ് അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി തിങ്കളാഴ്ച പുറത്തിറങ്ങുന്ന 357 കോൺസ്റ്റബിൾമാരിൽ ഏറെയും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർ. അഞ്ചോളം പേർ ബിടെക് ബിരുദധാരികളാണ്. എൻപത്തഞ്ച് പേരോളം ബിരുദാനന്തര ബിരുദം നേടിയവരും. ഉന്നത വിദ്യാഭ്യാസം നേടിയ കോൺസ്റ്റബിൾമാരാകും ഇനി കേരളത്തിന്റെ നിയമം കൈകാര്യം ചെയ്യുക.

കേരള പൊലീസിൽ കോൺസ്റ്റബിളാകാൻ അടിസ്ഥാന യോഗ്യത എസ്എസ്എൽസി മാത്രം മതിയെന്നിരിക്കെ നാളത്തെ പാസിങ് ഔട്ട് പരേഡിലൂടെ പുറത്തിറങ്ങുന്ന 357 വനിത കോൺസറ്റബിൾമാരിൽ ഏറെപേരും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. പുറത്തിറങ്ങുന്നവരിൽ 85 പേർ ബിരുദാനന്തര ബിരുദം നേടിയവരും അഞ്ച് പേർ ബിടെക് ബിരുദധാരികളുമാണ്. 195 പേർക്ക് ബിരുദമുണ്ട്. ഡിഫാം നേടിയ ഒരാളും ഡിപ്ലോമയുള്ള ആറ് പേരുമുണ്ട്. പതിമൂന്ന് പേർ ഐടിഐ പാസായവരാണ്. കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്, നിംഹാൻസ് എന്നിവയിൽ പരിശീലനം നേടിയ ഇവർ കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ പ്രത്യേക പരിശീലനം നേടിയിട്ടുള്ളവരാണ്. ഡ്രൈവിങ്, കമ്പ്യൂട്ടർ, നീന്തൽ, യോഗ, കരാട്ടെ, ആയോധനം എന്നിവയിലും പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മറ്റ് ഉയർന്ന തസ്തികയിലേക്കുള്ള അവസരങ്ങൾ കേരളത്തിൽ കുറവായതിനാലാണ് ഇവരെ ഏത് പരീക്ഷയും എഴുതാൻ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ കുറഞ്ഞ വിദ്യാഭ്യസ യോഗ്യതയുള്ളവർക്ക് അവരുടെ യോഗ്യതക്ക് അർഹമായ ജോലികൾ കിട്ടുന്നില്ല എന്ന ആക്ഷേപവുമുണ്ട്. കേരളത്തിൽ പത്താം ക്ലാസ് മാത്രം അടിസ്ഥാന യോഗ്യതയായി വേണ്ട സർക്കാർ സർവീസുകളിലേക്ക് നടക്കുന്ന പരീക്ഷകൾ എഴുതുന്നതിൽ കൂടുതലും എഞ്ചിനിയറിങ് ബിരുദധാരികളാണ്. പിഎസ്‌സി കോച്ചിങ് ക്ലാസുകളിലും ഇപ്പോൾ കൂടുതലായി എത്തുന്നത് ബിടെക് ബിരിദധാരികളാണ്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ സർക്കാരിന്റെ ഏറ്റവും കുറഞ്ഞ തസ്തികയിലേക്ക് വരെ ഏത് ജോലി ചെയ്യാനും തയ്യാറായി എത്തുമ്പോൾ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യയുള്ളവർക്ക് അർഹതപ്പെട്ട ജോലികൾ അവർക്ക് നഷ്ടമാകുകയും ചെയ്യുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP