Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുരക്ഷാ ഉദ്യോഗസ്ഥരെ പോറ്റാൻ വയ്യ; വിഐപി സുരക്ഷ വേണ്ടെന്ന് സംസ്ഥാനത്തെ മൂന്ന് ബിജെപി നേതാക്കൾ; സുരക്ഷ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിആർപിഎഫിന് കത്ത്; തീരുമാനമേടുക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

സുരക്ഷാ ഉദ്യോഗസ്ഥരെ പോറ്റാൻ വയ്യ; വിഐപി സുരക്ഷ വേണ്ടെന്ന് സംസ്ഥാനത്തെ മൂന്ന് ബിജെപി നേതാക്കൾ; സുരക്ഷ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിആർപിഎഫിന് കത്ത്; തീരുമാനമേടുക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മറുനാടൻ ബ്യൂറോ

ന്യൂഡൽഹി: വിഐപി സുരക്ഷ കേൾക്കാൻ സുഖമുള്ള ഏർപ്പാടാണെങ്കിലും, അതത്ര രസമില്ലെന്നാണ് കേരളത്തിലെ മൂന്ന് ബിജെപി നേതാക്കളുടെ അനുഭവം.പതിന്നാലോളം സുരക്ഷാ ഉദ്യോഗസ്ഥരെ സ്വന്തം വീട്ടിൽ പാർപ്പിക്കുന്നതിനുള്ള പ്രയാസവും നേതാക്കളെ അലട്ടി. 

തങ്ങൾക്കുള്ള വി.ഐ.പി സുരക്ഷ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മൂവരും സിആർപിഎഫിന് കത്ത് നൽകി. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, മുൻ പ്രസിഡന്റ് പികെ കൃഷ്ണദാസ്, ജനറൽ സെക്രട്ടറിമാരായ എംടി രമേശ്, കെ സുരേന്ദ്രൻ എന്നിവർക്കാണ് സി.ആർ.പി.എഫിന്റെ വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ളത്.

കെ. സുരേന്ദ്രൻ ഒഴികയുള്ളവരാണ് സുരക്ഷ പിൻവലിക്കാൻ സി.ആർ.പി.എഫിനോട് ആവശ്യപ്പെട്ടത്. പ്രത്യകിച്ച് കാരണമൊന്നും പറയാതെയാണ് സുരക്ഷ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

കണ്ണൂരിലെ ആർ.എസ്.എസ് വിഭാഗ് കാര്യവാഹക് ശശിധരനും സി.ആർ.പി.എഫിന്റെ സുരക്ഷ നൽകുന്നുണ്ട്. ഇദ്ദേഹത്തിന് എക്‌സ് കാറ്റഗറി സുരക്ഷയായതിനാൽ എപ്പോഴും ഒരു ഉദ്ദ്യോഗസ്ഥനാണ് ഒപ്പമുണ്ടാവുക.

2016 ൽ സി.പി.എം അധികാരത്തിലെത്തിയ ശേഷമാണ് മൂവർക്കും വിഐപി സുരക്ഷ കേന്ദ്രം ഏർപ്പെടുത്തിയത്. കേരളത്തിൽ സി.പി.എം ആക്രമണം പെരുകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ ആഭ്യന്തര മന്ത്രാലയത്തോട് സുരക്ഷ ആവശ്യപ്പെട്ടത്. നേതാക്കളുടെ ആവശ്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP