Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴ ആരോപണങ്ങൾ എൻ.ഡി.എ മുന്നണി സംവിധാനത്തിന് ദോഷം വരാത്ത വിധത്തിൽ ബിജെപി. കൈകാര്യം ചെയ്യണമെന്ന് സി ജെ ജാനു; മുന്നണിമാറ്റമില്ല; ജെ.ആർഎസിന് കൂടുതൽ പ്രാതിനിധ്യം വേണമെന്ന ആവശ്യത്തിൽ അമിത് ഷായുടെ അനുകൂല തീരുമാനം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജാനു

കോഴ ആരോപണങ്ങൾ എൻ.ഡി.എ മുന്നണി സംവിധാനത്തിന് ദോഷം വരാത്ത വിധത്തിൽ ബിജെപി. കൈകാര്യം ചെയ്യണമെന്ന് സി ജെ ജാനു; മുന്നണിമാറ്റമില്ല; ജെ.ആർഎസിന് കൂടുതൽ പ്രാതിനിധ്യം വേണമെന്ന ആവശ്യത്തിൽ അമിത് ഷായുടെ അനുകൂല തീരുമാനം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജാനു

കോഴിക്കോട്: മെഡിക്കൽ കോളേജ് കോഴക്കേസ് എൻഡി.എ മുന്നണി സംവിധാനത്തിന് ദോഷം വരാത്ത വിധത്തിൽ ബിജെപി. കൈകാര്യം ചെയ്യണമെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ ചെയർപേഴ്‌സൺ സി.കെ.ജാനു. മുന്നണിയിലെ പ്രധാന കക്ഷിയായ ബിജെപിയെ അടിമുടി ഉലച്ച കോഴ ആരോപണമുയർന്നിട്ടും മുന്നണിയോടൊപ്പമാണെന്ന സൂചനയാണ് ജാനു നല്കുന്നത്.

ജനാധിപത്യ രാഷ്ട്രീയ സഭ എൻ ഡി.എയ്‌ക്കൊപ്പം ചേർന്നതിനെ തുടർന്നാണ് തനിക്ക് വിമർശനങ്ങൾ ഏറെ നേരിടേണ്ടിവന്നത്. ഇടതുവലതു മുന്നണികൾ ഇപ്പോൾ അക്കാരണം പറഞ്ഞ് പാർട്ടിയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും സി.കെ.ജാനു കൂട്ടിച്ചേർത്തു. കാർ വാങ്ങിയതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഉയർന്ന ആരോപണങ്ങൾ തനിക്കെതിരേ വ്യക്തിപരമായി നീങ്ങുന്നതിന്റെ തെളിവാണ്. ബിജെ പി നേതൃത്വവുമായി രാഷ്ട്രീയസാഹചര്യങ്ങൾ ചർച്ച ചെയ്യാറുണ്ടെന്നും സി കെ ജാനു പറഞ്ഞു.

എൻഡി എ മുന്നണി വിടാൻ തയ്യാറല്ലെന്ന് രണ്ടുമാസം മുമ്പ് മറുനാടന് അനുവദിച്ച അഭിമുഖത്തിൽ സി കെ ജാനു പറഞ്ഞിരുന്നു

തെരഞ്ഞടുപ്പു കാലത്ത് എൻ ഡി എയുമായി ഉണ്ടാക്കിയ സഖ്യം ഇടക്കാലത്ത് തകർച്ചയുടെ വക്കിലെത്തിയെന്ന് വാർത്തകൾ പരന്നിരുന്നു. മോദി സർക്കാർ അധികാരത്തിലേറിയിട്ടും കേരളത്തിലെ ആദിവാസികളുടെ ജീവിതം ദുരിതപൂർണ്ണമായി തന്നെ തുടരുകയാണെന്നും ജാനു അന്ന് പ്രസ്താവന നടത്തിയിരുന്നു. ആദിവാസി ഗോത്രമഹാസഭാ നേതാവ് സി.കെ ജാനു. ആദിവാസികൾ ഇന്നും കൊടിയ ദുരന്തം അനുഭവിക്കുകയാണെന്നും ജാനു പറഞ്ഞു. ബിജെപി വാഗ്ദാനലംഘനം നടത്തിയെന്നും ജാനുവിനൊപ്പമുള്ളവർ അന്ന് ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം അവഗണനയാണുണ്ടായതെന്നും ഇക്കാര്യങ്ങളിലുള്ള അതൃപ്തി ജാനു ബിജെപി നേതൃത്വത്തെ നേരിട്ടറിയിക്കുകയും ചെയ്തിരുന്നു.

എ്ന്നാൽ മുന്നണിനേതൃത്വത്തോടും ബിജെപിയോടും തികഞ്ഞ അനുഭാവമാണ് സി കെ ജാനു ഇപ്പോൾ കാട്ടുന്നത്. പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബിജെപിയുടെ സംസ്ഥാന നേതൃത്വത്തോട് ഒരു തരത്തിലുമുള്ള നീരസവും അവർ പ്രകടിപ്പിക്കുന്നില്ല. കോഴക്കേസ് ബിജെപിയുടെ ആഭ്യന്തര കാര്യമാണെന്നും അതെക്കുറിച്ച് പ്രതികരിക്കേണ്ടതും പരിഹരിക്കേണ്ടതും അവർ തന്നെയാണെന്ന പ്രതികരണത്തിനു മാത്രമാണ് അവർ തയ്യാറായത് .

മുന്നണി ഉപേക്ഷിക്കാനുള്ള രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന് ജാനു തിരിച്ചറിയുന്നു. കാർ വിവാദവും അതേതുടർന്നുണ്ടായ ചർച്ചകൾ ജാനുവിന് പ്രതികൂലമായെന്നാണ് വിലയിരുത്തൽ. ഒരു സംഘടനാ നേതാവ് കാർ വാങ്ങി എന്ന പരിഹാസത്തിനപ്പുറം ഇതിനെ സുതാര്യത ഇല്ലായ്മയാണ് ജാനുവിന് വിനയായത്. ബിജെപി നേതാക്കൾക്ക് തുടർച്ചയായി ആരോപണം ഉയരുന്നത് മുന്നണിയേയും പ്രതിരോധത്തിലാക്കി. ഈ സാഹചര്യത്തിൽ മുന്നണിയിൽ നിന്നുകൊണ്ടുതന്നെ കൂടുതൽ പ്രാതിനിധ്യം നേടിയെടുക്കാനാണ് ജെ ആർ എസ് ശ്രമിക്കുന്നത്. പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ നിലപാടാണ് പാർട്ടിക്ക് കൂടുതൽ ഗുണകരമാകുന്നതെന്ന കണക്കു കൂട്ടലിലാണിത്. ബിജെപി അദ്ധ്യക്ഷൻ അമിത്ഷായുമായി നടത്തിയ ചർച്ചയിൽ മുന്നണിയിൽ ജെ.ആർഎസിന് കൂടുതൽ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടതും ഈ സാഹചര്യത്തിലാണ് . അക്കാര്യത്തിൽ അനുകൂല തീരുമാനം ഉടനുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജാനു പറയുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP