Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'വിരട്ടൽ ഇങ്ങോട്ട് വേണ്ട'; സ്ത്രീകൾക്കെതിരെ ആരുടെ ഭാഗത്ത് നിന്ന് നീതി നിഷേധമുണ്ടായാലും ഇടപെടും; പി സി ജോർജ്ജിന് മറുപടിയുമായി വനിതാകമ്മീഷൻ അധ്യക്ഷ; ജോർജിന്റെ പരാമർശം പദവി മറന്നുള്ളതെന്നും എ സി ജോസഫൈൻ

'വിരട്ടൽ ഇങ്ങോട്ട് വേണ്ട'; സ്ത്രീകൾക്കെതിരെ ആരുടെ ഭാഗത്ത് നിന്ന് നീതി നിഷേധമുണ്ടായാലും ഇടപെടും; പി സി ജോർജ്ജിന് മറുപടിയുമായി വനിതാകമ്മീഷൻ അധ്യക്ഷ; ജോർജിന്റെ പരാമർശം പദവി മറന്നുള്ളതെന്നും എ സി ജോസഫൈൻ

തിരുവനന്തപുരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ അവഹേളിച്ച് പ്രസ്താവന നടത്തിയ പി സി ജോർജ്ജ് എംഎൽഎക്കെതിരെ വനിതാ കമ്മീഷൻ അധ്യക്ഷ വീണ്ടും. ജോർജ്ജിനെതിരെ കേസെടുക്കുമെന്ന് വനിതാ കമ്മീഷൻ അറിയിച്ചപ്പോൾ അതിനെയും അവഹേളിച്ചാണ് എംഎൽഎ പ്രതികരിച്ചത്. ഇതോടെയാണ് എം സി ജോസഫൈൻ മറുപടിയുമായി എത്തിയത്. പിസി ജോർജിന്റെ വിരട്ടൽ വനിതാ കമ്മീഷനോട് വേണ്ടെന്ന് ജോസഫൈൻ പ്രതികരിച്ചു.

പിസി ജോർജിന്റെ പരാമർശം പദവി മറന്നുള്ളതാണ്.നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വനിതാകമ്മീഷൻ പ്രവർത്തിക്കുന്നത്. ആരെയും ശിക്ഷിക്കുകയോ തൂക്കികൊല്ലാൻ വിധിക്കുകയോ ചെയ്യുന്ന സ്ഥാപനമല്ല വനിതാ കമ്മീഷൻ. സ്ത്രീകൾക്കെതിരെ ആരുടെ ഭാഗത്ത് നിന്ന് നീതി നിഷേധമുണ്ടായാലും ഇടപെടും. പ്രോസിക്യൂഷൻ നടപടികൾക്ക് കമ്മീഷന് നൽകിയിട്ടുള്ള അധികാരം ഏട്ടിൽ ഉറങ്ങാനുള്ളതല്ലെന്ന് ബോധ്യപെടുന്ന കാലമാണ് വരുന്നതെന്നും ജോസഫൈൻ പറഞ്ഞു.

ഒട്ടേറെ പ്രമുഖർ വനിതാ കമ്മീഷന് മുന്നിൽ ഹാജരായി മൊഴി നൽകിയിട്ടുണ്ട്. ജനപ്രതിനിധിയായ പിസി ജോർജും നിയമം പാലിക്കാൻ ബാധ്യസ്ഥനാണ്. വിരട്ടൽ വിലപ്പോവില്ല, ആ മനോഭാവം ആർക്കും ഭൂഷണമല്ല. ജനപ്രതിനിധികൾ നിയമസംവിധാനങ്ങളോടും സത്യപ്രതിജ്ഞയോടും കൂറു പുലർത്തേണ്ടവരാണ്. സ്വമേധയാ കേസെടുക്കാനും പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാനും വനിതാ കമ്മീഷന് അധികാരം നൽകുന്ന നിയമം നിയമസഭ പാസാക്കിയതാണ്. പിസി ജോർജിന്റെ സൗകര്യം കൂടി പരിഗണിച്ചു തന്നെ അദ്ദേഹത്തിന്റെ വിശദീകരണം കേൾക്കുമെന്നും ജോസഫൈൻ വ്യക്തമാക്കി.

വനിതാകമ്മീഷൻ വിളിച്ചാൽ സൗകര്യമുണ്ടെങ്കിൽ മൊഴി നൽകുമെന്നായിരുന്നു പിസി ജോർജ് പറഞ്ഞത്. തൂക്കികൊല്ലാൻ വിധിക്കാനൊന്നും കമ്മീഷന് സാധിക്കില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP